മാപ്പപേക്ഷിക്കേണ്ടതു തന്നോടല്ല വയറ്റിൽ രണ്ടു മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിനോട്, കോടതിയിൽ കേണപേക്ഷിച്ചിട്ടും കനിവ് കാണിച്ചില്ല, എല്ലാം അനുഭവിച്ച് കഴിഞ്ഞപ്പോൾ മാപ്പപേക്ഷ, 12 വർഷത്തിനുശേഷമല്ലേ.. കയ്യിൽവെച്ചാൽ മതിയെന്ന് സീമ മിശ്ര

ലണ്ടൻ: ആരോപണം ഉന്നയിച്ചവരുടെ മാപ്പപേക്ഷ തള്ളി ഇന്ത്യൻ വംശജയും പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ സബ് പോസ്റ്റ് മിസ്ട്രസുമായിരുന്ന സീമ മിശ്ര. യുകെയിലെ പോസ്റ്റൽ അഴിമതിക്കേസിൽ ആദ്യം കുറ്റം ചുമത്തപ്പെട്ട് ജയിലടയ്ക്കപ്പെട്ടത് സീമ മിശ്ര ആയിരുന്നു. ഇപ്പോൾ കേസ് അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുമ്പോഴാണ് ആരോപണം ഉന്നയിച്ചവരുടെ മാപ്പപേക്ഷ. മാപ്പപേക്ഷിക്കേണ്ടതു തന്നോടല്ലെന്നും ജയിലിൽ അടയ്ക്കുമ്പോൾ തന്റെ വയറ്റിൽ രണ്ടു മാസം പ്രായമുണ്ടായിരുന്ന ഇളയ മകനോടാണെന്നും സീമ പറയുന്നു. 2021 ൽ സീമ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ യുകെ കോടതി ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു. കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്കു കടക്കുമ്പോൾ ഋഷി സുനക് […]

സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു, കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി രൂപീകരിക്കുന്നതിൽ ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പങ്ക് വലുത്

തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്‍റെയും മേഖലകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതന ആശയങ്ങളെ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി രൂപീകരിക്കുന്നതിൽ ഐ.സി.ടി. അക്കാദമി ഓഫ് കേരള (ICTAK) യുടെ പങ്ക് വളരെ വലുതാണ്. […]

ലോക്‌സഭ സ്പീക്കറായി ഓം ബിര്‍ല , സ്പീക്കർ പദവിയിലേക്ക് രണ്ടാം വട്ടം ; ആശംസ നേർന്ന് പ്രധാന മന്ത്രി

18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ല. ശബ്ദ വോട്ടോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മുന്‍ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിര്‍ളയും പ്രതിപക്ഷ ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷും പത്രിക നല്‍കിയത്. ചരിത്രത്തിലാദ്യമായാണ് ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതുവരെയുള്ള ലോക്‌സഭകളില്‍ ഏകകണ്‌ഠ്യേനയായിരുന്നു സ്പീക്കറെ തെരഞ്ഞെടുത്തത്. ലോക്‌സഭ സ്പീക്കര്‍ പദവിയില്‍ ഭരണപക്ഷത്തുനിന്നുള്ള അംഗം വരുമ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നതാണ് സഭയിലെ കീഴ്വഴക്കം. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സമവായമാകാമെന്ന് പ്രതിപക്ഷം […]

പ്രതിപക്ഷ ശക്തി തെളിയിക്കാൻ ഇന്ത്യാസഖ്യം; ലോകസഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്, ഭൂരിപക്ഷമുള്ളതിനാൽ ഓം ബിർളയുടെ ജയം ഉറപ്പെന്ന് സൂചന, നാമനിർദേശം നൽകുന്നതിനുള്ള അവസാന സമയത്ത് ഇന്ത്യാസഖ്യത്തിന്റെ തുറുപ്പുചീട്ടെന്ന പോലെ കൊടിക്കുന്നിൽ സുരേഷ്, നടക്കാനിരിക്കുന്നത് കടുത്ത മത്സരം

