play-sharp-fill
ലോക്ഡൗൺ ലംഘനം: രമ്യ ഹരിദാസ് എം.പി, വി.ടി.ബൽറാം ഉൾപ്പെട ആറു പേർക്കെതിരെ കേസ്; ഭക്ഷണം കഴിക്കാനല്ല പാഴ്സൽ വാങ്ങാനെത്തിയതെന്ന് രമ്യ ഹരിദാസ്; സംഘം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യം പുറത്ത് വിട്ട യുവാവിന് നേതാക്കൻമാരുടെ മർദ്ദനം

ലോക്ഡൗൺ ലംഘനം: രമ്യ ഹരിദാസ് എം.പി, വി.ടി.ബൽറാം ഉൾപ്പെട ആറു പേർക്കെതിരെ കേസ്; ഭക്ഷണം കഴിക്കാനല്ല പാഴ്സൽ വാങ്ങാനെത്തിയതെന്ന് രമ്യ ഹരിദാസ്; സംഘം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യം പുറത്ത് വിട്ട യുവാവിന് നേതാക്കൻമാരുടെ മർദ്ദനം

സ്വന്തം ലേഖകൻ

ഭക്ഷണം കഴിക്കാനല്ല പാഴ്സൽ വാങ്ങാനെത്തിയതെന്ന് രമ്യ ഹരിദാസ്; എം.പി ഉൾപ്പെടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യം പുറത്ത് വിട്ട യുവാവിന് നേതാക്കൻമാരുടെ മർദ്ദനം;

കസബ: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആലത്തൂർ എം.പി. രമ്യ ഹരിദാസ് ഉൾപ്പെടെ ആറു പേർക്കെതിരേ കേസ്. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് രമ്യ ഹരിദാസും സംഘവും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തിലാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമ്യ ഹരിദാസിനെ കൂടാതെ മുൻ എം.എൽ.എ. വി.ടി.ബൽറാമും സംഘത്തിൽ ഉൾപ്പെടുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിവാദമായ സംഭവം. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്ത യുവാവും പാലക്കാട് യുവമോർച്ച ജില്ല പ്രസിഡന്റും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

എന്നാൽ ഭക്ഷണം കഴിക്കാനല്ല, പാഴ്സൽ വാങ്ങാനെത്തിയതാണെന്നാണ് രമ്യ ഹരിദാസ് നൽകിയ വിശദീകരണം. സംഭവത്തിൽ നേതാക്കളുമായി സംസാരിച്ച് പോലീസിൽ പരാതി നൽകുമെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് തങ്ങൾക്ക് പരാതി ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു.

രമ്യ ഹരിദാസ് ഉൾപ്പടെയുളളവർ പാലക്കാട് നഗരത്തോട് ചേർന്നുളള അപ്ടൗൺ ഹോട്ടലിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതായാണ് പരാതി. ഇവർ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ യുട്യൂബറായ യുവാവ് പുറത്തുവിട്ടിരുന്നു.

എം.പിയായ രമ്യ ഹരിദാസ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ യുവാവ് ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ രമ്യ ഹരിദാസും സംഘവും യുവാവിനെതിരേ തിരിയുകയും മർദിക്കുകയുമായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.

സംഭവത്തെ തുടർന്ന് യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കസബ പോലീസിൽ പരാതി നൽകി. ലോക്ഡൗൺ ലംഘനം നടത്തിയതിന് ഹോട്ടലിനെതിരേ കസബ പോലീസ് കേസെടുത്തു. യുവമോർച്ച ജില്ലാ പ്രസിഡന്റും പോലീസിന് പരാതി നൽകി.

ഈ രണ്ടു പരാതികളും പരിഗണിച്ചു കൊണ്ടാണ് രമ്യ ഹരിദാസ് എംപി, വി.ടി. ബൽറാം എന്നിവരുൾപ്പടെയുളളവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ലോക്ഡൗൺ ലംഘനം നടത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, പാഴ്സൽ വാങ്ങാനെത്തിയ യുവാവ് തന്റെ കൈയിൽ കയറി പിടിച്ചതിനെ തുടർന്നാണ് പ്രവർത്തകർ അങ്ങനെ പെരുമാറിയതെന്നാണ് രമ്യ ഹരിദാസ് പറഞ്ഞിരിക്കുന്നത്.