കാലം കാത്തു വച്ച ആദരവ്: കുമ്മനത്തിനു പൊലീസ് നൽകിയത് വൻ വരവേൽപ്പ്; കുമ്മനത്തിനു നാടിന്റെ ആദരം

കാലം കാത്തു വച്ച ആദരവ്: കുമ്മനത്തിനു പൊലീസ് നൽകിയത് വൻ വരവേൽപ്പ്; കുമ്മനത്തിനു നാടിന്റെ ആദരം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മിസോറാം ഗവർണറായ ശേഷം ജില്ലയിൽ എത്തിയ കുമ്മനം രാജശേഖരനു സ്വന്തം നാട് ഒരുക്കിയത് രാജകീയ വരവേൽപ്പ്. സർക്കാർ ജോലി ഉപേക്ഷിച്ചു രാജ്യസേവനത്തിനു തയ്യാറെടുത്ത് രംഗത്തിറങ്ങിയ കുമ്മനത്തെ പരിഹസിച്ചവർക്കുള്ള ഉശിരൻ മറുപടിയുമായി എത്തിയ അദ്ദേഹത്തിനു നാട്ടകം ഗസ്റ്റ്ഹൗസിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ ഒരുക്കിയാണ് സ്വീകരിച്ചത്. നാടു മുഴുവൻ അഭിമാനത്തോടെ നോക്കി നിന്നപ്പോഴാണ് രാജകീയമായ ആ വരവുണ്ടായത്. കുമ്മനം രാജശേഖരനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച് കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ജന്മനാട് രാജകീയമായ സ്വീകരണം അദ്ദേഹത്തിനു ഒരുക്കി നൽകിയത്.
മെട്രോ റെയിൽ ഉദ്ഘാടനത്തിൽ ട്രെയിനിനുള്ളിൽ കയറിയതിന്റെ പേരിലാണ് അന്ന് കേരളത്തിലെ സോഷ്യൽ മീഡിയ ബുദ്ധിജീവികൾ കുമ്മനം രാജശേഖരനെ അപമാനിച്ചത്. എന്നാൽ, മെട്രോ റെയിൽ ഓടി കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അതി ശക്തമായ ഗവർണറായി കുമ്മനം നാട്ടിൽ തിരികെ എത്തിയിരിക്കുന്നത്.

ഞായറാഴ്ച രാവിലെയാണ് കുമ്മനംരാജശേഖരൻ ജില്ലയിൽ എത്തിയത്. സ്വന്തം ജന്മനാടായ കുമ്മനത്തും, വിവിധ സ്ഥലങ്ങളിലും അദ്ദേഹത്തിനു സ്വീകരണം ഒരുക്കിയിരുന്നു. ആദ്യം നാട്ടകം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം എത്തിയത്. ഇവിടെ ജില്ലാ പൊലീസ് ഗാർഡ് ഓഫ് ഓണർ ഒരുക്കിയിരുന്നു. ശബരിമല ദർശനത്തിനു ശേഷം രാവിലെ എട്ടു മണിയോടെയാണ് കുമ്മനം രാജശേഖരൻ നാട്ടകം ഗസ്റ്റ്ഹൗസിൽ എത്തിയത്. പ്രഭാത ഭക്ഷണത്തിനു ശേഷം തിരുനക്കര മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ശബരിമലയിൽ നിന്നും എത്തിയതിനു ശേഷം തിരുനക്കര ക്ഷേത്രത്തിൽ എത്താൻ സാധിക്കാതിരുന്നതിനാൽ ഇദ്ദേഹം തിരുനക്കര ക്ഷേത്ര ദർശനം ഒഴിവാക്കുകയായിരുന്നു. തുടർന്നു ചുങ്കത്ത് ജന്മഭൂമി നിർമ്മിക്കുന്ന ഓഫിസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. രണ്ടു മണിയ്ക്ക് അയർക്കുന്നം പാദുവ മഞ്ഞക്കാവ് ശ്രീരാമകൃഷ്ണ ആശ്രമത്തിൽ സന്ദർശനം നടത്തി. തുടർന്നു പള്ളിക്കത്തോടെ അരവിന്ദാ സ്‌കൂളിലും കൂരോപ്പട മാതൃമലയിലും അദ്ദേഹം പരിപാടികളിൽ പങ്കെടുത്തു.
ജില്ലയിൽ പരിപാടികളിലെല്ലാം മുൻപു വന്നപ്പോൾ ഒരു സുരക്ഷപോലും ഒരുക്കാതെ മാറി നിന്ന, കുമ്മനം രാജേശേഖരനെ പുച്ഛിച്ചു സംസാരിച്ച പല ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഗവർണറായി എത്തിയ രാജേട്ടനു സുരക്ഷയൊരുക്കേണ്ട ചുമതല ലഭിച്ചു. കാലത്തിന്റെ കാവ്യനീതി പോലെ ഇതും കാലചക്രം കറങ്ങിത്തിരിച്ചപ്പോഴുള്ള നിയോഗമായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group