video
play-sharp-fill

‘വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത് തന്റെ ഭാ​ഗത്തു നിന്ന്; പിരിയാനുള്ള കാരണം വ്യക്തിപരം; മുതിർന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടുപേരും; അദ്ദേഹത്തിനു മേൽ ചെളിവാരിയെറിയാൻ താൽപര്യമില്ല; പ്രയാസകരമായ ഘട്ടം സമാധാനപരമായി മറികടക്കാൻ അനുവദിക്കണം’: മേതിൽ ദേവിക

സ്വന്തം ലേഖകൻ പാലക്കാട്: വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത് തന്റെ ഭാ​ഗത്തു നിന്നാണെന്നും, വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കുള്ള ആരോപണങ്ങളിൽ ഗാർഹിക പീഡനം ഉൾപ്പെടുന്നില്ലെന്നും നർത്തകി മേതിൽ ദേവിക. കൂടുതൽ വിവാദങ്ങൾക്കില്ലെന്നും അവർ പറഞ്ഞു. പിരിയാനുള്ള കാരണം വ്യക്തിപരമാണ്. വേർപിരിയാനുള്ള തീരുമാനമെടുത്ത സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നും അവർ അഭ്യർഥിച്ചു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. മുകേഷിന്റെ രാഷ്ട്രീയമായ പശ്ചാത്തലം മുൻനിർത്തിയാണ് ഇപ്പോൾ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ നിർബന്ധിതയായത്. മുതിർന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടുപേരും. അദ്ദേഹത്തിനു […]

‘കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം, കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകും’; വിവാദ വാ​​ഗ്ദാനങ്ങളിൽ ഉറച്ച് പാല രൂപത; ഇത് ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള തീരുമാനമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകൻ പാ​ലാ: നാലോ അതിൽ കൂടുതൽ കുട്ടികളുള്ള റോമാൻ കാത്തലിക്ക് വിഭാ​ഗത്തിൽ പെട്ടവർക്ക് പ്രസവ, വിദ്യാഭ്യാസ ചിവലുകൾ സൗജന്യമായി നൽകുന്ന പാല രൂപതയുടെ പ്രഖ്യാപനത്തിൽ വിശദീകരണവുമായി സഭ. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നും, ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള ഒരു തീരുമാനമാണിതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇതു സംബന്ധിച്ച സർക്കുലറും പാല രൂപത പുറത്തിറക്കി. അ​ടു​ത്ത ഞാ​യ​റാ​ഴ്ച ദേ​വാ​ല​യ​ങ്ങ​ളി​ൽ സർക്കുലർ വാ​യി​ക്കും. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്ന് ഓർമ്മിപ്പിച്ചും കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് ആവർത്തിച്ച് സ്ഥിരീകരിച്ചുമാണ് പാലാ രൂപതാധ്യക്ഷൻ […]

വിജയ്ക്ക് ആശ്വാസം: പരാമർശം പിൻവലിച്ചു, 1 ലക്ഷം പിഴ അടക്കേണ്ട, ആഡംബര കാർ പ്രവേശന നികുതി വിഷയത്തിൽ സിംഗിൾ ബെഞ്ച് വിധിക്ക് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ് നടൻ വിജയയുടെ ആഡംബരക്കാറിന്റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട കേസിൽ സിംഗിൾ ബെഞ്ച് വിധിക്ക് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ. ജസ്റ്റിസ് എസ്.ദുരൈസ്വാമി, ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ നീതി രഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ സ്റ്റേചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ആവശ്യം പൂർണമായി അംഗീകരിക്കപ്പെട്ടു. കൂടാതെ ഒപ്പം ഒരു ലക്ഷം രൂപ പിഴയടയ്ക്കാനുള്ള വിധിയും സ്റ്റേ ചെയ്തിട്ടുണ്ട്. ഇറക്കുമതി ചെയ്‍ത റോൾസ് […]

കോവി‍ഡ് മരണക്കണക്കിൽ വൻ വൈരുദ്ധ്യം: സർക്കാർ കണക്കിൽ മരണസംഖ്യ 16170, കേരള മിഷന്റെ കണക്കുകൾ പ്രകാരം 23,486; വ്യത്യാസം 7316 ; സർക്കാരിന്റെ സുതാര്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വൻ വൈരുദ്ധ്യം. കേരള മിഷന്റെ കണക്കുകൾ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ കണക്കിനെക്കാൾ 7000 ൽ അധികം കോവിഡ് മരണങ്ങൾ സംസ്ഥാനത്ത് നടന്നതായാണ് പറയുന്നത്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചത്. ജൂലൈ 13 ന് നൽകിയ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യത്തിന് ജൂലൈ 23 ന് ലഭിച്ച മറുപടി ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇൻഫർമേഷൻ കേരള മിഷൻ നൽകിയ മറുപടി പ്രകാരം […]