ന്യൂഡൽഹി: ലോകസഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനെന്ന് ഉറപ്പു നൽകാൻ ബിജെപി വിസമ്മതിച്ചതോടെയാണ് ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്കു മത്സരിക്കാൻ ഇന്ത്യാസഖ്യം തീരുമാനിച്ച‌ത്. രാവിലെ 11മണിക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് എൻഡിഎ സ്ഥാനാർഥി. ഇന്ത്യാസഖ്യത്തിനായി കോൺഗ്രസിൽനിന്ന് കൊടിക്കുന്നിൽ സുരേഷ് മത്സരിക്കും. ലോകസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ ഓം ബിർളയുടെ ജയം ഉറപ്പാണ്. പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുകയാണ് ഇന്ത്യാസഖ്യത്തിന്റെ ലക്ഷ്യം. സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ആദ്യമല്ല. ലോക്സഭയിൽ ഇതുവരെ നടന്ന 22 സ്പീക്കർ തെരഞ്ഞെടുപ്പുകളിൽ 17 തവണ ഒരു സ്ഥാനാർത്ഥി […]

‘തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും’; മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഒമ്പത് ഡാമുകൾ നിർമിക്കും, പ്രളയ പ്രതിരോധ ഡാമുകൾ നിർമിക്കാനും നീക്കം, പാരിസ്ഥിതിക ആഘാത പഠനത്തിനായി ശ്രമം നടക്കുന്നു, പുതിയ പദ്ധതികളുമായി സർക്കാർ

തിരുവനന്തപുരം: പുതിയ ഒമ്പത് ഡാമുകൾ നിർമിക്കാൻ പദ്ധതിയുമായി സർക്കാർ. മുല്ലപ്പെരിയാറിൽ ഉൾപ്പെടെ ഡാം നിർമിക്കാനാണ് പദ്ധതിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ മുൻ നിർത്തിയാണ് പുതിയ അണക്കെട്ട് നിർമിക്കാൻ സർക്കാർ നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിപിആർ തയാറാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള അനുമതിക്കായി ശ്രമം തുടർന്നു വരികയാണ്. തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയുമാണ് എന്നതാണ് ഈ വിഷയത്തിൽ കേരളത്തിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി. പ്രളയ നിയന്ത്രണത്തിനായി പെരിയാർ, ചാലക്കുടി, ചാലിയാർ, […]

കയറ്റുമതി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ മത്സ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണം, മത്സ്യബന്ധനമല്ലാത്ത ഒരു തൊഴിലെങ്കിലും ഇവരുടെ കുടുംബങ്ങളിൽ ഉണ്ടാകണമെന്നത് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ മത്സ്യബന്ധനമല്ലാത്ത ഒരു തൊഴിലെങ്കിലും ഉണ്ടാകണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉന്നത നിലവാരമുള്ള കയറ്റുമതി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളടക്കം ഉൽപ്പാദിപ്പിക്കാൻ മത്സ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഹകരണ ഭവനിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സൊസൈറ്റി ഫോർ അസിസ്റ്റന്റ്‌സ് ടു ഫിഷർ വിമെൻ (സാഫ്) സഫലം സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി വനിതാ ശാക്തീകരണം എന്ന വിഷയത്തിൽ സംസ്ഥാന തല ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. പത്ത് […]

പുറത്താക്കിയതല്ല, സ്വയം മനസ്സ് മടുത്താണ് പാർട്ടി വിടുന്നത്, പാർട്ടിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല, പാർട്ടിയുടെ തണലിൽ വളർന്നവർ പാർട്ടിക്കും മേലെയായി; പുറത്തു പോയതിനെ കുറിച്ച് മനു തോമസ്

