പ്രിയ നേതാവ് വി.എസിന് ഇന്ന് 97-ാം പിറന്നാൾ ; പതിവ് പോലെ ആരവമില്ലാതെ പിറന്നാൾ ആഘോഷം

സ്വന്തം ലേഖകൻ

കണ്ണൂർ : കേരളത്തിന്റെ പ്രിയ നേതാവ് വി.എസ് അച്യൂതാനന്ദന് ഇന്ന് 97 ആം പിറന്നാൾ. എല്ലാത്തവണത്തെയും പോലെ ആഘോഷങ്ങളിലാതെയാണ് ഇത്തവണയും പിറന്നാൾ. പ്രായത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളുള്ളത് കൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി വിഎസ് പൊതു വേദികളിലും മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമല്ല.

1923 ഒക്ടോബർ 20 നാണ് വേലിക്കകത്ത് ശങ്കരൻ അച്യൂതാനന്ദൻ എന്ന വി.എസ് അച്യൂതാനന്ദന്റെ ജനനം.നാല് വയസ്സുള്ളപ്പോൾ വിഎസിന്റെ അമ്മ മരിച്ചു. 11ാം വയസ്സിൽ അച്ഛനും മരിച്ചപ്പോൾ പഠനം നിർത്തി ജോലിക്കിറങ്ങുകയായിരുന്നു.

സഹോദരനൊപ്പം തയ്യൽ ജോലിയും പിന്നീട് കയർ ഫാക്ടറിയിലും ജോലി ചെയ്തു.കയർ ഫാക്ടറിയിലെ ആ തൊഴിലാളി ജീവിതമാണ് വിഎസിനെ നേതാവാക്കിയത്. ഏറെ പ്രശസ്തി നേടിയ പുന്നപ്ര-വയലാർ സമരത്തിന് വി.എസ് നേതൃത്വം നൽകിയിരുന്നു.

നിരവധി പൊലീസ് പീഠനങ്ങളും ഏറ്റ് വാങ്ങി. 1964 ൽ സിപിഐ ദേശീയ കൌൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരിൽ അവശേഷിക്കുന്ന നേതാവ് കൂടിയാണ് വിഎസ്. വർഷങ്ങൾ നീണ്ട വിഎസിന്റെ പോരാട്ട ചരിത്രം പാർട്ടി ചരിത്രം കൂടിയാണ്.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ച് നിപ്പോഴെല്ലാം പാർട്ടി അച്ചടക്കത്തിന്റെ വാളോങ്ങിയപ്പോൾ ജനകീയ പിന്തുണ കൊണ്ട് അതിനെയെല്ലാം വിഎസ് നിഷ്പ്രഭമാക്കി.

ആര്യോഗ്യപ്രശ്‌നങ്ങൾ നിലനിൽക്കുന്നത് കൊണ്ട് മാസങ്ങളായി പൊതു വേദികളിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും കുടംബാഗങ്ങൾക്കൊപ്പം വിഎസ് ഇന്ന് കേക്ക് മുറിച്ചായിരിക്കും പിറന്നാൾ ആഘോഷിക്കുന്നത്.