കോട്ടയം വേഴപ്ര ഇൻ ലോഡ്ജിംഗ് & ടൂറിസ്റ്റ് ഹോം ഉടമ എ .ജി . ഗോകുൽദാസ് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം വേഴപ്ര ഇൻ ലോഡ്ജിംഗ് & ടൂറിസ്റ്റ് ഹോം ഉടമ എ .ജി . ഗോകുൽദാസ്(80- ) നിര്യാതനായി. എൻജീനീയർ കം റെയിൽവേ കോൺട്രാക്ടർ ആയിരുന്നു. 28.6.2022 വൈകുന്നേരം കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള ട്രയിൻ യാത്രാ മദ്ധ്യേ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നു മരണപ്പെടുകയായിരുന്നു. കോട്ടയം പാർലമെന്റിൽ നിന്നുള്ള മുൻ എംപിയും എംഎൽഎയും ആയിരുന്ന പരേതയായ അഡ്വ. ദേവകി ഗോപിദാസിന്റെയും കുട്ടനാട് വേഴപ്ര ഗോപീദാസിന്റെയും മകനാണ്.

ഏലിയാമ്മ സ്കറിയ നിര്യാതയായി

കോട്ടയം: മീനടം കുന്നേവയലിപ്പാടം ഏലിയാമ്മ സ്കറിയ (90) നിര്യാതയായി. സംസ്കാരം നാളെ (30.06.2022) 11മണിക്ക് മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .

നടി അംബികാ റാവു അന്തരിച്ചു

സ്വന്തം ലേഖിക കൊച്ചി: നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. കോവിഡ് പോസിറ്റീവുമാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്സില്‍ അംബിക റാവു അവതരിപ്പിച്ച അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട്ട്‌ ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചു. തൃശൂര്‍ സ്വദേശിനിയായ […]

റിട്ട. ഡെപ്യൂട്ടി കളക്ടർ കെ ആർ സുശീല നിര്യാതയായി

കോട്ടയം : കാരാപ്പുഴ പതിനാറിൽചിറ മണത്ര വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ( Rtd Postmaster) ഭാര്യ കെ ആർ സുശീല 82 വയസ്സ് (റിട്ട. ഡെപ്യൂട്ടി കളക്ടർ ) ചെന്നൈയിലുള്ള മകന്റെ വസതിയിൽ വെച്ച് നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ ( 25.6.22) 11 മണിക്ക് കാരാപ്പുഴ മണത്ര കുടുംബ വീട്ടിൽ നടക്കും. മക്കൾ : സജീവ് കുമാർ (ചീഫ് മാനേജർ, കാനറാ ബാങ്ക്, അഡ്വ.സുദേവ് കുമാർ ചെന്നൈ ( ഡെപ്യൂട്ടി ലീഗൽ അഡ്വൈസർ സി ബി ഐ ) മരുമക്കൾ : സ്മിത […]

വെള്ളത്തിൽ വീണ സഹയാത്രികനെ രക്ഷിച്ച്‌ ബോട്ടില്‍ കയറ്റി; പിന്നാലെ വൈദികന്‍ മുങ്ങി മരിച്ചു

സ്വന്തം ലേഖിക ബെര്‍ലിന്‍: ജര്‍മ്മനിയില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ മുങ്ങിമരിച്ചു. ചെറുപുഷ്പ സഭയുടെ ആലുവ സെന്റ് ജോസഫ്‌സ് പ്രവിന്‍സ് അംഗമായ ഫാ. ബിനു കുരീക്കാട്ടില്‍ (ഡൊമിനിക് 41) ആണ് മരിച്ചത്. റേഗന്‍സ്ബുര്‍ഗില്‍ തടാകത്തില്‍ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദാരുണമരണം. ചൊവ്വാഴ്ച വൈകിട്ട് ബവേറിയയിലെ ഷ്വാര്‍സാഹ് ജില്ലയിലുള്ള മൂര്‍ണര്‍ തടാകത്തിലായിരുന്നു അപകടം ഉണ്ടായത്. തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാള്‍ വെള്ളത്തില്‍ വീണു. ഇയാളെ രക്ഷിച്ച്‌ ബോട്ടില്‍ കയറ്റിയ ഫാ. ബിനു വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട […]

