ഹൃദയാഘാതം മൂലം കോട്ടയം കാഞ്ഞിരപ്പള്ളി  സ്വദേശി ജുബൈലില്‍ മരിച്ചു

ഹൃദയാഘാതം മൂലം കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജുബൈലില്‍ മരിച്ചു

സ്വന്തം ലേഖിക

ജുബൈല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി ജുബൈലില്‍ മരിച്ചു.

കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടില്‍ ഷാജി (55) ആണ് മരിച്ചത്. ജുബൈല്‍ റിയാദ് അല്‍ദാന കമ്പനിയില്‍ ഡ്രൈവറായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയ ഷാജി അവിടെ വെച്ചാണ്​ മരിച്ചത്​. വൈകീട്ട് സ്കാന്‍ ചെയ്യാന്‍ കൊണ്ടുപോകാന്‍ കമ്പനിയില്‍ നിന്നും എത്തിയ ഡ്രൈവറാണ് മരിച്ച നിലയില്‍ കണ്ടത്.

പൊലീസ് എത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 17 വര്‍ഷമായി ഇതേ കമ്പനിയിലാണ് ഷാജി ജോലി ചെയ്യുന്നത്. അടുത്തിടെ ഒരു വീട് നിര്‍മിച്ചെങ്കിലും പണി പൂര്‍ത്തിയാകും മുൻപ് ഭാര്യയും മക്കളും അതിലേക്ക് താമസം മാറിയിരുന്നു.

നേരത്തെ താമസിച്ചിരുന്ന വീടിന്റെ വാടകയും കുടുംബത്തിലെ ചെലവും കുട്ടികളുടെ പഠനവും എല്ലാം കൂടി ഒരുമിച്ചു കൊണ്ടുപോകാന്‍ ഡ്രൈവര്‍ ജോലിയില്‍ നിന്ന് കിട്ടുന്ന ഷാജിയുടെ ശമ്പളം മതിയാകാതെ വന്നപ്പോഴാണ് പണി തീരുംമുൻപ് പുതിയ വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചത്. വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായതിനാല്‍ നാലര വര്‍ഷമായി ഷാജി നാട്ടില്‍ പോയിട്ടില്ല. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: നജുമുന്നിസ. മക്കള്‍: ആദില്‍ മുബാറക്ക്, ആബിയ സൈനു, അലിഹ സൈനു.