നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ബെഗളൂരു:കന്നഡ നടി സൗജന്യയെ ബെംഗളൂരുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.

മരിക്കാന്‍ തീരുമാനിച്ചതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന മരണക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

വിഷാദരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് താന്‍ ഈ കടുംകൈ ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

കുടക് ജില്ലയിലെ കുശാല്‍നഗര്‍ സ്വദേശിയായ സൗജന്യ നിരവധി സീരിയലുകളിലും കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടി മൂന്ന് ദിവസം മുന്‍പേ എഴുതിവച്ച മരണക്കുറിപ്പാണ്. വിഷാദരോഗത്തിലാണെന്നും ഇതില്‍ കൂടുതല്‍ താങ്ങാന്‍ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.