പിറവത്ത് വ​ൻ ക​ള്ള​നോ​ട്ട് നി​ർ​മാ​ണ സം​ഘം പിടിയിൽ; ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ നോ​ട്ടു​ക​ളും ക​ള്ള​നോ​ട്ട് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും പിടിച്ചെടുത്തു; സംഘം കുടങ്ങിയത് പച്ചക്കറി കടയിൽ കൊടുത്ത 500 രൂപ നോട്ടിലൂടെ

സ്വന്തം ലേഖകൻ പി​റ​വം: ഇ​ല​ഞ്ഞി​യി​ൽ വ​ൻ ക​ള്ള​നോ​ട്ട് നി​ർ​മാ​ണ സം​ഘം പിടിയിൽ. ഇ​വ​ർ താ​മ​സി​ച്ച വാ​ട​ക​വീ​ട്ടി​ൽ നി​ന്നും ക​ള്ള​നോ​ട്ട് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ നോ​ട്ടു​ക​ളും പാെ​ലീ​സ് പി​ടി​ച്ചെ​ടുത്തു. ആ​റം​ഗ സം​ഘ​മാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. സം​ഘ​ത്തി​ലെ ഒ​രാ​ൾ പ്ര​ദേ​ശ​ത്തെ ഒ​രു പ​ച്ച​ക്ക​റി ക​ട​യി​ൽ ന​ൽ​കി​യ 500 രൂ​പ നോ​ട്ട് പ​രി​ശോ​ധി​ച്ച ക​ട​ക്കാ​ര​ന് തോ​ന്നി. ഇയാൾ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് വ​ൻ റാ​ക്ക​റ്റ് കു​ടു​ങ്ങി​യ​ത്. കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​ന്ന വ്യാ​ജേ​നെ​യാ​ണ് സം​ഘം ഇ​ല​ഞ്ഞി​യി​ൽ വാ​ട​ക വീ​ടെ​ടു​ത്തി​രു​ന്ന​ത്. വിവരം അറിയിച്ചതിനെ തുടർന്ന് ഇ​ന്ന് പു​ല​ർ​ച്ചെ […]

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കിയില്ല; കൊച്ചുമകൻ അമ്മൂമ്മയെ ആക്രമിച്ചു; ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ വൃ​ദ്ധ ആ​ശു​പ​ത്രി​യി​ൽ; പരിക്കേറ്റത് തലയ്ക്ക്

സ്വന്തം ലേഖകൻ വെ​ഞ്ഞാ​റ​മൂ​ട്: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന്റെ പേരിൽ കൊച്ചുമകൻ അമ്മൂമ്മയെ ആക്രമിച്ചു. വെ​ഞ്ഞാ​റ​മൂട് ആണ് സംഭവം. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ വൃ​ദ്ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ​യോ​ധി​ക​യു​ടെ ത​ല ഭി​ത്തി​യി​ലി​ടിച്ചാണ് പ​രി​ക്കേ​റ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാ​മ​ന​പു​രം മേ​ലാ​റ്റു​മൂ​ഴി ക​രും​കു​റ്റി​ക്ക​ര​കു​റ്റി സ്വ​ദേ​ശി ര​ഞ്ജി​ത്തിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. വ​യോ​ധി​ക​യു​ടെ ത​ല ഭി​ത്തി​യി​ലി​ടിച്ച് പ​രി​ക്കേ​റ്റിട്ടുണ്ട്. മ​ദ്യ​പാ​നി​യാ​യ ര​ഞ്ജി​ത്ത് മ​ദ്യം വാ​ങ്ങാ​ൻ വൃ​ദ്ധ​യോ​ട് പ​ണം ചോ​ദി​ക്കു​ക പ​തി​വാ​യി​രു​ന്നു. കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങു​മാ​യി​രു​ന്നു. പ​തി​വു​പോ​ലെ ക​ഴി​ഞ്ഞ ദി​വ​സ​വും മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വീ​ണ്ടും പ​ണം ചോ​ദി​ച്ചു. എ​ന്നാ​ൽ വൃ​ദ്ധ പ​ണം […]

ഒ​ളി​മ്പി​ക്സ് പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി​യി​ൽ ഇ​ന്ത്യക്ക് വീ​ണ്ടും വി​ജ​യം; സ്പെ​യി​നി​നെ തകർത്തത് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾക്ക്

