വിജയ്ക്ക് ആശ്വാസം: പരാമർശം പിൻവലിച്ചു, 1 ലക്ഷം പിഴ അടക്കേണ്ട, ആഡംബര കാർ പ്രവേശന നികുതി വിഷയത്തിൽ സിംഗിൾ ബെഞ്ച് വിധിക്ക് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

വിജയ്ക്ക് ആശ്വാസം: പരാമർശം പിൻവലിച്ചു, 1 ലക്ഷം പിഴ അടക്കേണ്ട, ആഡംബര കാർ പ്രവേശന നികുതി വിഷയത്തിൽ സിംഗിൾ ബെഞ്ച് വിധിക്ക് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ് നടൻ വിജയയുടെ ആഡംബരക്കാറിന്റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട കേസിൽ സിംഗിൾ ബെഞ്ച് വിധിക്ക് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ. ജസ്റ്റിസ് എസ്.ദുരൈസ്വാമി, ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്.

ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ നീതി രഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ സ്റ്റേചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആവശ്യം പൂർണമായി അംഗീകരിക്കപ്പെട്ടു. കൂടാതെ ഒപ്പം ഒരു ലക്ഷം രൂപ പിഴയടയ്ക്കാനുള്ള വിധിയും സ്റ്റേ ചെയ്തിട്ടുണ്ട്.

ഇറക്കുമതി ചെയ്‍ത റോൾസ് റോയ്‍സ് കാറിൻറെ പ്രവേശന നികുതിയിൽ ഇളവ് തേടി വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് നേരത്തെ സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നത്.

സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആയി മാറരുതെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു.

ഈ പരാമർശം പിൻവലിക്കണമെന്നും പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് വിജയ് അപ്പീൽ നൽകിയത്.

അതേസമയം പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു.

വിഷയം നീട്ടിക്കൊണ്ടു പോകാൻ താൽപര്യമില്ല, അതിനാൽ ഒരാഴ്ചക്കകം നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് വിജയ്യുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.

ഇക്കാര്യവും കോടതി അംഗീകരിച്ചു. വിജയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് നാരായണനാണ് ഹാജരായത്.

ൽ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന് വിജയ് അഞ്ച് കോടിയോളം രൂപ ഇറക്കുമതി തീരുവ അടച്ചതാണ്.

എന്നാൽ ഇതിന് പുറമേ പ്രവേശന നികുതി കൂടി വേണമെന്ന നോട്ടീസിനെതിരേ താരം കോടതിയെ സമീപിക്കുകയായിരുന്നു.