രാജീവ് ഗാന്ധി നവഭാരത ശില്പി: രഞ്ജു കെ മാത്യു

സ്വന്തം ലേഖകൻ കോട്ടയം : ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി യുഗത്തിന് തുടക്കം കുറിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നവഭാരത ശില്പിയെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യു പറഞ്ഞു. രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനത്തിൽ കേരള എൻ.ജി.ഓ അസോസിയേഷൻ കോട്ടയം ടൗൺ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സദ്ഭാവനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ്‌ സജിമോൻ. സി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സോജോ തോമസ്, സംസ്ഥാന കമ്മിറ്റി ഓഡിറ്റർ അജയൻ റ്റി. […]

പെട്ടിമുടിയിൽ ‘മിത്രങ്ങളുടേത്’ ഷോ മാത്രമോ..! മാധ്യമങ്ങൾ മലയിറങ്ങിയതിനു പിന്നാലെ പെട്ടിമുടിയിൽ നിന്നും മിത്രങ്ങൾ സ്ഥലം വിട്ടെന്നു ഡിവൈ.എഫ്.ഐ; ഇപ്പോഴും പെട്ടിമുടിയിൽ തുടരുന്നത് അറുപതിലേറെ വോളണ്ടിയർമാർ

തേർഡ് ഐ ബ്യൂറോ തൊടുപുഴ: ഇടുക്കി പെട്ടിമുടിയിലുണ്ടായ വൻ ദുരന്തം സംസ്ഥാനത്തെ ആകെ നടുക്കിയതായിരുന്നു. ഈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയത് കേരളം കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഏകോപനവുമായായിരുന്നു. എന്നാൽ, പെട്ടിമുടിയിലെ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപ് സംഘപരിവാറിനെതിരെ രാഷ്ട്രീയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡിവൈ.എഫ്.ഐ. മാധ്യമപ്രവർത്തകരുടെ ക്യാമറകൾ മടങ്ങിയതിനു പിന്നാലെ ‘മിത്രങ്ങളും’പെട്ടിമുടിയിൽ നിന്ന് സ്ഥലം കാലിയാക്കിയെന്ന ഗുരുതരമായ ആരോപണമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഉയർത്തിവിട്ടിരിക്കുന്നത്. പെട്ടിമുടിയിൽ സന്ദർശനം നടത്തിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് […]

ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശ്രീ ചട്ടമ്പിസ്വാമി സാംസ്കാരികസമിതി നൽ കുന്ന 12 -ാമത് ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം പ്രതിപക്ഷ നേതാവ് ര മേശ് ചെന്നിത്തലയ്ക്ക് . ഇരുപത്തിഅയ്യായിരം രൂപയും ഫലകവും പ്രശസ് തിപത്രവും അടങ്ങുന്നതാണ് പുരസ് ക്കാരം . പെരുമ്പടവം ശ്രീധരൻ ചെയർ മാനും സൂര്യകൃഷ്ണമൂർത്തി , ഡോ . എം.ആർ തമ്പാൻ എന്നിവർ അംഗങ്ങ ളുമായുള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടു ത്തത് . പൊതുജീവിതത്തിന്റെ സമസ്തമേഖലകളിലേയും പ്രശ്നങ്ങ ളിൽ ഇടപെടുകയും പരിഹാരത്തിനായി ആത്മാർത്ഥമായി പരി ശ്രമിക്കുകയും ചെയ്യുന്ന രമേശ് ചെന്നിത്തലയുടെ […]

വധഭീഷണി; പി.വി അന്‍വർ എം.എല്‍.എയുടെ പരാതിയില്‍ ആര്യാടന്‍ ഷൗക്കത്തുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ കേസ്‌

സ്വന്തം ലേഖകൻ മലപ്പുറം: വധഭീഷണിയുണ്ടെന്ന പി.വി അന്‍വർ എം.എല്‍.എയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പൊലീസ് കേസ് എടുത്തത്. അതേസമയം വധശ്രമത്തിന് ഗൂഢാലോചന നടത്തി പാരമ്പര്യമുള്ളത് പിവി അൻവറിനാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് തന്നെ വധിക്കാൻ ഗൂഢാലോചന നടന്നുവെന്നു കാണിച്ചു പി.വി അൻവർ എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് . ആര്യാടൻ ഷൗക്കത്ത്, സ്വകാര്യ എസ്റ്റേറ്റ് ഉടമകളായ ജയാ മുരുകേഷ് , മുരുകേഷ് നരേന്ദ്രൻ എന്നിങ്ങനെ ആറു പേരുടെ നേതൃത്വത്തിലാണ് […]

റബർ ആക്ട് പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കുക: ഗ്ലാഡ്‌സൺ ജേക്കബ്

സ്വന്തം ലേഖകൻ കൊച്ചി: റബർ കർഷകരെ പ്രതിസന്ധിയിലേയ്ക്കു തള്ളിവിടുന്ന രീതിയിൽ റബർ ആക്ട് പിൻവലിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നു ഇന്ത്യൻ ക്രിസ്ത്യൻ സെക്യുലർ പാർട്ടി സംസ്ഥാന വർക്കിംങ് പ്രസിഡന്റ് ഗ്ലാഡ്‌സൺ ജേക്കബ് ആവശ്യപ്പെട്ടു. റബർ ആക്ട് നിർത്തലാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കു, വില സ്ഥിരത ഫണ്ട് കുടിശിക വിതരണം ചെയ്യുക, റബറിന്റെ താങ്ങുവില 200 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി പ്രധാനമന്ത്രിയ്ക്കും സംസ്ഥാന മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകാനും തീരുമാനിച്ചു. റബർ ആക്ട് പിൻവലിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചു. വൈസ് […]

