ഓമന നിര്യാതയായി

കോട്ടയം: ചോറ്റാനിക്കര വടക്കേനട താഴത്തേടത്ത് വീട്ടിൽ മോഹനന്റെ ഭാര്യ ഓമന(65) നിര്യാതയായി.   സംസ്കാരം 3.8.2022 ബുധനാഴ്ച 1 മണിക്ക് എരുമേലി ശാന്തിതീരം ശ്മശാനത്തിൽ. പരേത കോട്ടയം നാഗമ്പടം പാറയിൽ കുടുംബാംഗമാണ്. മകൻ കണ്ണൻ .മരുമകൾ നീതു കുറയൻകേരിയിൽ.

മാധ്യമ പ്രവർത്തകൻ സുനിൽ ശ്രേയസ് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: മാധ്യമ പ്രവർത്തകൻ സുനിൽ ശ്രേയസ് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ജന്മഭൂമി ദിനപത്രത്തിൻ്റെ പരസ്യ വിഭാഗത്തിൻ്റെ ചുമതല വഹിക്കുകയായിരുന്നു സുനിൽ. നിരവധി വർഷം മാധ്യമത്തിലും പ്രവർത്തിച്ചു. സംസ്ക്കാരം ഇന്ന് (31/7/2022 ) വൈകുന്നേരം 5 ന് ളാക്കാട്ടൂരിലെ വീട്ടുവളപ്പിൽ. ഭാര്യ പാറമ്പുഴ പുതിയാറയിൽ സിന്ധു സുനിൽ മക്കൾ: ആദിത്യചന്ദ്രൻ (ഫോട്ടോഗ്രാഫർ), അഞ്ജനശ്രീ (കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി).

നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണി;ഷെയര്‍ചാറ്റിലെ വില്ലനെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ച് പോലീസ് ; വ്യാജ അക്കൗണ്ടിലൂടെ ഗൂഗിള്‍ പേ വഴി പണം തട്ടുന്നവരുടെ സംഘം നാട്ടിൽ വിലസുമ്പോൾ സൈബറിടത്തിലെ ചതിക്കുഴികളിൽപെടുന്നത് നിരവധി പെൺകുട്ടികൾ…

സ്വന്തം ലേഖിക പയ്യന്നൂര്‍ : ഷെയര്‍ ചാറ്റ് വഴി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി.നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്സോ കേസ്. ഈ മാസം ആദ്യമായിരുന്നു സംഭവം. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇത്തരത്തില്‍ കേരളത്തില്‍ തന്നെ പല സംഭവങ്ങളും അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആളുകളുടെ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ഗൂഗിള്‍ പേ വഴി പണം അയച്ചുകൊടുക്കാനായി ആവശ്യപ്പെടുന്ന സംഘവും ഇന്ന് സജീവമായിട്ടുണ്ട്.നവ മാധ്യമമായ ഷെയര്‍ […]

നീറന്താനം മുണ്ടപ്ലാക്കൽ ഭവാനി നിര്യാതയായി

  നീറന്താനം: മുണ്ടപ്ലാക്കൽ പരേതനായ രാമൻ നാരായണന്റെ ഭാര്യ ഭവാനി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. അമനകര പാച്ചോറ്റിൽ കുടുംബാംഗമാണ്. മക്കൾ: ജനാർദ്ദനൻ എം ആർ, സുനന്ദ ചന്ദ്രശേഖരൻ, എം ആർ രാജു (എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം, കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയംഗം). മരുമക്കൾ: കൃഷ്ണകുമാരി (രാജാക്കാട്), കെ ചന്ദ്രശേഖരൻ, കൂത്താട്ടുകുളം (എൻ എൽ സി സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന ഖാദി ബോർഡ് മെമ്പർ), നന്ദിനി രാജു (കരിങ്കുന്നം).   […]

ഹൃദയാഘാതം മൂലം കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജുബൈലില്‍ മരിച്ചു

സ്വന്തം ലേഖിക ജുബൈല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി ജുബൈലില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടില്‍ ഷാജി (55) ആണ് മരിച്ചത്. ജുബൈല്‍ റിയാദ് അല്‍ദാന കമ്പനിയില്‍ ഡ്രൈവറായിരുന്നു. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയ ഷാജി അവിടെ വെച്ചാണ്​ മരിച്ചത്​. വൈകീട്ട് സ്കാന്‍ ചെയ്യാന്‍ കൊണ്ടുപോകാന്‍ കമ്പനിയില്‍ നിന്നും എത്തിയ ഡ്രൈവറാണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസ് എത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 17 വര്‍ഷമായി ഇതേ കമ്പനിയിലാണ് ഷാജി […]

