play-sharp-fill

പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവ് മരിച്ചു; മരിച്ചത് കൊല്ലമുള സ്വദേശിയായ യുവാവ്

പത്തനംതിട്ട: കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി പൊക്കണാമറ്റത്തില്‍ അദ്വൈത്(22) ആണ് മരിച്ചത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കണ്ടെത്തിയത്. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സന്ധ്യയോടെ മലവെള്ളപ്പാച്ചിലില്‍ തോട്ടില്‍ വെള്ളം ഉയരാന്‍ തുടങ്ങിയിരുന്നു. തോടു മുറിച്ചു കടക്കുന്നതിനിടെ സമീപത്തെ ചെറിയ പാലത്തിലാണ് സംഭവം. രണ്ടു പേരാണ് ഒഴുക്കില്‍ പെട്ടത്. ഒരാള്‍ നീന്തികയറി. സാമുവല്‍ എന്ന യുവാവാണ് രക്ഷപെട്ടത്. ഇയാളെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വൈതിനായി വെച്ചൂച്ചിറ പോലീസും അഗ്നിശമന സേനയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.

അതിശക്തമായ മഴ; മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 1) അവധി

കോട്ടയം: ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 1) അവധി മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (2022 ഓഗസ്റ്റ് 1) അവധി നൽകി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

പീഡിയാട്രിക് ക്യാൻസറിന് പുതിയ ചികിത്സാരീതി കണ്ടെത്തി

ന്യൂറോബ്ലാസ്റ്റോമ എന്നറിയപ്പെടുന്ന മാരകമായ ബാല്യകാല (കുട്ടികളുടെ) ക്യാൻസറിനുള്ള ഫലപ്രദമായ തെറാപ്പി ഓപ്ഷനായി പുതിയ ടാർഗെറ്റഡ് ചികിത്സ. ഒരു പ്രത്യേക ഗ്രൂപ്പ് പ്രോട്ടീനുകളുടെ സജീവമാക്കൽ – MEK/ERK – ന്യൂറോബ്ലാസ്റ്റോമ കോശങ്ങളെ അതിജീവിക്കാനും വളരാനും സഹായിക്കുന്നുവെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, എംഇകെ ഇൻഹിബിറ്ററുകൾ എന്ന് വിളിക്കപ്പെടുന്ന ഈ പ്രോട്ടീനുകളുടെ പ്രവർത്തനം നിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ ഒരു വിഭാഗം രോഗത്തെ ചികിത്സിക്കുന്നതിൽ ഫലപ്രദമല്ലെന്ന് തെളിയിച്ചിട്ടുണ്ട്, കാരണം ഉയർന്ന ഡോസുകൾ ഗണ്യമായ അളവിൽ വിഷാംശം ഉള്ളതു തന്നെയാണ് കാരണം. എലികളിൽ നടത്തിയ പഠനത്തിൽ ന്യൂറോബ്ലാസ്റ്റോമ മുഴകൾ SHP099-നോട് […]

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു; മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി; മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നു; ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാൻ നിർദ്ദേശം; രാത്രിയാത്ര നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തും. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ […]

എരുമേലി മുക്കൂട്ടുതറയിൽ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ ബൈക്ക് യാത്രികരായ യുവാക്കൾ ഒഴുക്കിൽപെട്ടു; ഒരാളെ കാണാതായി; തിരച്ചിൽ തുടരുന്നു

എരുമേലി: മുക്കൂട്ടുതറയിൽ ബൈക്കിൽ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. വൈകിട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ആണ് സംഭവം. ചാത്തൻതറ സ്വദേശി അദ്വൈത് ( 22 ) നെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന യുവാവ് തോട്ടിലെ കുത്തൊഴുക്കിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപെട്ടു. ഒഴുക്കിൽ പെട്ടു പോയ അദ്വൈതിനായി തിരച്ചിൽ തുടരുകയാണ്.

വാടക വീടെടുത്ത് ഗര്‍ഭിണിയായ യുവതിക്കൊപ്പം എംഡിഎംഎ വില്‍പ്പന; ആക്കുളത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാലംഗ സംഘം പിടിയിൽ; തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് വാടക വീട്ടില്‍ നിന്ന് എംഡിഎംഎ പിടികൂടി. ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. കണ്ണൂര്‍ പുത്തൂര്‍ സ്വദേശി അഷ്‌കര്‍, ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, കടയ്ക്കാവൂര്‍ സ്വദേശിനി സീന എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാടകവീട്ടില്‍ നിന്ന് നൂറ് ഗ്രാം എം.ഡി.എം.എയുമായാണ് നാലുപേരെ പിടികൂടിയത്. ഒന്നാം പ്രതിയായ അഷ്‌കര്‍ ഇന്നലെ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് ലഹരിമരുന്നുമായി വരുന്ന വിവരമറിഞ്ഞ് പൊലീസ് നടത്തിയ തെരച്ചിലിലാണ് നാലംഗ […]

