ഏറ്റുമാനൂർ വെമ്പള്ളിയിൽ ഒന്നര വയസ്സുകാരി ഷോക്കേറ്റു മരിച്ചു; അപകടമുണ്ടായത് കളിക്കുന്നതിനിടയിൽ ഫ്രിഡ്ജിൽ നിന്നുള്ള ഷോക്കേറ്റ്

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂർ വെമ്പള്ളിയിൽ ഒന്നര വയസ്സുകാരി ഷോക്കേറ്റു മരിച്ചു. കദളിക്കാട്ടിൽ സലിൽ-ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മരിയ ആണ് മരിച്ചത്. കളിക്കുന്നതിനിടെ ഫ്രിഡ്ജിൽ നിന്നുമാണ് ഷോക്കേറ്റത്. അമ്മ ശ്രുതി അതിരമ്പുഴ പഞ്ചായത്തിൽ കാരാർ ജോലിക്കും പിതാവ് ടൈയില് പണിക്കും പോകുന്നതിനായി റൂത്ത് മറിയത്തിനെയും സഹോദരി സെയറയേയും മാതാവിന്റെ വീട്ടിൽ ആക്കിയിരുന്നു. ഇവർ രണ്ടു പേരും സമീപത്തെ കുട്ടികൾക്കൊപ്പം സാറ്റ് കളിക്കുന്നതിനിടെ റൂത്ത് മറിയം വീട്ടിനുള്ളിലെ ഫ്രിഡ്ജിന് പിറകിൽ ഒളിക്കുന്നതിനിടെയാണ് ഷോക്കേറ്റത് . ഉടൻ തന്നെ കുട്ടിയെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ […]

ചിങ്ങവനത്തെ വേസ്റ്റ് ഓയിൽ വ്യാപാരി എൻ കെ കുറിയാക്കോസ് നിര്യാതനായി

ചിങ്ങവനം: മുപ്പത്തഞ്ച് വർഷമായി ചിങ്ങവനത്ത് വേസ്റ്റ് ഓയിൽ വ്യാപാരം നടത്തിവന്നിരുന്ന മാട്ടി ട്രേഡേഴ്‌സ് ഉടമ നന്ദ്യാട്ട് എൻ.കെ കുറിയാക്കോസ് (73) നിര്യാതനായി. ഭാര്യ: പന്നിമറ്റം പനയപ്പള്ളിൽ സൂസമ്മ കുറിയാക്കോസ് . മക്കൾ: കൊച്ചുമോൻ , കൊച്ചുമോൾ , മാട്ടി എൻ കുര്യൻ ജയൻ എൻ കുര്യൻ മരുമക്കൾ : ഇറഞ്ഞാൽ ആശാരി മുറിയിൽ കൊച്ചുമോൻ , തിരുവൻവണ്ടൂർ വാലു പറമ്പിൽ മഞ്ജു. വൈക്കം പള്ളിപ്പറമ്പിൽ മേഴ്‌സി വർഗീസ് (ഇറ്റലി) . സംസ്‌ക്കാരം സെപ്റ്റംബർ ഒന്ന് ബുധനാഴ്ച 10.30 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 11.30 […]

കെ.കെ.ജോസ് നിര്യാതനായി

കുഴിമറ്റം: ചിങ്ങവനം കൈതാരം പരേതനായ കെ.ജെ.കുറിയാക്കോസിന്റെ മകൻ കെ.കെ.ജോസ് (60) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9 ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം രണ്ട് മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പള്ളിയിൽ . ഭാര്യ: നീലംപേരൂർ പുറത്തേരിൽ (കാടാത്ത്) അനു . മക്കൾ: ജൂനു (ദുബായ്) , ജൂവൽ. മരുമകൻ: കോന്നി വകയാർ ഇടപ്പുരയിൽ ലിബിൻ (ദുബായ്).

തേര്‍ഡ് ഐ ന്യൂസ് ചീഫ് എഡിറ്റര്‍ ഏ.കെ ശ്രീകുമാറിന്റെ ഭാര്യ മാതാവ് റിട്ട.ഹെസ്മിസ്ട്രസ് ഇ.എന്‍ കല്യാണി നിര്യാതയായി

സ്വന്തം ലേഖകന്‍ തോട്ടയ്ക്കാട് : ഇടപ്പള്ളിക്കുളത്ത് വീട്ടില്‍ പരേതനായ റിട്ട. അധ്യാപകന്‍ കെ.എന്‍ രാമന്റെ സഹധര്‍മിണി റിട്ട.ഹെസ്മിസ്ട്രസ് ഇ.എന്‍ കല്യാണി(88) നിര്യാതയായി. മക്കള്‍: സജിനി (അധ്യാപിക, ഗവ.യു.പി.എസ് കളത്തൂര്‍), സജിത (അധ്യാപിക, ഗവ.സ്‌കൂള്‍ തോട്ടയ്ക്കാട്). മരുമക്കള്‍ : സുരേഷ് ബാബു(ഡല്‍ഹി) , ഏ.കെ ശ്രീകുമാര്‍ (തേര്‍ഡ് ഐ ന്യൂസ്). സംസ്‌കാരം തിങ്കള്‍ രാവിലെ 10 മണിക്ക് തോട്ടയ്ക്കാട് മാടത്താനിയിലുള്ള വീട്ടുവളപ്പില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സ്പീക്കര്‍ എം.ബി രാജേഷ്, മന്ത്രിമാരായ വി.എന്‍.വാസവന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് എന്‍ […]

