മാങ്ങാനം പേഴുവേലിൽ വീട്ടിൽ ശുഭ അജിത്ത് നിര്യാതയായി

കോട്ടയം:മാങ്ങാനം പേഴുവേലിൽ വീട്ടിൽ അജിത്തിന്റെ ഭാര്യ ശുഭ അജിത്ത് ( 44) നിര്യാതയായി. പരേത നാഗമ്പടം കൊണ്ടെട്ട് വീട്ടിൽ സോദരൻ പൊന്നമ്മ ദമ്പതികളുടെ മകളാണ്. മക്കൾ ഗൗതം .പി .അജിത്ത്.(സെൻറ് ജോസഫ് കോളേജ്. പാല.) ഗോപിക .പി. അജിത്.(C.M.S. ഹയർസെക്കൻഡറി സ്കൂൾ കോട്ടയം) ശവസംസ്കാരം ( 12.8.2022 ) വെള്ളിയാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ.

സുകുമാരി ബാലചന്ദ്രൻ നിര്യാതയായി

കോട്ടയം: തെള്ളകം പഴയംപള്ളി പുത്തൻപുരയിൽ സുകുമാരി ബാലചന്ദ്രൻ (66) അന്തരിച്ചു. തിരുവഞ്ചൂർ പണ്ടാരത്തിൽ കുടുബാം​ഗം. ഭർത്താവ് തെള്ളകം എൻഎസ്എസ് കരയോഗം പ്രസിഡന്റ് ബാലചന്ദ്രൻ നായർ. മക്കൾ : ശ്രീജിത്ത്‌ ബാലചന്ദ്രൻ, സുജിത്ത് ബി നായർ മരുമക്കൾ : സൂര്യ ശ്രീജിത്ത്‌, പാർവതി സുജിത്ത്. സംസ്ക്കാരം ബുധനാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ

കുറവിലങ്ങാട് കോഴാ കുറിച്ചിയേല്‍ അന്നക്കുട്ടി നിര്യാതയായി

സ്വന്തം ലേഖിക കോട്ടയം :കുറവിലങ്ങാട് കോഴാ കുറിച്ചിയേല്‍ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (94) നിര്യാതയായി. സംസ്കാരം 11/08/2022 (വ്യാഴം)11:30AM വസതിയില്‍ ആരംഭിച്ച് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദൈവാലയത്തില്‍. പരേത കോഴാ മറ്റപ്പളളി കുടുംബാഗമാണ് . മക്കള്‍ :- ആനി മാത്യു,എത്സമ്മ മാത്യു, പ്രഫ.ജോസ് മാത്യു, ഫാ.സെബാസ്റ്റിയന്‍ മാത്യു (പ്രിന്‍സിപ്പല്‍ ഡോണ്‍ ബോസ്‌കോ പബ്ലിക് സ്‌കൂള്‍ ഗോഗട്ടി), മിനി മാത്യു. മരുമക്കള്‍ :- കെ.എം മാത്യു കുറുപ്പനാട്ട്, കുറുപ്പന്തറ (യു.എസ്.എ), എം.ജെ ജോണ്‍ മറ്റത്തില്‍, കൊഴുവനാല്‍ […]

കോട്ടയം മാളിയേക്കൽ ജ്വല്ലറി ഉടമ മജീദ് നിര്യാതനായി

കോട്ടയം: മാളിയേക്കൽ ജ്വല്ലറി ഉടമ മജീദ് നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗം ​ഗ്രേസി അന്തരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും ആനക്കല്ല് നന്തികാട്ട് ആന്റണിയുടെ ഭാര്യയുമായ ഗ്രേസി (66) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച 11ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത തങ്കമണി കാലാപറമ്പില്‍ കുടുംബാംഗം. മക്കള്‍: അനീഷ് (അധ്യാപകന്‍, സെന്റ് സേവ്യേഴ്‌സ് സിഎംഐ എച്ച്എസ്, ഗുജറാത്ത്), ബിനീഷ് (യുഎസ്എ), അഭിലാഷ് (ഫെഡറല്‍ ബാങ്ക്, കോട്ടയം), ആശ (സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശൂര്‍). മരുമക്കള്‍: ജൂവല്‍ മുകളേല്‍ (അടിച്ചിറ ഇസ്രായേല്‍), ലിയ കാട്ടിത്തറ (പാലാരിവട്ടം യുഎസ്എ), ഡോണ ചിറയ്ക്കല്‍ (കാളകെട്ടി). മൃതദേഹം ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചിന് വസതിയില്‍ […]