സ്വന്തം ലേഖകൻ ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി​യി​ൽ ഇ​ന്ത്യക്ക് വീ​ണ്ടും വി​ജ​യം. സ്പെ​യി​നി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ ത​ക​ർ​ത്ത​ത്. രു​പീ​ന്ദ​ർ​പാ​ൽ സിം​ഗ് ര​ണ്ടും സി​മ​റ​ൻ​ജീ​ത് സിം​ഗ് ഒ​രു ഗോ​ളും നേ​ടി. മ​ല​യാ​ളി ഗോ​ൾ കീ​പ്പ​ർ പി.​ആ​ർ.​ശ്രീ​ജേ​ഷി​ൻറെ പ്ര​ക​ട​ന​വും ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. ജ​യ​ത്തോ​ടെ ആ​റ് പോ​യി​ൻറു​മാ​യി പൂ​ൾ എ​യി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഒ​ൻ​പ​ത് പോ​യി​ൻറു​മാ​യി ഓ​സ്ട്രേ​ലി​യ​യാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്. വ്യാ​ഴാ​ഴ്ച അ​ർ​ജ​ൻറീ​ന​യ്ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം. പൂ​ൾ എ, ​ബി ഗ്രൂ​പ്പു​ക​ളി​ൽ ആ​ദ്യ നാ​ല് സ്ഥാ​ന​ത്ത് എ​ത്തു​ന്ന​വ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത […]

സംസ്ഥാനത്ത് വാകിസിൻ ക്ഷാമം രൂക്ഷം; 4 ജില്ലകളിൽ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു; പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട് ജില്ലകളിൽ‍ കോ​വാ​ക്‌​സി​ൻ മാ​ത്രം; സ്വകാര്യ മേഖലയിൽ വാക്സിനേഷനു പ്രശ്നമില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ പ്രതിസന്ധി രൂക്ഷം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു. മ​റ്റു ജി​ല്ല​ക​ളി​ലും വാ​ക്സി​ൻ ഇ​ന്ന് തീ​ർ​ന്നേ​ക്കും. സർക്കാരിന്റെ കൈവശം കോവിഷീൽഡിന്റെ സ്‌റ്റോക്ക്‌ തീർന്നതിനാൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്‌ ജില്ലകളിൽ സർക്കാർ മേഖലയിൽ ഇന്ന്‌ കോവിഷീൽഡ്‌ വാക്‌സിനേഷൻ ഉണ്ടാകില്ല. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ കോ​വാ​ക്‌​സി​ൻ മാ​ത്ര​മാ​ണു​ള്ള​ത്. അതേസമയം, സ്വകാര്യ മേഖലയിൽ ബു​ക്ക് ചെ​യ്ത വാക്‌സിനേഷൻ നടക്കുന്നുണ്ട്‌. 150-ഓ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്ര​മാ​ണ് വാക്സിൻ വി​ത​ര​ണ​മു​ണ്ടാ​വു​ക. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ബു​ക്ക് […]

ലോക്ഡൗൺ ലംഘനം: രമ്യ ഹരിദാസ് എം.പി, വി.ടി.ബൽറാം ഉൾപ്പെട ആറു പേർക്കെതിരെ കേസ്; ഭക്ഷണം കഴിക്കാനല്ല പാഴ്സൽ വാങ്ങാനെത്തിയതെന്ന് രമ്യ ഹരിദാസ്; സംഘം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യം പുറത്ത് വിട്ട യുവാവിന് നേതാക്കൻമാരുടെ മർദ്ദനം

സ്വന്തം ലേഖകൻ ഭക്ഷണം കഴിക്കാനല്ല പാഴ്സൽ വാങ്ങാനെത്തിയതെന്ന് രമ്യ ഹരിദാസ്; എം.പി ഉൾപ്പെടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യം പുറത്ത് വിട്ട യുവാവിന് നേതാക്കൻമാരുടെ മർദ്ദനം; കസബ: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആലത്തൂർ എം.പി. രമ്യ ഹരിദാസ് ഉൾപ്പെടെ ആറു പേർക്കെതിരേ കേസ്. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് രമ്യ ഹരിദാസും സംഘവും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തിലാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. രമ്യ ഹരിദാസിനെ കൂടാതെ മുൻ എം.എൽ.എ. വി.ടി.ബൽറാമും സംഘത്തിൽ ഉൾപ്പെടുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിവാദമായ സംഭവം. ലോക്ഡൗൺ മാനദണ്ഡങ്ങൾ […]

കോട്ടയം ജില്ലയിൽ 540 പേർക്ക് കോവിഡ്; 538 പേർക്കും രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; ടെസ്റ്റ് പോസിറ്റിവിറ്റി 10.11; 999 രോ​ഗമുക്തർ

    സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 540 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 538 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5340 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.11 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 252 പുരുഷൻമാരും 227 സ്ത്രീകളും 61 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 999 പേർ രോഗമുക്തരായി. 6716 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ […]