ഒ​ളി​മ്പി​ക്സ് പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി​യി​ൽ ഇ​ന്ത്യക്ക് വീ​ണ്ടും വി​ജ​യം; സ്പെ​യി​നി​നെ തകർത്തത് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾക്ക്

സ്വന്തം ലേഖകൻ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി​യി​ൽ ഇ​ന്ത്യക്ക് വീ​ണ്ടും വി​ജ​യം. സ്പെ​യി​നി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ ത​ക​ർ​ത്ത​ത്.

രു​പീ​ന്ദ​ർ​പാ​ൽ സിം​ഗ് ര​ണ്ടും സി​മ​റ​ൻ​ജീ​ത് സിം​ഗ് ഒ​രു ഗോ​ളും നേ​ടി. മ​ല​യാ​ളി ഗോ​ൾ കീ​പ്പ​ർ പി.​ആ​ർ.​ശ്രീ​ജേ​ഷി​ൻറെ പ്ര​ക​ട​ന​വും ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

ജ​യ​ത്തോ​ടെ ആ​റ് പോ​യി​ൻറു​മാ​യി പൂ​ൾ എ​യി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഒ​ൻ​പ​ത് പോ​യി​ൻറു​മാ​യി ഓ​സ്ട്രേ​ലി​യ​യാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്.
വ്യാ​ഴാ​ഴ്ച അ​ർ​ജ​ൻറീ​ന​യ്ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.

പൂ​ൾ എ, ​ബി ഗ്രൂ​പ്പു​ക​ളി​ൽ ആ​ദ്യ നാ​ല് സ്ഥാ​ന​ത്ത് എ​ത്തു​ന്ന​വ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്ട്രേ​ലി​യ​യോ​ട് ഒ​ന്നി​നെ​തി​രേ ഏ​ഴ് ഗോ​ളു​ക​ൾ​ക്ക് തോ​റ്റ ഇ​ന്ത്യ ഇ​ന്ന് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്.

അതേസമയം ഒളിമ്പിക്സ് മൂന്നാം ദിനത്തിൽ മെഡൽ വേട്ടയിൽ ജപ്പാൻ ഒന്നാം സ്ഥാനത്ത് എത്തി.

എട്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് ജപ്പാൻ നേടിയത്.

അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. നിലവിൽ യുഎസിന് ഏഴ് സ്വർണവും മൂന്ന് വെള്ളിയും നാലു വെങ്കലവുമാണ് ഉള്ളത്.