അന്നേ ഞങ്ങൾ പറഞ്ഞു അനിൽ നമ്പ്യാർ കള്ളനാണെന്ന്..! ജനം ടിവി മേധാവി അനിൽ നമ്പ്യാരുടെ കള്ളത്തരം തുറന്നു കാട്ടി മാധ്യമപ്രവർത്തകയുടെ പോസ്റ്റ് വൈറൽ; സംഘപരിവാർ അനുഭാവിയായ മാധ്യമപ്രവർത്തക പറയുന്നത് ഇങ്ങനെ

അന്നേ ഞങ്ങൾ പറഞ്ഞു അനിൽ നമ്പ്യാർ കള്ളനാണെന്ന്..! ജനം ടിവി മേധാവി അനിൽ നമ്പ്യാരുടെ കള്ളത്തരം തുറന്നു കാട്ടി മാധ്യമപ്രവർത്തകയുടെ പോസ്റ്റ് വൈറൽ; സംഘപരിവാർ അനുഭാവിയായ മാധ്യമപ്രവർത്തക പറയുന്നത് ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അന്നേ ഞങ്ങൾ പറഞ്ഞതാണ് ഇയാൽ കള്ളനാണെന്ന്..! സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നു തെളിഞ്ഞ മാധ്യമ പ്രവർത്തകനും ജനം ടി.വി കോ ഓർഡിനേറ്റിംങ് എഡിറ്ററുമായ അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞ് സംഘപരിവാർ സഹയാത്രികയായ മാധ്യമപ്രവർത്തക.

പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയും സംഘപരിവാർ അനുഭാവിയുമനായ ശ്രീല പിള്ളയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. സ്വപ്നയുടെ കോൾലിസ്റ്റിൽ ഒന്നോ രണ്ടോ കോൾ കണ്ടുവെന്നതിന്റെ അടിസ്ഥാനത്തിൽ ഒരു മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യാനോ സ്റ്റേറ്റ്‌മെന്റ് റെക്കോർഡ് ചെയ്യാനോ കസ്റ്റംസ് വിളിപ്പിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ശ്രീല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനം ടീവിയുടെ തുടക്കകാലത്തു അനിൽ നമ്പ്യാർ അടക്കം സ്ഥാപനത്തിന്റെ ഭാഗം ആകുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ചില അപകടങ്ങളും അപായസൂചനകളും അക്കമിട്ടു നിരത്തി അന്നത്തെ ഉപദേശകൻ ആയിരുന്ന ആർ.എസ്.എസ് പ്രചാരകനോട് നേരിട്ട് തന്നെ സൂചിപ്പിച്ചിരുന്നുവെന്നും ശ്രീല പറയുന്നു.

മാധ്യമ പ്രവർത്തനം എന്തെന്ന് അറിയാതിരുന്ന ചില ആൾക്കാരായിരുന്നു ചാനലിന്റെ ആശയവുമായി മുന്നിട്ടിറങ്ങിയിരുന്നത് എന്നത് കൊണ്ടു തന്നെ മേധാവി സ്ഥാനം വഹിച്ചിരുന്ന ചിലരുടെ കുതന്ത്രത്തിൽ മറ്റുള്ളവർ ഒക്കെ വീണു പോവുകയായിരുന്നു…അന്ന് വ്യാജ രേഖ കേസ് ഒക്കെ ചൂണ്ടി കാട്ടി നമ്മൾ സംസാരിച്ചപ്പോളും എന്താണ് കേസ് എന്ന് ഒന്ന് ഗൂഗിൾ ചെയ്തു നോക്കാൻ പോലും ഇക്കൂട്ടർ മിനക്കെട്ടില്ല പകരം മുന്നറിയിപ്പ് കൊടുത്തവരെ തള്ളിപ്പറയാനും ചെഗുവേരയുടെ ടി ഷർട്ട് അണിഞ്ഞു ചാനൽ സ്റ്റുഡിയോയിലേക്ക് വന്നവരെ ഉന്നത സ്ഥാന ങ്ങളിൽ അവരോധിക്കുകയും ചെയ്തു…

അതിനും കാരണമുണ്ട് വിവരവും ബോധവും ഉള്ളവർ പടികയറി വന്നാൽ സ്വന്തം സ്ഥാനം തെറിക്കുമെന്ന് ഭയക്കുന്ന ചിലരാണ് ഇന്നും തലപ്പത്തുള്ളത്. ഇപ്പോൾ ഇത് എഴുതുന്നതും ജനം ടീവിയെ ഉദ്ധരിക്കാൻ അല്ല… ഒന്നുമറിയാത്ത ചില സൈബർ സംഘികൾ അയാളെ വിശുദ്ധനക്കാൻ ഊർജംചിലവാക്കുന്നത് കണ്ടിട്ടാണെന്നും ശ്രീല പറഞ്ഞു.

