സിനിമ- സീരിയൽ–പരസ്യചിത്ര സംവിധായകൻ ജെ ഫ്രാൻസിസ്  അന്തരിച്ചു

സിനിമ- സീരിയൽ–പരസ്യചിത്ര സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു

സ്വന്തം ലേഖിക

കൊച്ചി: സിനിമ- സീരിയൽ– പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ?
എന്ന സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്‌ലിന്റെ മകനാണ്.
സംസ്കാരം ഇന്ന് 11 ന് ശേഷം പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയത്തില്‍ നടക്കും.