സിനിമ- സീരിയൽ–പരസ്യചിത്ര സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു

സ്വന്തം ലേഖിക കൊച്ചി: സിനിമ- സീരിയൽ– പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ? എന്ന സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്‌ലിന്റെ മകനാണ്. സംസ്കാരം ഇന്ന് 11 ന് ശേഷം പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയത്തില്‍ നടക്കും.

സിപിഐ നേതാവ് അഡ്വ.വി.ബി.ബിനുവിന്റെ മാതാവ് നിര്യാതയായി

സ്വന്തം ലേഖിക കോട്ടയം: സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ അഡ്വക്കേറ്റ് വി.ബി ബിനുവിന്റെ മാതാവ് സരസമ്മ (94) ചൈതന്യ തിരുവാതുക്കൽ നിര്യാതയായി. സംസ്കാരം ജൂലൈ 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. തിരുവാതുക്കൽ ചൈതന്യ വീട്ടിൽ അന്തരിച്ച പി.സി.ഭാസ്‌കരൻ്റെ ഭാര്യയാണ്.

കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനിയുടെ ഭാര്യാ മാതാവ് പുളിക്കല്‍ ചിന്നമ്മ തോമസ് നിര്യാതയായി

സ്വന്തം ലേഖിക കോട്ടയം: കെ പി സി സി നിര്‍വാഹക സമിതിയംഗവും മുന്‍ കോട്ടയം ഡി സി സി പ്രസിഡൻ്റുമായ ടോമി കല്ലാനിയുടെ ഭാര്യാ മാതാവ് പുളിക്കല്‍ ചിന്നമ്മ തോമസ് (92) നിര്യാതയായി. മുണ്ടക്കയം വരിക്കാനി പുളിക്കല്‍ പരേതനായ പി ജെ തോമസാണ് ഭര്‍ത്താവ്. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വരിക്കാനിയിലെ വസതിയില്‍ ആരംഭിച്ച്‌ മുണ്ടക്കയം വ്യാകുലമാത പള്ളി സെമിത്തേരിയില്‍. ജയ്നി ടോമി കല്ലാനി ഇളയ മകളാണ്.

കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എം ജോസിന്റെ മകനും മെഡിക്കൽ വിദ്യാർത്ഥിയുമായ ജോയൽ മുങ്ങി മരിച്ചു

എഴുകോൺ; ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എം ജോസിന്റെ ജോയലാണ് മുങ്ങി മരിച്ചത്. തിരുനെൽവേലിയിൽ കൂട്ടുകാരോടൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ജോയൽ കയത്തിൽ മുങ്ങി താഴുകയായിരുന്നുവെന്നാണ് നി​ഗമനം. തിരുനെൽവേലി മെഡിക്കൽ കോളേജിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു ജോയൽ.

കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് മുന്‍ അധ്യാപകനായിരുന്ന പ്രഫ. ജോസഫ് വര്‍ഗീസ് അന്തരിച്ചു

കോട്ടയം: അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് മുന്‍ അധ്യാപകനായിരുന്ന പ്രഫ. ജോസഫ് വര്‍ഗീസ് മൈലേട്ട്(ഇപ്പന്‍)അന്തരിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം. കേരള കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിന്റെ (കെ.സി.ആര്‍.എം) ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചര്‍ച്ച്‌ ആക്‌ട് നടപ്പിലാക്കണമെന്ന ആവശ്യമുയര്‍ത്തി പ്രഫ. ജോസഫും കുടുംബവും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. കോട്ടയം ജില്ലയിലെ നെടുംകുന്നം മൈലേട്ട് പരേതനായ അഡ്വ. വര്‍ഗീസിന്റെ മകനാണ്. ഭാര്യ അലോഷ്യ. മക്കള്‍: അഡ്വ. ഇന്ദുലേഖ, ചിത്രലേഖ. പ്രഫ. ജോസഫിന്റെ മകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇന്ദുലേഖയ്ക്ക് ദൂരദര്‍ശന്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതിനാല്‍ […]