ജനം ടിവി തൃശ്ശൂരിൽ ഉള്ള ഒരു വ്യവസായി സംഘപരിവാർ അണികളെ അണിനിരത്തി നടത്തുന്ന ഒന്നാംതരം ബിസിനസ് മാത്രമാണ് അല്ലാതെ സംഘ പരിവാർ പ്രസ്ഥാനങ്ങൾക്ക് ഒരു ഉടമസ്ഥാവകാശമോ അവിടെയുള്ള ജോലിക്കാർ എല്ലാം സംഘ പരിവാർ അണികളോ അല്ല. അതിനാൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അയാൾ നേരിടട്ടെ സംഘപരിവാർ അണികൾ സത്യത്തോടൊപ്പം നിൽക്കണം. ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിയണം. രാജ്യദ്രോഹമാണ് വകുപ്പ്, അതിനൊപ്പം നിൽക്കാൻ തന്റെ ദേശീയ ബോധത്തിന് ആവില്ലെന്നും ശ്രീല കൂട്ടിച്ചേർത്തു.

ശ്രീല പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്വപ്നയുടെ കോൾലിസ്റ്റിൽ ഒന്നോ രണ്ടോ കോൾ കണ്ടുവെന്നതിന്റെ അടിസ്ഥാനത്തിൽ ഒരു മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യാനോ സ്റ്റേറ്റ്‌മെന്റ് റെക്കോർഡ് ചെയ്യാനോ കസ്റ്റംസ് വിളിപ്പിക്കുമെന്ന് ഞാൻ കരുതുന്നില്ല.തലസ്ഥാനത്തെ ഒട്ടു മിക്ക മാധ്യമ പ്രവർത്തകർകരും ഏതെങ്കിലും ഒക്കെ ആവശ്യങ്ങൾക്കായി സ്വപ്‌നയെ വിളിച്ചിട്ടും ഉണ്ടാകാം.

ജനം ടീവിയുടെ തുടക്കകാലത്തു അനിൽ നമ്പ്യാർ അടക്കം സ്ഥാപനത്തിന്റെ ഭാഗം ആകുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ചില അപകടങ്ങളും അപായസൂചനകളും അക്കമിട്ടു നിരത്തി അന്നത്തെ ഉപദേശകൻ ആയിരുന്ന ആർ എസ് എസ് പ്രചാരകനോട് നേരിട്ട് തന്നെ സൂചിപ്പിച്ചിരുന്നു.മാധ്യമ പ്രവർത്തനം എന്തെന്ന് അറിയാതിരുന്ന ചില ആൾക്കാരായിരുന്നു ചാനലിന്റെ ആശയവുമായി മുന്നിട്ടിറങ്ങിയിരുന്നത് എന്നത് കൊണ്ടു തന്നെ മേധാവി സ്ഥാനം വഹിച്ചിരുന്ന ചിലരുടെ കുതന്ത്രത്തിൽ മറ്റുള്ളവർ ഒക്കെ വീണു പോവുകയായിരുന്നു…

അന്ന് വ്യാജ രേഖ കേസ് ഒക്കെ ചൂണ്ടി കാട്ടി നമ്മൾ സംസാരിച്ചപ്പോളും എന്താണ് കേസ് എന്ന് ഒന്ന് ഗൂഗിൾ ചെയ്തു നോക്കാൻ പോലും ഇക്കൂട്ടർ മിനക്കെട്ടില്ല പകരം മുന്നറിയിപ്പ് കൊടുത്തവരെ തള്ളിപ്പറയാനും ചെഗുവേരയുടെ ടി ഷർട്ട് അണിഞ്ഞു ചാനൽ സ്റ്റുഡിയോയിലേക്ക് വന്നവരെ ഉന്നത സ്ഥാന ങ്ങളിൽ അവരോധിക്കുകയും ചെയ്തു… അതിനും കാരണമുണ്ട് വിവരവും ബോധവും ഉള്ളവർ പടികയറി വന്നാൽ സ്വന്തം സ്ഥാനം തെറിക്കുമെന്ന് ഭയക്കുന്ന ചിലരാണ് ഇന്നും തലപ്പത്തുള്ളത്..ഇപ്പോൾ ഇത് എഴുതുന്നതും ജനം ടീവിയെ ഉദ്ധരിക്കാൻ അല്ല…

ഒന്നുമറിയാത്ത ചില സൈബർ സംഘികൾ അയാളെ വിശുദ്ധനക്കാൻ ഊർജംചിലവാക്കുന്നത് കണ്ടിട്ടാണ്…പിന്നെ ജനം ടീവി തൃശ്ശൂരിൽ ഉള്ള ഒരു വ്യവസായി സംഘപരിവാർ അണികളെ അണിനിരത്തി നടത്തുന്ന ഒന്നാംതരം ബിസിനസ് മാത്രമാണ് അല്ലാതെ സംഘ പരിവാർ പ്രസ്ഥാനങ്ങൾക്ക് ഒരു ഉടമസ്ഥാവകാശമോ അവിടെയുള്ള ജോലിക്കാർ എല്ലാം സംഘ പരിവാർ അണികളോ അല്ല… അതിനാൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അയാൾ നേരിടട്ടെ സംഘപരിവാർ അണികൾ സത്യത്തോടൊപ്പം നിൽക്കണം…ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിയണം.. രാജ്യദ്രോഹമാണ് വകുപ്പ് അതിനൊപ്പം നിൽക്കാൻ എന്റെ ദേശീയ ബോധത്തിന് ആവില്ല….