മീഷോയിൽ നിന്ന് വാങ്ങിയ തുണി മോശം; ഡെലിവറിബോയിയെ തടഞ്ഞുനിർത്തി അടച്ചതുക തിരികെ വാങ്ങി; തിരുവനന്തപുരം മാടത്തറയിൽ നടന്നത് അസംബന്ധം; കൈയ്യിട്ടുവാരിയത് രാവന്തിയോളം ദിവസവേതനത്തിൽ ജോലി ചെയ്യുന്നവന്റെ പോക്കറ്റിൽ നിന്ന് ; വിമർശനവുമായി സോഷ്യൽ മീഡിയ; വീഡിയോ ഇവിടെ കാണാം

തിരുവനന്തപുരം: ഓൺലൈനിൽ ഉല്പന്നങ്ങൾ സാധനങ്ങൾ വാങ്ങുന്നത് ഇന്ന് നിത്യ സംഭവമാണ്. എന്നാൽസാധനങ്ങൾ ഇഷ്ടമായില്ലായെങ്കിൽ അത് റിട്ടേൺ നല്കാനുള്ള ഓപ്ഷനും ഓരോ കമ്പനിയും നല്കുന്നുണ്ട്. തിരികെ നല്കുന്ന വസ്തുക്കളുടെ തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് കമ്പനി നല്കും എന്നാൽ വാങ്ങിയസാധനം ഇഷ്ടമാകാതെ വരുമ്പോൾ സാധനം കൊണ്ടു നല്കുന്ന ഡെലിവറി ബോയ്ക്കെതിരെ തിരിയുന്നവരുടെ എണ്ണം കൂടിവരികയാണ്. അത്തരത്തിലൊരു സംഭവമാണ് ഇന്ന് തിരുവനന്തപുരം മാടത്തറയിലുണ്ടായത്. മീഷോയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങിയയാൾക്ക് ലഭിച്ചത് മോശം തുണിയാണെന്ന് ആരോപിച്ച് ഡെലിവറിബോയിയെ തടഞ്ഞുനിർത്തി ആക്രമണമനോഭാവത്തോടെ സമീപിക്കുകയും തുണിയുടെ വില യുവാവിനോട് പിടിച്ച് വാങ്ങുകയും ചെയ്തയാളുകളുടെ […]

കോട്ടയം ജില്ലയിൽ നാളെ (1.08.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (1.08.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ്‌ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി രാവിലെ 9 മുതൽ 5.30 വരെ മുടങ്ങും. 2. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പലവയൽ, വിളക്കുമാടം സ്കൂൾ, കോക്കാട്, മല്ലികശ്ശേരി ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 3. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന […]

ടി-20 യില്‍ ധോണിയുടെ റെക്കോർഡ് തകർത്ത് ഹര്‍മന്‍പ്രീത് കൗർ

ബര്‍മിങ്ങാം: ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ധോണിയെ പിന്തള്ളി ടി20യിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങള്‍ വിജയിച്ച ഇന്ത്യൻ ക്യാപ്റ്റനായി ഹർമൻപ്രീത് മാറി. കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഹൻമൻപ്രീത് ഈ അപൂർവ നേട്ടം കൈവരിച്ചത്. 42 വിജയങ്ങളാണ് ഹർമൻപ്രീതിന്‍റെ പേരിലുള്ളത്. 41 വിജയങ്ങളാണ് ധോണിയുടെ പേരിലുള്ളത്. ഹർമന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ 71 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 26 മത്സരങ്ങൾ തോറ്റു. […]

ചാണകം, വാഴ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിക്കുന്നവര്‍ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് സുരേഷ്​ഗോപിയെ; വൈറലായി എഴുത്തുകാരി അഞ്ചു പാര്‍വ്വതിയുടെ കുറിപ്പ്

സ്വന്തം ലേഖിക കൊച്ചി: തൃശ്ശൂര്‍ മാപ്രാണം സ്വദേശിയായ ജോസഫിനും രോഗികളായ മക്കള്‍ക്കുമുള്ള ചികിത്സ മുടങ്ങിയ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോഗിക്കും കുടുംബത്തിനും സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് എഴുത്തുകാരി അഞ്ചു പാര്‍വ്വതി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. കുറിപ്പ് പൂര്‍ണ്ണ രൂപം എന്ത് കൊണ്ട് ഈ മനുഷ്യന്റെ സിനിമകള്‍ സൂപ്പര്‍ ഹിറ്റാകണം എന്ന് അതിയായി ആഗ്രഹിക്കുന്നതെന്നറിയാമോ? അതിനായി ഹൃദയം നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നതെന്നറിയാമോ? ഉത്തരം വളരെ ലളിതം!!!ബാക്കി താരങ്ങളുടെ സിനിമ സൂപ്പര്‍ മെഗാ […]