ബിജെപിയോടുള്ള സ്‌നേഹം തുറന്നു സമ്മതിച്ച് സംവിധായകൻ ജയരാജ്: കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള ബിജെപി പരിപാടിയുടെ ഉദ്ഘാടകനായി; ലഘുലേഖ ഏറ്റുവാങ്ങിയത് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന എം.ടി രമേശിൽ നിന്നും; ജയരാജിന്റെ ബിജെപി ചായ് വ് രാഷ്ട്രീയ പ്രവേശനത്തിലേയ്‌ക്കെന്നു സൂചന

ബിജെപിയോടുള്ള സ്‌നേഹം തുറന്നു സമ്മതിച്ച് സംവിധായകൻ ജയരാജ്: കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള ബിജെപി പരിപാടിയുടെ ഉദ്ഘാടകനായി; ലഘുലേഖ ഏറ്റുവാങ്ങിയത് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന എം.ടി രമേശിൽ നിന്നും; ജയരാജിന്റെ ബിജെപി ചായ് വ് രാഷ്ട്രീയ പ്രവേശനത്തിലേയ്‌ക്കെന്നു സൂചന

Spread the love

ശ്രീകുമാർ

കോട്ടയം: ദേശീയ അവാർഡ് വിവാദത്തിൽ ബിജെപിയ്ക്കും കേന്ദ്ര സർക്കാരിനും അനുകൂലമായ നിലപാട് സ്വീകരിച്ച സംവിധായകൻ ജയരാജ് വീണ്ടും ബിജെപിയുമായി അടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേയ്ക്കു എത്തിക്കുന്നതിനായി ബിജെപി നടത്തുന്ന പ്രചാരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ ജയരാജ് ബിജെപി ചായ്് വ് വ്യക്താക്കിയിരിക്കുന്നത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന ലഘു ലേഖ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്കു കേന്ദ്ര നേതൃത്വം പരിഗണിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിൽ നിന്നും ഏറ്റുവാങ്ങി പരിപാടി ഉദ്ഘാടനം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ബിജെപിയോടുള്ള അടുപ്പം വ്യക്തമാക്കുന്നതാണ്.


ദേശീയ അവാർഡ് വിതരണത്തിൽ വിവേചനം കാട്ടുന്നതായി ആരോപിച്ച് സംസ്ഥാനത്തു നിന്നുള്ള അവാർഡ് ജേതാക്കൾ വിട്ടു നിന്നപ്പോൾ, സംവിധായരകൻ ജയരാജും, യേശുദാസുമാണ് ഈ പ്രതിഷേധത്തിൽ പങ്കെടുക്കാതെ മാറി നിന്നത്. ഇത് കേരളത്തിലും കേന്ദ്രത്തിലും ബിജെപിയ്ക്ക് ഒരു പോലെ ആശ്വാസം പകരുന്നതായിരുന്നു. മുതിർന്ന സിനിമാ താരങ്ങൾ ഇത്തരത്തിൽ പ്രതികരിച്ചതിനെ പോസിറ്റീവായ സമീപനം എന്നാണ് ബിജെപി നേതാക്കൾ പോലും വിലയിരുത്തിയത്. എന്നാൽ, ഈ നിലപാടിന്റെ പേരിൽ സോഷ്യൽ മീഡിയയിലും മലയാള മാധ്യമങ്ങളിൽ നിന്നും ജയരാജിനു കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. എന്നിട്ടു പോലും തന്റെ നിലപാടിൽ നിന്നു പിന്നാക്കം പോകാൻ ജയരാജ് തയ്യാറായിരുന്നില്ല. ഈ നിലപാട് ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഏറെ ആശ്വാസമാണ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഇതിനിടെയാണ് ശനിയാഴ്ച കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ബിജെപിയുടെ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി സംവിധായകൻ ജയരാജിനെ തന്നെ തിരഞ്ഞെടുത്തത്. പരിപാടി ഉദ്ഘാടനം ചെയ്ത ജയരാജ് കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രകീർത്തിച്ചു. നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ സമ്പർക്ക് സേ സമർത്ഥൻ എന്ന പേരിലാണ് ജില്ലയിലും ബിജെപി ജില്ലാ നേതൃത്വം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ പാർപ്പിട പദ്ധതി, ഉജ്വൽ യോജന എന്നീ പദ്ധതികളെപ്പറ്റി ജയരാജ് പരിപാടിയിൽ വിശദീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി, യുവമോർച്ചാ ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ, കർഷകമോർച്ചാ സംസ്ഥാന പ്രസിഡന്റ് പി.ആർ മുരളീധരൻ, സംസ്ഥാന സമിതി അംഗം ടി.എൻ ഹരികുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ആർ. വാര്യർ, ജില്ലാ സെക്രട്ടറിമാരായ സി.എൻ സുഭാഷ്, റീബാ വർക്കി, മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് സുമാ വിജയൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കണമെങ്കിൽ സിനിമാ – രാഷ്ട്രീയ – സാമൂഹ്യ മേഖലകളിലെ പ്രമുഖരുടെ സഹായത്തോടെ മാത്രമേ സാധിക്കൂ എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജയരാജ് അടക്കമുള്ള പ്രമുഖരുടെ സഹായം ബിജെപി നേതൃത്വം തേടുന്നത്. ഇവരെ പാർട്ടിയിൽ എത്തിക്കുന്നതു ഏതു സഹായം ചെയ്യുന്നതിനും കേന്ദ്ര നേതൃത്വം സന്നദ്ധവുമാണ്. ഈ സാഹചര്യത്തിലാണ് ജയരാജിന്റെ ബിജെപി അനൂകൂല നിലപാടുകൾ വീണ്ടും ചർച്ചയാകുന്നത്.