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബെ‍ര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

സ്വന്തം ലേഖിക കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെ‍ര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. കണ്ണൂര്‍ നാറാത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഇഎംഎസ്സിൻ്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ആംബുലൻസിന് സൈഡ് നൽകിയില്ല ;തിരുവനന്തപുരത്ത് യുവാവിന് നേരെ ക്രൂര മർദനം

സ്വന്തം ലേഖിക തിരുവനന്തപുരം :ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മർദനം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ക്യാഷ്വാലിറ്റിയ്ക്ക് മുന്നിൽവച്ചാണ് യുവാവിന് മർദനമേറ്റത്. മലയിൻകീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലൻസ് ഡ്രൈവറുടെ മർദ്ദനമേൽക്കേണ്ടി വന്നത്. അതേസമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആണ് സംഭവം. മലയിൻകീഴ് നിന്ന് കഴക്കൂട്ടത്തെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു റഹീസ് ഖാനും കുടുംബവും. കഴക്കൂട്ടത്തിന് സമീപം വച്ച് ആംബുലൻസ് ഡ്രൈവർ റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തെ ഇടിച്ചു. ഇടിയുടെ ആഘാദത്തിൽ […]

നടന്‍ സജീദ് പട്ടാളം അന്തരിച്ചു

സ്വന്തം ലേഖിക കൊച്ചി: ചലച്ചിത്ര നടന്‍ സജീദ് പട്ടാളം (54 ) അന്തരിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രോഗാവസ്ഥയാല്‍ സജീദ് ആശുപത്രിയിലായിരുന്നു. കൊച്ചി സ്വദേശിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്ത് സജീദ് പട്ടാളമെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. വെബ്‌സീരീസിലൂടെ ആണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന്‍ മൃദുല്‍ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായി. കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ […]

ബ്രിട്ടീഷ് ഭരണകാലത്ത് വടക്കെ മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യവനിത; മാളിയേക്കല്‍ മറിയുമ്മ വിടപറഞ്ഞു

സ്വന്തം ലേഖിക കണ്ണൂര്‍: സ്വന്തം സമുദായത്തിലെ യാഥാസ്ഥിതികരെ വെല്ലുവിളിച്ച്‌ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വടക്കേ മലബാറിലെ ധീരവനിത ഓർമ്മയാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്‌ളീഷ് വിദ്യാഭ്യാസം നേടുകയും പുരോഗമചിന്തകളുമായി ജീവിക്കുകയും ചെയ്ത തലശേരിയുടെ പ്രീയപ്പെട്ട ഇംഗ്‌ളീഷ് മറിയുമ്മയാണ് ലോ തത്തോട് വിടപറഞ്ഞത്. മാളിയേക്കല്‍ തറവാട്ടിലെ കാരണവത്തി മാളിയേക്കല്‍ മറിയുമ്മ (ഇംഗ്ലീഷ് മറിയുമ്മ-97) തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു മരണം സംഭവിച്ചത്. 1938-43 കാലത്ത് തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ ഏക മുസ്ലിം പെണ്‍കുട്ടിയായിരുന്നു. വിദ്യാഭ്യാസം നേടുന്നതിനിടയില്‍ നിരന്തര അധിക്ഷേപത്തിനിരയായി. ഫിഫ്ത്ത് ഫോറത്തില്‍ […]

കോട്ടയം ന​ഗരസഭാ മുൻ അധ്യക്ഷ ഡോ: പി.ആർ സോനയുടെ മാതാവ് നിര്യാതയായി

കോട്ടയം: ന​ഗരസഭാ മുൻ അധ്യക്ഷ ഡോ: പി.ആർ സോനയുടെ മാതാവ് പി കെ വിശാലു നിര്യാതയായി. ഭർത്താവ് എആർ രവീന്ദൻ ,മക്കൾ ഡോ. സോന പി ആർ, അഡ്വ. സോഫിയ. പി ആർ, സോണിയ പി.ആർ, മരുമക്കൾ ഡോ.ഷിബു, രഞ്ജിത്ത്, സന്തോഷ്. സംസ്കാരം ഇന്ന് നാലുമണിക്ക് പറവൂരിൽ.