എം.ജെ മാത്തുക്കുട്ടി നിര്യാതനായി

തിരുവഞ്ചൂർ: തൂത്തൂട്ടി ചെറുവീട്ടിൽ വടക്കേതിൽ എം.ജെ മാത്തുക്കുട്ടി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മൗണ്ട് കാർമ്മൽ (കുന്നേൽ) പള്ളിയിൽ. ഭാര്യ – തങ്കമണി. മക്കൾ – മോനിച്ചൻ, സിബിച്ചൻ, സോണിയ. മരുമക്കൾ – സോണി, കാർത്തിക, വിനീത്.

ശങ്കരൻ നിര്യാതനായി

പാക്കിൽ : കൊച്ചുതോപ്പിൽ ശങ്കരൻ (കുഞ്ഞുകൊച്ച് – 73) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ (28-08-2021). ഭാര്യ പെണ്ണമ്മ, പാമ്പാടി കാട്ടാം കുന്നിൽ കുടുംബാംഗം. മക്കൾ : സുമ, സിന്ധു, സിനി മരുമക്കൾ : ഷൈഹാൾ, മുരളി, മനോജ്

പാചക കുലപതി നൗഷാദിന് വിട; നൗഷാദിന്റെ മരണം സ്ഥിരീകരിച്ച് അധികൃതർ; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയ്ക്ക് അന്ത്യാഞ്ജലി

സ്വന്തം ലേഖകൻ കോട്ടയം: കൈവച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ച പ്രതിഭയായ നൗഷാദിന് വിട. ഒരു ദിവസം നീണ്ടു നിന്ന വ്യാജ വാർത്തകൾക്കു ശേഷം നൗഷാദ് വിടവാങ്ങി. പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദാണ് (55) നിര്യാതനായത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്. വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്. ടെലിവിഷൻ പാചകപരിപാടികളിലൂടെയും അദ്ദേഹം […]

പി.എസ് ചിത്രഭാനു നിര്യാതനായി

ചിങ്ങവനം: തുണ്ടിയിൽ വീട്ടിൽ പി.എസ് ചിത്രഭാനു (82) നിര്യാതനായി. ഭാര്യ : മൂലവട്ടം തുമ്പയിൽ വിജയമ്മ. മക്കൾ : പ്രബാഷ് (മസ്ക്കറ്റ് ) , പ്രദീപ് (വിജയ ഫിനാൻസ് ചിങ്ങവനം) , പ്രീതി (യു.കെ) മരുമക്കൾ: നീനാ പ്രഭാഷ് (മസ്ക്കറ്റ് ) , ഷിമി പ്രദിപ് , ബിജു ശ്രീധർ (യു.കെ). സംസ്കാരം പിന്നീട്.

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺസിംങ് അന്തരിച്ചു

ലക്‌നൗ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിംങ് അന്തരിച്ചു. 89 വയസായിരുന്നു. ലക്‌നൗ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്ന് ജൂലായ് നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 2014-ൽ രാജസ്ഥാൻ ഗവർണറായും പ്രവർത്തിച്ചു 1991ലാണ് കല്യാൺ സിംഗ് ആദ്യമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കല്യാൺ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ രാജിവച്ച് ഒഴിഞ്ഞു . 1997-ൽ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി.1999ൽ […]

അന്നാമ്മ നിര്യാതയായി

കുഴിമറ്റം: നെല്ലിക്കൽ കരിയിൽ പുതുപ്പറമ്പിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ അന്നാമ്മ(83)  നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നാലിന് കോട്ടയം സെൻ്റ് മേരീസ് ക്നാനായ വലിയ പള്ളിയിൽ.പരേത കോട്ടയം കാരിയിൽ കുടുംബാംഗമാണ്. മക്കൾ: ഓമന,ബാബു, സോമിനി, തങ്കച്ചൻ, മോളമ്മ, മോനിച്ചൻ മരുമക്കൾ: പരുത്തുംപാറ മാക്കോന്തറ അനിയൻ, കുറിച്ചി നടുവിലേടത്ത് കുഞ്ഞൂഞ്ഞമ്മ, ആർപ്പുക്കര മണലേൽ മാത്യു, സായ്പുകവല തോട്ടോത്രയിൽ ഓമന,സായ്പുകവല കാഞ്ഞിരത്തുംമൂട്ടിൽ മോനച്ചൻ, പൊങ്ങന്താനം കപ്പിലാംമൂട്ടിൽ റീന