കണ്ണൂർ: സി.പി.എം പുറത്താക്കിയതല്ലെന്നും സ്വയം മടുത്ത് പുറത്തു പോവുകയാണെന്നും ഡി.​വൈ.​എ​ഫ്.​ഐ ക​ണ്ണൂ​ർ ജി​ല്ല മു​ൻ പ്ര​സി​ഡ​ന്‍റും സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യം​ഗ​വു​മാ​യിരുന്ന മനു തോമസ്. കുറച്ച് നാളുകളായി പാർട്ടി പ്രവർത്തനങ്ങളിൽ നിർജീവമായിരുന്നു മനു തോമസ്. 2023 ഏപ്രിൽ മാസത്തിന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് പ്രവർത്തനങ്ങളിലോ പങ്കെടുത്തിരുന്നില്ല. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ആരോപിച്ച് മറ്റൊരു ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ മനു നേരത്തേ പാർട്ടിക്ക് പരാതി നൽകിയത് വിവാദമായിരുന്നു. പരാതിയിൽ അനുകൂല നിലപാട് ഉണ്ടായില്ലെന്നും മനസ്സ് മടുത്താണ് പാർട്ടി വിടുന്നതെന്നും മനു പറയുന്നു. ‘ഒരിക്കലും […]

കുടിയന്മാരെ നാളെ ഒരു തുള്ളി മദ്യം കിട്ടില്ല, ബീവറേജസ് ഔട്ട്ലെറ്റുകളും മദ്യവില്പന ശാലകളും നാളെ അവധി

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാ​ഗമായി നാളെ സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കും. കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. 1987 മുതലാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാത്രി ഒമ്പത് മണിക്ക് അടക്കുന്ന ഔട്ട്ലെറ്റുകൾ ജൂൺ 27ന് രാവിലെ 9 മണിക്കാണ് തുറക്കുക. ബീവറേജസ് ഔട്ട്ലെറ്റുകൾ അടച്ചാൽ പിന്നീട് […]

‘രാമായണ’ മാറ്റണം, ‘ലവ, കുഷ’ എന്നീ പേരുകളും വേണ്ട, വിവാഹം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു, പ്രണയത്തിന്റെ മറവിൽ മതപരമായ ഗൂഢാലോചന, ലക്ഷ്യമിടുന്നത് ഹിന്ദു സംസ്കാരത്തെ തകർക്കൽ, സൊനാക്ഷി-സഹീർ വിവാഹത്തിനെതിരെ ഹിന്ദു ശിവ്ഭവാനി സേന

പട്ന: ബോളിവുഡ് നടി സൊനാക്ഷി സിൻഹക്കെതിരെ വിദ്വേഷ പോസ്റ്ററുമായി ഹിന്ദുത്വ വാദികൾ. നടൻ സഹീർ ഇഖ്ബാലുമായുള്ള സൊനാക്ഷിയുടെ വിവാഹം ‘ലൗ ജിഹാദാ’ണെന്നും അവരെ ബിഹാറിൽ കാലുകുത്താൻ അനുവദിക്കുകയില്ലെന്നുമുള്ള പോസ്റ്റർ ആണ് പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനമായ പട്നയിൽ ഉടനീളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഈ മാസം 23ന് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായിരുന്നു. സൊനാക്ഷിയുടെ പിതാവും മുതിർന്ന നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹക്കും സന്ദേശം അയച്ചിട്ടുണ്ട്. ‘ഹിന്ദു ശിവ്ഭവാനി സേന’ എന്ന പേരിലുള്ള സംഘടനയാണ് സിൻഹ കുടുംബത്തെ ഭീഷണിപ്പെടുത്തിയുള്ള പോസ്റ്ററുകൾ പതിച്ചത്. […]

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യം; ലോകസഭാ സ്‌പീക്കർ പദവിയിലേക്ക് കടുത്ത മത്സരം, ഓം ബിർളയെ നേരിടാൻ കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: ലോകസഭ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ സ്ഥാനാർത്ഥിയാക്കുകയാണ് എൻഡിഎ. കഴിഞ്ഞ ലോകസഭയിലും ബിജെപി അംഗമായ ഓം ബിർളയായിരുന്നു സ്‌പീക്കർ. രാജസ്ഥാനിലെ കോട്ടയിലെ എംപിയാണ് ബിർള. ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. അതേസമയം, കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോകസഭാ സ്‌പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങുകയാണ്. സ്‌പീക്കർ സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്. നേരത്തെ സ്‌പീക്കർ സ്ഥാനത്തേക്ക് ഇന്ത്യ സഖ്യം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങൾ […]