play-sharp-fill
സംസ്ഥാനത്ത് വാകിസിൻ ക്ഷാമം രൂക്ഷം; 4 ജില്ലകളിൽ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു; പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട് ജില്ലകളിൽ‍ കോ​വാ​ക്‌​സി​ൻ മാ​ത്രം; സ്വകാര്യ മേഖലയിൽ വാക്സിനേഷനു പ്രശ്നമില്ല

സംസ്ഥാനത്ത് വാകിസിൻ ക്ഷാമം രൂക്ഷം; 4 ജില്ലകളിൽ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു; പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട് ജില്ലകളിൽ‍ കോ​വാ​ക്‌​സി​ൻ മാ​ത്രം; സ്വകാര്യ മേഖലയിൽ വാക്സിനേഷനു പ്രശ്നമില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ പ്രതിസന്ധി രൂക്ഷം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു. മ​റ്റു ജി​ല്ല​ക​ളി​ലും വാ​ക്സി​ൻ ഇ​ന്ന് തീ​ർ​ന്നേ​ക്കും.

സർക്കാരിന്റെ കൈവശം കോവിഷീൽഡിന്റെ സ്‌റ്റോക്ക്‌ തീർന്നതിനാൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്‌ ജില്ലകളിൽ സർക്കാർ മേഖലയിൽ ഇന്ന്‌ കോവിഷീൽഡ്‌ വാക്‌സിനേഷൻ ഉണ്ടാകില്ല. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ കോ​വാ​ക്‌​സി​ൻ മാ​ത്ര​മാ​ണു​ള്ള​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സ്വകാര്യ മേഖലയിൽ ബു​ക്ക് ചെ​യ്ത വാക്‌സിനേഷൻ നടക്കുന്നുണ്ട്‌. 150-ഓ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്ര​മാ​ണ് വാക്സിൻ വി​ത​ര​ണ​മു​ണ്ടാ​വു​ക. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ബു​ക്ക് ചെ​യ്ത​വ​ർ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​കി​ല്ല.

കേന്ദ്രസർക്കാർ കൂടുതൽ ഡോസ്‌ ഒരുമിച്ച്‌ അനുവദിച്ചില്ലെങ്കിൽ വാക്‌സിനേഷൻ അനിശ്‌ചിതത്തിലാകുമെന്നു മന്ത്രി വീണാ ജോർജ്‌ ഇന്നലെ നിയമസഭയെ അറിയിച്ചു.

കുറഞ്ഞ അളവിൽ വാക്‌സിൻ എത്തുന്നതിനാൽ വേണ്ടത്ര സ്ലോട്ടുകൾ നൽകാൻ കഴിയുന്നില്ലെന്നും കിട്ടുന്ന വാക്‌സിൻ പരമാവധി രണ്ടുദിവസത്തിനകം തീരുകയാണെന്നും മന്ത്രി പറഞ്ഞു. ബാക്കിയുണ്ടായിരുന്ന 1.70 ലക്ഷം ഡോസ്‌ ഇന്നലെ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

ഇനി 29-നു മാത്രമേ അടുത്ത സ്‌റ്റോക്ക്‌ എത്തൂവെന്നാണ്‌ സൂചന. അങ്ങനെയെങ്കിൽ സർക്കാർ സംവിധാനം വഴിയുള്ള വാക്‌സിൻ വിതരണം രണ്ടുദിവസം പൂർണമായും മുടങ്ങും. സംസ്ഥാനത്ത് കഴിഞ്ഞ 17-നാണ്‌ ഏറ്റവുമൊടുവിൽ വാക്‌സിൻ എത്തിയത്‌. 5.54 ലക്ഷം ഡോസാണ്‌ അന്നു ലഭിച്ചത്‌.

ശനിയാഴ്‌ച സംസ്ഥാനത്ത് റെക്കോഡ് വാക്സിനേഷനാണ് നടത്തിയത്. അന്ന് 4.53 ലക്ഷം പേർക്ക് വാക്സിൻ നൽകി. ഞായറാഴ്‌ച 1.26 ലക്ഷം പേർക്കു വാക്‌സിൻ നൽകി. സ്വകാര്യ ആശുപത്രികൾ കമ്പനികളിൽ നിന്നു നേരിട്ടുവാങ്ങി നടത്തുന്ന വാക്‌സിനേഷൻ അടക്കമാണിത്‌.

കഴിഞ്ഞ ജനുവരി 16-നാണ്‌ സംസ്‌ഥാനത്തു വാക്‌സിനേഷൻ ആരംഭിച്ചത്‌. 18 വയസിനു മുകളിലുള്ള 1.48 കോടിപ്പേർക്ക്‌ ഒരു കുത്തിവയ്‌പ്പ്‌ പോലും കിട്ടിയിട്ടില്ല.

45 വയസിനു മുകളിലുള്ളവരിൽ 25 ലക്ഷത്തോളം പേർ ആദ്യ ഡോസിനായി കാത്തിരിക്കുന്നു. കഴിഞ്ഞ 25 വരെ 1,29,69,475 പേർക്ക്‌ ഒന്നാം ഡോസും 56,21,752 പേർക്ക്‌ രണ്ടാം ഡോസും നൽകി.

അതായത്‌, സംസ്‌ഥാനത്തെ 36.95 ശതമാനം പേർക്ക്‌ ഒന്നാം ഡോസും 16.01 ശതമാനം പേർക്ക്‌ രണ്ടാം ഡോസ്‌ വാക്‌സിൻ നൽകി. രണ്ടാം ഡോസ്‌ ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്‌.

കഴിഞ്ഞ 18 മുതൽ 24 വരെയുള്ള ഒരാഴ്‌ചയ്‌ക്കിടയിൽ 18 ലക്ഷത്തിലധികം പേർക്കു വാക്‌സിൻ നൽകി. സംസ്‌ഥാനത്ത്‌ ഇതുവരെ 1,66,03,860 ഡോസ്‌ വാക്‌സിനാണു ലഭ്യമായത്‌.