പാർലമെന്റിൽ പരമാവധി സീറ്റ് പിടിക്കാൻ സിപിഎം: കോട്ടയത്ത് ജെയക് സി.തോമസ് സ്ഥാനാർത്ഥിയാകും; ജോസ് കെ.മാണിയുടെ വിടവിൽ ഗോളടിക്കാൻ സിപിഎം തന്ത്രം

സ്വന്തം ലേഖകൻ കൊച്ചി: ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ശക്തി തെളിയിക്കാൻ കേരളത്തിൽ നിന്നു പരമാവധി സീറ്റ് സമാഹരിക്കാൻ സിപിഎം തന്ത്രമൊരുക്കുന്നു. കോഴിക്കോട്, കോട്ടയം സീറ്റുകളിൽ സിപിഎം യുവാക്കൾക്ക് നൽകിയേക്കും. ഒരു തവണ സിനിമാ താരങ്ങളെ മത്സരിപ്പിച്ച് കൈപൊള്ളിയ സിപിഎം ഇക്കുറി തന്ത്രം മാറ്റിപിടിക്കാനുള്ള നീക്കത്തിലാണ്. അമ്മ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നസെന്റിനെ ഒഴിവാക്കുന്ന സിപിഎം, പകരം പാർട്ടി നേതാവിനെ തന്നെയാണ് ചാലക്കുടിയിൽ സ്ഥാനാർത്ഥിയാക്കുന്നത്. പരസ്യമായി ജാതിമത ശക്തികളുടെ സഹായം തേടാതെ കൃത്യമായ സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്തെ 20 ൽ പതിനെട്ട് സീറ്റും […]

പി.സി ജോർജ് ഈഴവ സമുദായത്തോട് മാപ്പ് പറയണം: യൂത്ത് ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ നവോദ്ധാന പ്രസ്ഥനങ്ങൾക്ക് വിലമതിക്കാനാവത്ത സംഭവ നകൾ നൽകിയ എസ്എൻഡിപി നേതാക്കളെ അധിക്ഷേപിച്ച പി.സി ജോർജ് എംഎൽഎ ഈഴവ സമുദായത്തൊട് പരസ്യമായി മാപ്പ് പറയണം എന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ഭക്ഷണം താമസിച്ചതിന്റെ പേരിൽ എംഎൽഎ ഹോസ്റ്റൽ കാന്റീൻ ജീവനക്കാരനെ കരണത്തടിക്കുകയും, എസ്സി വിഭാഗക്കാരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത പി.സി ജോർജിന് അധികാരത്തിന്റെ ഭ്രാന്ത് പിടിച്ചിരിക്കുക ആണെന്നും, മനോനില തെറ്റിയ ജോർജിന് സർക്കാർ ഇടപെട്ട് അടിയന്തിര ചികിൽസ നൽകണം എന്നും സജി […]

കോട്ടയം പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ തെരെഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കമ്മറ്റിക്ക്‌ രൂപം നല്‍കി കേരളാ കോണ്‍ഗ്രസ്സ്‌ (എം)

സ്വന്തം ലേഖകൻ കോട്ടയം : 2019 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ജില്ലാ നേതൃയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കെ.എം.മാണിയുടെയും വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണിയുടെയും സംസ്ഥാന ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കൂടിയ യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌. പാര്‍ട്ടിയുടെ സിറ്റിംഗ്‌ സീറ്റായ കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിക്ക്‌ നേതൃയോഗം രൂപം നല്‍കി. ജോസ്‌ കെ.മാണി എം.പിയുടെ നേരിട്ടുള്ള സംഘടനാ ചുമതലയിലായിരിക്കും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്‌. ഇതേ മാതൃകയില്‍ […]

കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർത്ഥ്യമാക്കണം: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിന്റെ റെയിൽവേ  വികസനത്തിന് വൻ കുതിപ്പേകുമായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടമാക്കിയ കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ റെയിൽവേ വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണന്നും. കേരളത്തിന് ആവകാശപ്പെട്ട കോച്ച് ഫാക്ടറി ഉടൻ യാഥാർത്ഥ്യമാക്കൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണം എന്നും.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പടിവാശി മൂലം കേരളത്തിന് ലഭിക്കേണ്ട വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുകയാണെന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടവിൽ ആരോപിച്ചു.

ബിജെപിയോടുള്ള സ്‌നേഹം തുറന്നു സമ്മതിച്ച് സംവിധായകൻ ജയരാജ്: കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള ബിജെപി പരിപാടിയുടെ ഉദ്ഘാടകനായി; ലഘുലേഖ ഏറ്റുവാങ്ങിയത് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന എം.ടി രമേശിൽ നിന്നും; ജയരാജിന്റെ ബിജെപി ചായ് വ് രാഷ്ട്രീയ പ്രവേശനത്തിലേയ്‌ക്കെന്നു സൂചന

ശ്രീകുമാർ കോട്ടയം: ദേശീയ അവാർഡ് വിവാദത്തിൽ ബിജെപിയ്ക്കും കേന്ദ്ര സർക്കാരിനും അനുകൂലമായ നിലപാട് സ്വീകരിച്ച സംവിധായകൻ ജയരാജ് വീണ്ടും ബിജെപിയുമായി അടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേയ്ക്കു എത്തിക്കുന്നതിനായി ബിജെപി നടത്തുന്ന പ്രചാരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ ജയരാജ് ബിജെപി ചായ്് വ് വ്യക്താക്കിയിരിക്കുന്നത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന ലഘു ലേഖ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്കു കേന്ദ്ര നേതൃത്വം പരിഗണിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിൽ നിന്നും ഏറ്റുവാങ്ങി പരിപാടി […]