കെ. വി. സദാനന്ദൻ നിര്യാതനായി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.വി എൽ ജയപ്രകാശിൻ്റെ ഭാര്യാപിതാവ്   കെ. വി. സദാനന്ദൻ(85) ഒറ്റപ്പാലം (റിട്ട മാനേജർ എൽഐസി ) നിര്യാതനായി. ഭാര്യ പരേതയായ വി.വി. ജാനകി (റിട്ട ഹെഡ്മിസ്ട്രസ് ), മക്കൾ ; ഡോ. ശാന്തി കെ എസ്(അഡി. പ്രൊഫസർ അനസ്തേഷ്യ, കോട്ടയം മെഡിക്കൽ കോളേജ്), സുനിൽ കെ എസ് (ഹെഡ്മാസ്റ്റർ; ആലത്തൂർ), ഡോ സുധീർ  കെ എസ് (ഓർത്തോപീടീഷ്യൻ, ഗവണ്മെൻ്റ്. ഹോസ്പിറ്റൽ എറണാകുളം) മരുമക്കൾ ഡോ. വി.എൽ ജയപ്രകാശ് (കാർഡിയോളജി മേധാവി, മെഡിക്കൽ കോളേജ് കോട്ടയം); […]

നാല് ജിബി വരെ അപ്ലോഡ് , വേഗതയുള്ള ഡൗൺലോഡുകൾ , പ്രത്യേക സ്റ്റിക്കറുകൾ ; പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ ടെലഗ്രാമിൻ്റെ പ്രീമിയം വേർഷൻ നിലവിൽ വന്നു

  സ്വന്തം ലേഖിക ന്യൂഡൽഹി :പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ ടെലഗ്രാമിൻ്റെ പ്രീമിയം വേർഷൻ നിലവിൽ വന്നു. 4 ജിബി വരെ അപ്ലോഡ്, പ്രത്യേക സ്റ്റിക്കറുകൾ, വേഗതയുള്ള ഡൗൺലോഡുകൾ, വോയിസ് ടു ടെക്സ്റ്റ് സൗകര്യം തുടങ്ങി എണ്ണം പറഞ്ഞ ഫീച്ചറുകളാണ് പ്രീമിയം പതിപ്പിൽ ലഭിക്കുക. ടെലഗ്രാമിൻ്റെ നിലവിലുള്ള സൗകര്യങ്ങളൊക്കെ സൗജന്യമായിത്തന്നെ തുടരും, ഇന്ത്യയിൽ ടെലഗ്രാം പ്രീമിയത്തിൻ്റെ വാടക മാസം 469 രൂപയാണ്. ഇത് ഐഫോൺ ടെലഗ്രാമിൻ്റെ തുകയാണ്. ആൻഡ്രോയ്ഡ് പ്രീമിയത്തിൻ്റെ തുക ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല. സൗജന്യമായി 2 ജിബിയാണ് ഇപ്പോൾ അപ്ലോഡ് ചെയ്യാവുന്ന […]

തന്ത്രി മുഖ്യൻ കിഴക്കേ പുല്ലാംവഴി ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരി നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: തന്ത്രി മുഖ്യൻ കിഴക്കേ പുല്ലാംവഴി ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരി ( കടിയക്കോൽ ഇല്ലം -70) നിര്യാതനായി. മകൻ കടിയകോൽ സു ബ്രഹ്മണ്യന്റെ നമ്പൂതിരിയുടെ കോട്ടയത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ ഹരിപ്പാട് കിഴക്കേ പുല്ലാം വഴി ഇല്ലത്ത് നടക്കും. പത്നി പരേതയായ ശ്രീകുമാരി (ഹരിപ്പാട് കിഴക്കേ പുല്ലാംവഴി കുടുംബാംഗം) മക്കൾ സുബ്രഹ്മണ്യൻ നമ്പൂതിരി കടിയകോൽ, പാർവതി മരുമക്കൾ വിദ്യ, ജയ കൃഷ്ണൻ – അരുവി പുറത്ത് മഠം ചമ്പക്കുളം.

ചിരട്ടംപറമ്പിൽ സാബു ചാക്കോ നിര്യാതനായി

  തിരുവഞ്ചൂർ :ചിരട്ടംപറമ്പിൽ പരേതനായ ചാക്കോ വർഗീസിന്റെ മകൻ സാബു ചാക്കോ (57 ) നിര്യാതനായി.സംസ്കാരം (18-06-2022) ശനിയാഴ്ച ഉച്ചയ്ക്ക് 12 .00 മണിയ്ക്ക് തിരുവഞ്ചൂർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ .ഭാര്യ :-മുട്ടത്തിൽ ജെയ്സമ്മ സാബു,മക്കൾ ;-ഐസൺ,ആശിഷ് ,ആദർശ് ,അനുമോൾ  

സിപിഐ ഓഫീസിൽ സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം; വൈക്കം എംഎൽഎ സി കെ ആശയുടെ പിതാവ് അന്തരിച്ചു

സ്വന്തം ലേഖിക കോട്ടയം: വൈക്കം എംഎൽഎ സി.കെ.ആശയുടെ പിതാവ് സിപിഐ മുൻ മണ്ഡലം കമ്മിറ്റിയംഗം ഉദയനാപുരം കണാകേരിൽ കെ.ചെല്ലപ്പൻ (82) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിൽ സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഭാസുരാംഗി, മകൻ അനീഷ് (ജലഗതാഗതം).