കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് മുന്‍ അധ്യാപകനായിരുന്ന പ്രഫ. ജോസഫ് വര്‍ഗീസ് അന്തരിച്ചു

കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് മുന്‍ അധ്യാപകനായിരുന്ന പ്രഫ. ജോസഫ് വര്‍ഗീസ് അന്തരിച്ചു

കോട്ടയം: അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് മുന്‍ അധ്യാപകനായിരുന്ന പ്രഫ. ജോസഫ് വര്‍ഗീസ് മൈലേട്ട്(ഇപ്പന്‍)അന്തരിച്ചു.

കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം.

കേരള കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിന്റെ (കെ.സി.ആര്‍.എം) ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചര്‍ച്ച്‌ ആക്‌ട് നടപ്പിലാക്കണമെന്ന ആവശ്യമുയര്‍ത്തി പ്രഫ. ജോസഫും കുടുംബവും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ നെടുംകുന്നം മൈലേട്ട് പരേതനായ അഡ്വ. വര്‍ഗീസിന്റെ മകനാണ്. ഭാര്യ അലോഷ്യ. മക്കള്‍: അഡ്വ. ഇന്ദുലേഖ, ചിത്രലേഖ.

പ്രഫ. ജോസഫിന്റെ മകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇന്ദുലേഖയ്ക്ക് ദൂരദര്‍ശന്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതിനാല്‍ പ്രതിഷേധിച്ച്‌ പാര്‍ലമെന്റിനു മുന്നില്‍ ഭരതനാട്യം നടത്തിയത് അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.

പ്രഫ. ജോസഫ് നേരത്തെ നിര്‍ദേശിച്ചിരുന്നതനുസരിച്ച്‌ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കുന്ന ഭൗതിക ശരീരം കാരിത്താസ് ആശുപത്രിയില്‍നിന്നുതന്നെ ഇന്ന് രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.