പിണറായിക്ക് മോദി വിരോധം മാത്രം ആഞ്ഞടിച്ച് രാജഗോപാൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോദി സർക്കാറിന് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്ന മുഖ്യമന്തി പിണറായി വിജയന്റെ പ്രസ്ഥാവന അടിസ്ഥാനമില്ലാത്തതെന്ന് ഒ രാജ ഗോ പാൽ എംഎൽഎ . പിണറായി വിജയന്റെ മോദി വിരോധം മാത്രമാണ് പ്രസ്താവനക്ക് പിന്നിലുള്ളത്. കേരളത്തോട് എന്തു വിരോധമാണ് കേന്ദ്ര സർക്കാർ കാട്ടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം . ദൽഹിയിൽ പാർട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാന മന്ത്രിയെ കയറി കണ്ടേക്കാം എന്നു കരുതുന്നതിന് പിന്നിൽ മറ്റ് പല ഉദ്ദേശ്യങ്ങളും കാണും . യാത്ര ഔദ്യോഗികമാക്കുന്നതു കൊണ്ട് ഗുണവും ഉണ്ടാകും.. പക്ഷേ അതിന് പ്രധാന മന്ത്രി […]

കാലം കാത്തു വച്ച ആദരവ്: കുമ്മനത്തിനു പൊലീസ് നൽകിയത് വൻ വരവേൽപ്പ്; കുമ്മനത്തിനു നാടിന്റെ ആദരം

സ്വന്തം ലേഖകൻ കോട്ടയം: മിസോറാം ഗവർണറായ ശേഷം ജില്ലയിൽ എത്തിയ കുമ്മനം രാജശേഖരനു സ്വന്തം നാട് ഒരുക്കിയത് രാജകീയ വരവേൽപ്പ്. സർക്കാർ ജോലി ഉപേക്ഷിച്ചു രാജ്യസേവനത്തിനു തയ്യാറെടുത്ത് രംഗത്തിറങ്ങിയ കുമ്മനത്തെ പരിഹസിച്ചവർക്കുള്ള ഉശിരൻ മറുപടിയുമായി എത്തിയ അദ്ദേഹത്തിനു നാട്ടകം ഗസ്റ്റ്ഹൗസിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ ഒരുക്കിയാണ് സ്വീകരിച്ചത്. നാടു മുഴുവൻ അഭിമാനത്തോടെ നോക്കി നിന്നപ്പോഴാണ് രാജകീയമായ ആ വരവുണ്ടായത്. കുമ്മനം രാജശേഖരനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച് കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ജന്മനാട് രാജകീയമായ സ്വീകരണം അദ്ദേഹത്തിനു ഒരുക്കി നൽകിയത്. മെട്രോ റെയിൽ […]

നിലപാട് മാറ്റാതെ ആര്‍.എസ്.എസ്; എന്തു ചെയ്യണമെന്നറിയാതെ ബി.ജെ.പി

തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന്റെ നിലപാട് ബി.ജെ.പി.നേതൃത്വത്തിന് തലവേദനയാകുന്നു. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവില്ലാതെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ നീക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്, ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് ആര്‍.എസ്.എസ്. കത്തെഴുതിയിരുന്നു. കുമ്മനം രാജശേഖരനെ ആര്‍.എസ്.എസ്. നിര്‍ദേശപ്രകാരമായിരുന്നു ബി.ജെ.പി. അധ്യക്ഷനാക്കിയത്. അദ്ദേഹത്തെ ഒഴിവാക്കിയതിനു വിശദീകരണം നല്‍കണമെന്നാണ് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ആവശ്യം. ഇക്കാരണം കൊണ്ട്, ബി.ജെ.പി. അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. നേതാക്കള്‍. അനുനയ ചര്‍ച്ചയ്‌ക്കെത്തിയ, കേരളത്തിന്റെ ചുമതല വഹിക്കുന്ന ബി.ജെ.പി. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. […]

എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: ഹൈക്കോടതി വിധി ഇന്ന്

ചെന്നൈ: ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്നാണ് മദ്രാസ് ഹൈക്കോടതിവിധി പറയുന്നത്.കേസില്‍ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് എം.സുന്ദര്‍ എന്നിവരുടെ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണു വിധി പറയുക. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ മാറ്റണമെന്നു ഗവര്‍ണര്‍ക്കു കത്തു നല്‍കിയ 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചാല്‍ സര്‍ക്കാരിനു തല്‍ക്കാലം ഭീഷണിയുണ്ടാകില്ല. പിന്നീട് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കാനാണു സാധ്യത. എന്നാല്‍ ഉപതിരഞ്ഞെടുപ്പു നേരിടാനാണു തീരുമാനമെങ്കില്‍ അത് അണ്ണാഡിഎംകെയ്ക്കു […]

അധ്യക്ഷ പദവി രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം: വി.എം.സുധീരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗ്രൂപ്പുകളിയുടെ ഇരയാണ് താനെന്ന് വി.എം.സുധീരൻ. കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നും രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം സഹിക്കവയ്യാതെയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുധീരൻറെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കെ.പി.സി.സി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോൾ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്. എന്നാൽ ഗ്രൂപ്പ് നേതാക്കന്മാർ അവരുടെ താത്പര്യക്കാരുടെ നിലനിൽപ്പ് മാത്രം ലക്ഷ്യംവച്ച് പ്രവർത്തിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നത്. എന്നും ഗ്രൂപ്പ് നേതാക്കന്മാരുടെ ഇരയായിരുന്നു താൻ. തൃശൂർ പോലുള്ള ജില്ലകളിൽ താഴെ തട്ടിൽ […]