ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേയെന്നും നടൻ ശ്രീനിവാസൻ.

  കൊച്ചി: ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേയെന്നും നടൻ ശ്രീനിവാസൻ. താൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേ? ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്. ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത് ഗ്രീസിലാണ്. നമ്മളേക്കാൾ ബുദ്ധിയുണ്ടെന്നു കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത്, കഴിവുള്ളവരെ […]

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ ആറുമരണം.

  തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവര്‍ത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്‌ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. […]

പോളിങ് ശതമാനം 50 കടന്നു : ആലപ്പുഴയിലും കണ്ണൂരിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്.

  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. ആലപ്പുഴയിലും കണ്ണൂരിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ 52.41 ശതമാനവും കണ്ണൂരിൽ 52.51 ശതമാനവുമാണ് ഇതുവരെയുള്ള പോളിങ്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 45.29 ശതമാനമാണ് പൊന്നാനിയിലെ പോളിങ്. കനത്ത ചൂടിലും സംസ്ഥാനത്ത് വളരെ ആവേശത്തോടെയാണ് വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നത്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാണെന്ന് ആരോപിച്ച് വോട്ടർമാർ പ്രതിഷേധിച്ചിരുന്നു.

പത്തനംതിട്ട കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി

പത്തനംതിട്ട കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി പത്തനംതിട്ട :കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി താൻ ചെയ്ത ചിഹ്നത്തിനു പകരം മറ്റൊരു ചിഹ്നത്തിൽ ആണ് വിവിപാറ്റിൽ വോട്ട് വീണതെന്നാണ് പരാതി. നടപടി നേരിടാൻ തയ്യാറെടുക്കൽ പരാതി സ്വീകരിക്കാമെന്ന് ഉദ്യോസ്ഥർ പറഞ്ഞതായി വോട്ടർ.പരാതി എഴുതി നൽകാൻ വോട്ടർ തയ്യാറായില്ല. പ്രതിക്ഷേധവുമായി സ്ഥാനാർത്ഥി അൻ്റോ ആൻ്റണി രംഗത്ത്.

3 മണിക്കുള്ള സംസ്ഥാനത്തെ പോളിംഗ് ശതമാനം: ശരാശരി 50 ശതമാനം : മണ്ഡലം അടിസ്ഥാനത്തിൽ

  തിരുവനന്തപുരം-48.56% ആറ്റിങ്ങൽ-51.35% കൊല്ലം-48.79% പത്തനംതിട്ട-48.40%   മാവേലിക്കര-48.82% ആലപ്പുഴ-52.41% കോട്ടയം-49.85% ഇടുക്കി-49.06% എറണാകുളം-49.20% ചാലക്കുടി-51.95% തൃശൂർ-50.96% പാലക്കാട്-51.87% ആലത്തൂർ-50.69% പൊന്നാനി-45.29% മലപ്പുറം-48.27% കോഴിക്കോട്-49.91% വയനാട്-51.62% വടകര-49.75% കണ്ണൂർ-52.51% കാസർഗോഡ്-51.42%

പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിൽ ആന്റണിക്ക് ലഭിക്കും; എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്ന് പി സി ജോർജ്; തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രതികരണം: 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് എ.കെ.ആന്റണി.

  കോട്ടയം: പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പതിനേഴാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. പത്തനംതിട്ടയിൽ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പി സി പറഞ്ഞു. സംസ്ഥാനത്ത് 20 സീറ്റുകളിൽ അഞ്ച് ഇടങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് ലഭിക്കുമെന്നും പി സി ജോർജ് […]

വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു: കാർ പൂർണമായി കത്തിനശിച്ചു: യാത്രക്കാർ രക്ഷപ്പെട്ടു: സംഭവം കോഴിക്കോട് കക്കാടംപൊയിലിൽ

  കോഴിക്കോട് : കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ് ജോൺ എബ്രഹാമിന് ഒപ്പം കാറിലുണ്ടായിരുന്നത്. കക്കാടംപൊയിലിലെ 94 ആം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയാണ് അപകടമുണ്ടായത്. കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക കണ്ട ഉടനെ ജോണും കുടുംബവും ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു. തീപിടിച്ച കാർ മറ്റൊരു കാറിനെയും ഇടിച്ചിരുന്നു. മുക്കം ഫയർഫോഴ്സെത്തി തീയണച്ചു. […]

പണം മുടക്കി സിനിമ നിർമ്മിച്ച വ്യക്തിക്കും പാട്ടെഴുതിയ ആൾക്കും പാടിയ ഗായകനും ഇല്ലാത്ത അവകാശം സംഗീത സംവിധായകനുമാത്രം കൈവരുന്നതെങ്ങിനെയാ ? ഇളയരാജയുടെ റോയൽറ്റി കേസ് കോടതി കയറുമ്പോൾ….

കോട്ടയം: തമിഴ് ചലച്ചിത്ര വേദിയിലെ എന്റെ ഇഷ്ട സംഗീത സംവിധായകനാണ് ഇളയരാജ. യുഗപ്രഭാവന്മാരായ കെ.വി.മഹാദേവനും എം.എസ്.വിശ്വനാഥനും മഹാമേരുക്കൾ പോലെ തമിഴ് ചലച്ചിത്ര സംഗീത ലോകത്ത് നിറഞ്ഞ് നിൽക്കുന്ന കാലത്താണ് തമിഴകത്തിന്റെ തനതു ഗ്രാമീണ ശീലുകളുകളുമായി ഇളയരാജ “അന്നക്കിളി ” എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തുന്നത്. തമിഴ് ജനത അന്നേ വരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത പുതിയ പുതിയ സിംഫണികളിലൂടെ നാദബ്രഹ്മത്തിന്റെ ഒരു മാസ്മരിക ലോകം തന്നെ സൃഷ്ടിച്ചെടുത്തു കൊണ്ട് ഇളയരാജ അക്ഷരാർത്ഥത്തിൽ തമിഴകത്ത് ഒരു ഇളയരാജാവായി തീരുന്നത് സംഗീത പ്രേമികൾ വിസ്മയത്തോടെയാണ് നോക്കി നിന്നത്. തമിഴ്നാട്ടിൽ നിന്നും തുടങ്ങിയ […]

കോട്ടയം ലോക്‌സഭ മണ്ഡലം 44.83% പോളിംഗ്: ഉച്ചകഴിഞ്ഞ് 2 മണി വരെ നിയമസഭ മണ്ഡലങ്ങൾ തിരിച്ച് പോളിംഗ് ശതമാനം .

  – പിറവം-43.91 – പാലാ- 43.52 – കടുത്തുരുത്തി-43.05 – വൈക്കം-47.41 – ഏറ്റുമാനൂർ-45.40 – കോട്ടയം- 45.50 – പുതുപ്പള്ളി-45.61 മൊത്തം വോട്ടർമാർ: 12,54,823 പോൾ ചെയ്ത വോട്ട്: 562616 പുരുഷന്മാർ: 289778-47.69% സ്ത്രീകൾ: 272835-42.14% ട്രാൻസ്‌ജെൻഡർ: 3-20.00%

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം: സംഭവം കോട്ടയ്ക്കൽ

  കോട്ടക്കൽ :എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം. കോട്ടക്കല്‍ ഗവ. രാജാസ് എച്ച്എസ്എസിന് സമീപമാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാഗ്വാദവും സംഘര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി പി ഷംസിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിലൊന്നാണ് ഇത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വെബ് കാസ്റ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സേനയേയും […]