എരുമേലി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജുകുട്ടിയുടെ മാതാവ് ഏലിക്കുട്ടി വർക്കി നിര്യാതയായി

സ്വന്തം ലേഖകൻ ഇടനാട്: സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ തങ്കമ്മ ജോർജുകുട്ടിയുടെ മാതാവ് ഇടപ്പാടി മൈലയ്ക്കൽ ഏലിക്കുട്ടി വർക്കി (81) അന്തരിച്ചു. സംസ്കാരം ശനി പകൽ 12.30ന് ഇടപ്പാടി സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മൃതദേഹം ശനി രാവിലെ 9.30ന് ഇടനാട് സ്കൂളിന് സമീപമുള്ള മരുമകൻ എം ഡി ദേവസ്യയുടെ വസതിയിൽ എത്തിക്കും. പരേത ചേറ്റുതോട് പള്ളിക്കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം എ വർക്കി (മൈലയ്ക്കൽ അപ്പച്ചൻ). മറ്റുമക്കൾ: […]

പ്രൊഫ. പാലക്കീഴ് നാരായണൻ അന്തരിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: പ്രൊഫ. പാലക്കീഴ് നാരായണൻ (81) അന്തരിച്ചു .സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. വാർദ്ധ്യക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മരണം 1973 മുതൽ ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗം, 10 വർഷം ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സി കുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ പുകസ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് മേലാറ്റൂർ ചെമ്മാണിയോട് സ്വദേശിയായ പ്രൊഫ.പാലക്കീഴ് നാരായണൻ .വിടി […]

പി.ജെ. ജോൺ നിര്യാതനായി

കാഞ്ഞിരപ്പള്ളി – പാറത്തോട് പുതുപ്പറമ്പിൽ (പാതയിൽ) പി ജെ ജോൺ (ജോണി-95) നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ – ജെ . പി . രാജൻ (യു എസ് എ) അനീഷ് പി ജോൺ (ദുബൈ), അനിത സാബു , അനില ബിജോയ് കറുകപ്പടി, പുതുപ്പള്ളി (ദുബൈ ) . 

അന്നമ്മ നിര്യാതയായി

മീനച്ചിൽ: നെല്ലിക്കൽ എൻ. ജെ തോമസിൻ്റെ(അപ്പച്ചൻ )ഭാര്യ അന്നമ്മ (69) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ നാളെ 11, ചൊവ്വാഴ്ച (02/11/2021)മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് മീനച്ചിൽ സെൻ്റ് ആൻ്റണിസ് പള്ളി സെമിത്തേരിയിൽ. പരേത ഭരണങ്ങാനം നെല്ലിക്കാനിരപ്പേൽ കുടുംബാംഗം. മക്കൾ : ലിജോ തോമസ് ( കൂൾ കെയർ എ സി ഷോപ്പ് കൊട്ടാരമറ്റം പാലാ ), ലിജി തോമസ് (തീക്കോയ്‌ സർവീസ് സഹകരണ ബാങ്ക് ), ലിറ്റി തോമസ് (എരുമേലി സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ : , സെൽമി കുളത്തിനാൽ എലിവാലി,ബെന്നി […]

ഷാജഹാൻ നിര്യാതനായി

സ്വന്തം ലേഖകൻ സംക്രാന്തി: സംക്രാന്തി ചാത്തു കുളം പരേതനായ അബ്ദുൾ ഖാദർ ന്റെ മകനും കുറിച്ചി ഹോമിയോ ഹോസ്പിറ്റലിലെ സീനിയർ ക്ലർക്ക് ഷാജഹാൻ സി എ(44) നിര്യാതനായി. കാസർകോട്-കാഞ്ഞങ്ങാട് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെവെച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 19/10/2021 ചൊവ്വ ഉച്ചയ്ക്ക് 12 മണിയോടുകൂടി മൃതദേഹം ഭവനത്തിൽ എത്തിക്കും.

തങ്കമ്മ രാഘവൻ നിര്യാതതയായി

തേർഡ് ഐ ബ്യൂറോ അയ്മനം: അയ്മനം പൂന്ത്രക്കാവ് മാനടത്തുശ്ശേരിയിൽ പി എൻ രാഘവന്റെ(കുട്ടപ്പൻ) ഭാര്യ തങ്കമ്മ(70) നിര്യാതയായി.സംസ്കകാരം 9-10-2021 രാവവിലെ 10 am ന്. മക്കൾ: പ്രിയ,പ്രസന്നൻ മരുമക്കൾ: ഷാജി,സിന്ധു

വരകളുടെ തമ്പുരാൻ വിട പറഞ്ഞു; പ്രശസ്ത കാർട്ടൂണിസ്റ് യേശുദാസൻ അന്തരിച്ചു.

