പാലാ ആർ.ഡി.ഒ അനിൽ ഉമ്മന്റെ മാതാവ് നിര്യാതയായി

ഏറ്റുമാനൂർ : ജയനിലയത്തിൽ പരേതനായ കെ.പി.ഉമ്മന്റെ (മുൻ  റവന്യൂ ഇൻസ്പെക്ടർ, കോട്ടയം കളക്ടേറ്റ് )ഭാര്യ അച്ചാമ്മ ഉമ്മൻ 81, റിട്ട അധ്യാപിക ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്കൂൾ നിര്യാതയായി. ഭൗതിക ശരീരം ബുധനാഴ്ച (22.09.21) രാവിലെ 8.30 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം  വസതിയിലെ ശുശ്രൂഷക്ക് ശേഷം 4:30 ന് കോട്ടയം സെന്റ് ലാസറസ് പള്ളിയിൽ. മക്കൾ : അനിൽ ഉമ്മൻ (ആർ.ഡി.ഒ, പാലാ), അമ്പിളി ഉമ്മൻ, (അധ്യാപിക, എം.ഡി. സെമിനാരി എച്ച്. എസ്.) എസ്, കോട്ടയം, )അരുൺ ഉമ്മൻ (കൂൾ നെസ്റ്റ്, പാറോലിക്കൽ) […]

ലൈജു ചാക്കോ

കോട്ടയം: കെ.എസ്.ഇ.ബി പള്ളം ടി.എം.ആർ അസിസ്റ്റന്റ് എൻജിനീയർ ലൈജു ചാക്കോ (45) അന്തരിച്ചു. പാറയിൽ (വട്ടപ്പറമ്പിൽ)കുടുംബാംഗമാണ്. മാതാവ് ലൈസമ്മ ചാക്കോ, ഭാര്യ ഡൈനി ലൈജു (സൗദി),മകൻ ഡെറിക് ലൈജു (വിദ്യാർത്ഥി),സഹോദരൻ ലിജു ചാക്കോ(അയർലൻഡ്). സംസ്‌കാരം സെപ്റ്റംബർ 22 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്, കഞ്ഞിക്കുഴി ഐപിസി ഫിലാഡൽഫിയ ചർച്ച് ശ്മശാനത്തിൽ. പൊതുദർശനം തിരുവഞ്ചൂരിലെഭവനത്തിൽ രാവിലെ 8 മണി മുതൽ.  

ചലച്ചിത്ര താരം മിയയുടെ പിതാവ് അന്തരിച്ചു

പാലാ: ചലച്ചിത്രതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് (75) അന്തരിച്ചു. സംസ്‌കാരം നാളെ പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.  

സൂരജ് നിര്യാതനായി

നാട്ടകം : സിമന്റ്കവലയിൽ പുതുവീട്ടിൽ സൂരജ് (40) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 12 മണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. പിതാവ് : സുരേന്ദ്രൻ , മാതാവ് : ഷൈല ഭാര്യ : സിമി (ക്ലിമിസ് സ്കൂൾ, ചിങ്ങവനം ) പരിപ്പ് വട്ടത്തിൽ കുടുംബാംഗമാണ്.മകൾ ആർദ്രിക.സഹോദരൻ സന്ദീപ് (ഖത്തർ )

അബ്ദുൾ ഖാദർ നിര്യാതനായി

കൊല്ലകടവ് : പൊയ്കയിൽ അബ്ദുൽ ഖാദർ (73)നിര്യാതനായി.ഖബറടക്കം (20.09.21)രാവിലെ 10.30നു കൊല്ലകടവ് ജുമാ മസ്ജിദിൽ. മക്കൾ :ഐബി എ ഖാദർ(ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ആറ്റിങ്ങൽ )ഷേക്ക്‌ ബിൻ ഖാദർ, ഷിയാസ് ബിൻ ഖാദർ (ഇരുവരും ദുബായ് ) മരുമക്കൾ :നജീബ് എസ്( എസ്.പി.കേരള പോലീസ് ), ഷമീന ഷേക്ക്‌,അസ്ന ഷിയാസ്