റബർ ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാവില്ല: അഡ്വ.ബിജു പുന്നത്താനം

തേർഡ് ഐ ബ്യൂറോ കോട്ടയം: റബർ കർഷകരെ ദ്രോഹിക്കുന്ന റബർ ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കില്ലെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം പ്രസ്താവനയിൽ അറിയിച്ചു. റബർകർഷകമേഖലയിൽ വലിയ പ്രതിസന്ധിഉണ്ടാക്കുന്നതും റബർബോർഡ് പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതുമാണ് ഇപ്പോഴുള്ള ഭേദഗതി. 1947ലെ റബർ ആക്ട് ഭേദഗതിചെയ്യുന്നതിനായുള്ള കേന്ദ്രസർക്കാർ നീക്കം അംഗീകരിക്കാനാവില്ല. കോവിഡിന്റെ മറവിൽ ടയർലോബിയെ സഹായിക്കുന്നതിനായി നടത്തുന്ന ആസൂത്രിതമായ നീക്കം റബർ കാർഷകരുടെ നടുവൊടിക്കുന്നതാണ്. നിലവിൽ ഉദ്പാദനചിലവ് പോലും ലഭിക്കുന്നില്ലാത്ത റബറിന് 200 രൂപയെങ്കിലും താങ്ങുവില ഉറപ്പാക്കുന്നതിനും നിലവിൽ കർഷകർക്ക് […]

യുവാക്കൾ കാരുണ്യത്തിന്റെ മാതൃകയാകണം ജോസ് കെ മാണി എം പി

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട :ജീവകാരുണ്യ . പ്രവർത്തനത്തിലൂടെ സമൂഹത്തിന് മാതൃകയാകുവാൻ യുവാക്കൾ മുന്നോട്ടുവരണമെന്ന് ജോസ് കെ മാണി എം പി. യൂത്ത് ഫ്രണ്ട് (എം)കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച കേരള കോൺഗ്രസ്‌ നേതാവ് കെ എം മാണിയുടെ ഓർമ നിലനിർത്തുന്നതിന് ജില്ലയിലെ ഒൻപത് നിയോജകമണ്ഡലങ്ങളിലും നിർധനരാ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കിറ്റുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയുടെ കാലത്ത് യൂത്ത് ഫ്രണ്ട് (എം)ഏറ്റെടുത്തിരിക്കുന്ന ഇത്തരം പ്രവർത്തികൾ കാരുണ്യ പോലുള്ള ജനകീയ പദ്ധതികൾക്ക് തുടക്കം കുറിച്ച […]

പ്രവാസി കേരള കോൺഗ്രസ്‌ (എം) കുവൈറ്റ് ചാപ്റ്റർ കൺവൻഷൻ

സ്വന്തം ലേഖകൻ കുവൈറ്റ്‌ : ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും  അന്യായമായി കേരള കോൺഗ്രസ് (എം) നെ പുറത്താക്കിയതിൽ പ്രവാസി കേരള കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. ജോസ് കെ മാണിയോടൊപ്പം അടിയുറച്ച നിലപാടുകളോടെ മുന്നോട്ടുപോകും.  ജൂലൈ 11 നു വൈകിട്ട് എട്ടിന് പ്രസിഡന്റ്‌ അഡ്വ.  സുബിൻ അറക്കലിന്റെ അധ്യക്ഷതയിൽ  നടക്കുന്ന പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ്‌ പ്രവർത്തക കൺവൻഷൻ (സൂം) പാർട്ടി ചെയർമാൻ ജോസ്  കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. നേതാക്കളായ തോമസ് ചാഴികാടൻ എം.പി ,  പ്രഫ. എൻ.  ജയരാജ്‌ […]

ഇനി പ്രളയം വന്നാൽ മാത്രം കേരളത്തിൽ യു.ഡി.എഫിനു ഭരണം..! ഏഷ്യാനെറ്റിന്റെ സർവേ ചർച്ചയിലെ പരാമർശത്തിൽ തിരുവഞ്ചൂറിനു ട്രോൾ മഴ; പ്രളയ രഹിത കോട്ടയത്തിൽ തിരുവഞ്ചൂരിനു മറുപടിയുമായി കെ.അനിൽകുമാർ; കോട്ടയത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുക്ക് തുടങ്ങി

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ രണ്ടു ദിവസമായി ട്രോളൻമാരുടെ ഏറ്റവും പ്രിയപ്പെട്ട ഇരയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാറി. രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്ന ട്രോളുകളിലെ നായകനാണ് ഇപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നേരത്തെ നാക്കു പിഴവിന്റെ പേരിൽ അപഹാസ്യമായ രീതിയിൽ ട്രോളൻമാർ ഇദ്ദേഹത്തെ അപമാനിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഏഷ്യാനെറ്റ് ചാനലിന്റെ ചർച്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ പരാമർശത്തിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണനെ ട്രോളൻമാരും സിപിഎമ്മിന്റെ സൈബർ വിഭാഗവും കടന്നാക്രമിക്കുന്നത്. കോട്ടയം പോലൊരു നിയോജക മണ്ഡലത്തിൽ എത്തി അഞ്ചു വർഷം കൊണ്ട് നൂറിരട്ടിയായി […]

എൻ ജി ഒ അസോസിയേഷൻ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃക : ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: കേരള എൻ ജി ഒ അസോസിയേഷൻ പ്രവർത്തനങ്ങൾ സമൂഹത്തിന് ആകെ മാതൃകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സമാശ്വാസ പുനർനിർമ്മാണ പദ്ധതിയായ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി തച്ചുകുന്ന് കോളനിയ്ക്ക് സമീപം നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിന്റെ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് , അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യു , ട്രഷറർ […]