സ്വന്തം ലേഖകൻ കൊച്ചി:മലയാളികളുടെ പ്രിയ കാർട്ടൂണിസ്റ് യേശുദാസൻ (84) അന്തരിച്ചു.കൊച്ചിയിലായിരുന്നു അന്ത്യം. അക്കാദമി, കേരള കാർട്ടൂൺ അക്കാദമി അധ്യക്ഷനായിരുന്നു. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്‍റെ രചയിതാവ്, മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്നീ ബഹുമതികള്‍ യേശുദാസനുള്ളതാണ്. 1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നര്‍മ്മ മാസികയില്‍ ദാസ് എന്ന പേരില്‍ വരച്ചു തുടങ്ങിയ അദ്ദേഹം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ചിരിയും ചിന്തയും ചിന്തേരിടുന്ന വരകളുടെ തമ്പുരനായ യേശുദാസനായി മാറിക്കഴിഞ്ഞു. കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും യേശുദാസിന്‍റെ ഇരുണ്ട പെന്‍സില്‍ മുനകളില്‍ നിന്ന് ഉതിര്‍ന്നു വീണുകൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ കണ്ടു പരിചയിച്ച […]

നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ബെഗളൂരു:കന്നഡ നടി സൗജന്യയെ ബെംഗളൂരുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. മരിക്കാന്‍ തീരുമാനിച്ചതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന മരണക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വിഷാദരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് താന്‍ ഈ കടുംകൈ ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു. കുടക് ജില്ലയിലെ കുശാല്‍നഗര്‍ സ്വദേശിയായ സൗജന്യ നിരവധി സീരിയലുകളിലും കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടി മൂന്ന് ദിവസം മുന്‍പേ എഴുതിവച്ച മരണക്കുറിപ്പാണ്. വിഷാദരോഗത്തിലാണെന്നും ഇതില്‍ കൂടുതല്‍ താങ്ങാന്‍ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പി എസ് ശ്രീലത നിര്യാതയായി

തേർഡ് ഐ ബ്യുറോ ചാന്നാനിക്കാട് : ശാരികയിൽ ( പൈങ്ങളത്ത്) എം .ആർ രാധാകൃഷ്ണന്റെ (ചാന്നാനിക്കാട് മുളന്താനത്ത് കുടുംബാംഗം) ഭാര്യ പി എസ് ശ്രീലത (61) നിര്യാതയായി . പരേത തിരുവല്ല ചൂരക്കുന്നത് കുടുംബാംഗമാണ്. മക്കൾ : പി ആർ ശാരിക, പി.ആർ ചിഞ്ചു, പി.ആർ മഞ്ജു. മരുമക്കൾ: ഹരികൃഷ്ണൻ ചേന്നംപള്ളിൽ മൂലവട്ടം, ജയകൃഷ്ണൻ ചന്ദനതോപ്പ് കൊല്ലം, അരുൺ പൂവക്കുളം. സംസ്ക്കാരം ഞായറാഴ്ച (26/09/2021) രാവിലെ 11.00 മണിക്ക് ചാന്നാനിക്കാട് വീട്ടുവളപ്പിൽ.

റഫീഖ് അഹമ്മദിന്റെ മാതാവ് അന്തരിച്ചു

തൃശൂര്‍: കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്ദ് സജാദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി അന്തരിച്ചു. 99 വയസായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പരുവക്കുന്നു പള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍: പരേതനായ സെയ്യദ് സാദിഖ്, സെയ്യദ് ഹാഷിം, സെയ്യദ് അഷറഫ്, റഫീക്ക് അഹമ്മദ്, സെയ്യദ്ഹാരിസ്, സൈബുന്നീസ, മെഹറുന്നീസ, റെമീസ. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, കെ.പി. അലവിക്കുട്ടി, ഫസലുര്‍ റഹ്മാന്‍, ഖദീജ സാദിഖ്, റഷീദ, ഫൗസിയ, ലൈല, സാജിത.