പ്രൊഫ. പാലക്കീഴ് നാരായണൻ അന്തരിച്ചു

പ്രൊഫ. പാലക്കീഴ് നാരായണൻ അന്തരിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: പ്രൊഫ. പാലക്കീഴ് നാരായണൻ (81) അന്തരിച്ചു .സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

വാർദ്ധ്യക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മരണം
1973 മുതൽ ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗം, 10 വർഷം ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സി കുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ
പുകസ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് മേലാറ്റൂർ ചെമ്മാണിയോട് സ്വദേശിയായ പ്രൊഫ.പാലക്കീഴ് നാരായണൻ .വിടി ഒരു ഇതിഹാസം ,കാൾ മാർക്സ് ,മുത്തശ്ശിക്ക് അരനൂറ്റാണ്ട് , ചെറുകാട് ഓർമയും കാഴ്ചയും , ആനന്ദമഠം ,ചെറുകാട് പ്രതിഭയും സമുഹവും ,മഹാഭാരത കഥകൾ തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ പിഎൻ പണിക്കർ പുരസ്ക്കാരം, ഐ വി ദാസ് പുരസ്ക്കാരം,
അക്കാഡമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവർത്തകനുള്ള പുരസ്ക്കാരം, എന്നിവയും പാലക്കീഴിനെ തേടിയെത്തിയിട്ടുണ്ട്.
സാഹിത്യ സാംസ്കാരിക മേഖലകളിലെ അദ്ദേഹത്തിൻ്റെ സംഭാവന കണിക്കിലെടുത്ത് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരമാണ് അസാനമായി ലഭിച്ചത്.
ഭാര്യ: പി എം സാവിത്രി.