കൺട്രോൾ റൂം എസ്ഐ ഐ.സജികുമാറിൻ്റെ മാതാവ് ഓമന നിര്യാതയായി

അയ്മനം: ചെമ്പകശ്ശേരി വീട്ടിൽ പരേതനായ സി.പി ഐസക്കിന്റെ (റിട്ടയേർഡ് പൊലീസ്) ഭാര്യ ഓമന (73) നിര്യാതയായി. സംസ്‌കാരം സെപ്റ്റംബർ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനു വീട്ടുവളപ്പിൽ.മക്കൾ സജികുമാർ ഐ(എസ്.ഐ ഓഫ് പൊലീസ്, കൺട്രോൾ റൂം), സിനി കുമാരി (തിരുവനന്തപുരം ). മരുമക്കൾ പരേതനായ ഗിരീഷ് കുമാർ, ശ്രീജ സജികുമാർ.

രമണി നിര്യാതനായി

ചൂട്ടുവേലി: തുണ്ടിപ്പറമ്പിൽ പരേതനായ ഗോപാലന്റെ (അമ്പിളി ഹോട്ടൽ) ഭാര്യ രമണി (88) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ – ടി.ആർ സുരേഷ്‌കുമാർ, സുനിൽ ദത്ത്, സുമാംഗി, പരേതനായ അഡ്വ.സുജിത്കുമാർ. മരുമക്കൾ – ദീപ (ഐശ്വര്യ ഫിഷ് ഫാം, ആലത്തൂർ), സിനി (നെന്മാറ), ഉല്ലാസ് (കൊണേപ്പറമ്പിൽ), ആശ.

വി.എം ശോശാമ്മ നിര്യാതയായി

വേളൂർ:- പാറോച്ചാലിൽ പരേതനായ പി.സി ചെറിയാന്റെ ഭാര്യ വി.എം ശോശാമ്മ (തങ്കമ്മ-92) (പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്‌കൂൾ റിട്ടയേർഡ് അദ്ധ്യാപിക) നിര്യാതയായി. മൃതദേഹം സെപ്റ്റംബർ 19 ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിച്ചു. തുടർന്നു രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വേളൂർ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്‌കാരം നടത്തപ്പെടുന്നതുമാണ്. പരേത കിളിരൂർ മാളേയ്ക്കലായ വടക്കേപ്പറമ്പിൽ കുടുംബാഗമാണ്. മക്കൾ- ലാലുമോൾ(യു.എസ്.എ), ബിജുമോൻ(യു.എസ്.എ), നെബുമോൻ( പാരഗൺ കോട്ടയം). മരുമക്കൾ- അമയന്നൂർ പന്തൻമാക്കൽ അച്ചൻകുഞ്ഞ് (യു.എസ്.എ), പാമ്പാടി ഇലപ്പനാൽ ശോഭന(യു.എസ്.എ), മുക്കുളം […]

മറഞ്ഞു, മാധ്യമരംഗത്തെ മഹാരഥൻ ; പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എം.റോയ് അന്തരിച്ചു

സ്വന്തം ലേഖകൻ    കൊച്ചി: പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എം.റോയ് അന്തരിച്ചു. കടവന്ത്രയിലെ വസതിയിൽ ആയിരുന്നു അന്ത്യം.പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. ആരാനൂറ്റാണ്ടിലേറെയായി മാധ്യമ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.   രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ. വി. കൊച്ചറിയ അന്തരിച്ചു

മുട്ടമ്പലം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് മുട്ടമ്പലം കാരക്കാട്ട് പറമ്പിൽ കെ.വി. കൊച്ചറിയ (86 ) അന്തരിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി കേന്ദ്ര കമ്മിറ്റി അംഗം, ദീർഘകാലം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ പരേതയായ അമ്മുക്കുട്ടി കൊച്ചറിയ, മക്കൾ ബാബു കെ (മുൻ ടെസിൽ ജീവനക്കാരൻ ) താരാ ചെറിയാൻ, അഡ്വക്കേറ്റ് കെ.സാബു (അഡീഷണൽ ജില്ലാ ഗവൺമെൻറ് പ്ലീഡർ കോട്ടയം), ബിജു. മൃതദേഹം സെപ്റ്റംബർ 16 ന് രാവിലെ 8 മുതൽ 10 വരെ വീട്ടിലും, 10 മുതൽ […]