രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ യു.ഡി.എഫിനൊപ്പം നിന്നു നേടിയ സ്ഥാനങ്ങൾ എല്ലാം കേരള കോൺഗ്രസ് രാജി വയ്ക്കണം: ചിന്റു കുര്യൻ ജോയി

സ്വന്തം ലേഖകൻ

കോട്ടയം: പ്രവർത്തകരെയും നേതാക്കളെയും വഞ്ചിച്ച് ഇടതു മുന്നണിയുടെ ഭാഗമാകാൻ തീരുമാനിച്ച ശേഷം രാഷ്ട്രീയ മാന്യതയും ധാർമ്മികതയും പറയുന്ന ജോസ് കെ.മാണി യു.ഡി.എഫിൽ നിന്നു നേടിയ സ്ഥാനങ്ങൾ എല്ലാം രാജി വയ്ക്കാൻ തയ്യാറാകണമെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി ആവശ്യപ്പെട്ടു.

രാഷ്ട്രീയ ധാർമ്മികതയുടെയും മാന്യതയുടെയും പേരിലാണ് ജോസ് കെ.മാണി രാജ്യസഭാ എം.പി സ്ഥാനം രാജി വച്ചത്. ഈ മാന്യതയെന്നത് സത്യസന്ധമായാണ് ഉയർത്തുന്നതെങ്കിൽ തോമസ് ചാഴികാടൻ എം.പി സ്ഥാനം ആദ്യം രാജി വയ്ക്കണം.

അതു പോലെ തന്നെ കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകർ വിയർപ്പും ചോരയും ഒഴുക്കി നേടിയ സ്ഥാനങ്ങൾ എല്ലാം കേരള കോൺഗ്രസ് രാജി വയ്ക്കാൻ തയ്യാറാകണമെന്നും ചിന്റു കുര്യൻ ജോയി ആവശ്യപ്പെട്ടു.