play-sharp-fill
‘കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം, കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകും’; വിവാദ വാ​​ഗ്ദാനങ്ങളിൽ ഉറച്ച് പാല രൂപത; ഇത് ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള തീരുമാനമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്

‘കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം, കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകും’; വിവാദ വാ​​ഗ്ദാനങ്ങളിൽ ഉറച്ച് പാല രൂപത; ഇത് ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള തീരുമാനമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകൻ

പാ​ലാ: നാലോ അതിൽ കൂടുതൽ കുട്ടികളുള്ള റോമാൻ കാത്തലിക്ക് വിഭാ​ഗത്തിൽ പെട്ടവർക്ക് പ്രസവ, വിദ്യാഭ്യാസ ചിവലുകൾ സൗജന്യമായി നൽകുന്ന പാല രൂപതയുടെ പ്രഖ്യാപനത്തിൽ വിശദീകരണവുമായി സഭ.

തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നും, ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള ഒരു തീരുമാനമാണിതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു സംബന്ധിച്ച സർക്കുലറും പാല രൂപത പുറത്തിറക്കി. അ​ടു​ത്ത ഞാ​യ​റാ​ഴ്ച ദേ​വാ​ല​യ​ങ്ങ​ളി​ൽ സർക്കുലർ വാ​യി​ക്കും. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്ന് ഓർമ്മിപ്പിച്ചും കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് ആവർത്തിച്ച് സ്ഥിരീകരിച്ചുമാണ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സർക്കുലർ.

ഓരോ കുഞ്ഞിന് ജന്മം നല്കുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മാതാപിതാക്കൾ പങ്കാളിയാവുകയാണെന്നും ഒരു കുടുംബത്തിന്റെ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തും കുഞ്ഞുങ്ങൾ തന്നെയാണെന്നും ദൈവം നൽകുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവ്വം സ്വീകരിക്കണമെന്നും സർക്കുലറിന്റെ ആമുഖത്തിൽ പറയുന്നു.

കുടുംബങ്ങൾ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കാലമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയെല്ലാം ഇന്ന് വളരെ ക്ലേശകരമായ ദൗത്യങ്ങളാണ്.

കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബ ങ്ങൾക്ക് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ഒരു ആശ്വാസം എന്ന നിലയിലും കുടുംബ വർഷക്ഷേമ പദ്ധതികൾ എന്ന നിലയിലും ഏതാനും കർമ്മപദ്ധതികൾ പാലാ രൂപതയിൽ നടപ്പിലാക്കുന്ന കാര്യം സന്തോഷപൂർവ്വം അറിയിക്കുന്നുവെന്ന് കുറിച്ച ബിഷപ്പ് ആനുകൂല്യങ്ങൾ കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്.

മുൻപ് പുറത്തുവിട്ട ആനുകൂല്യങ്ങൾക്ക് പുറമേ 2000 മുതൽ കുടുംബവർഷമായ 2021 വരെ ജനിച്ചവരായ പാലാ രൂപതയിലെ കുടുംബങ്ങളിൽ നാലാമതോ, അതിനു ശേഷമോ ജനിക്കുന്ന കുട്ടികളിൽ സാമ്പത്തിക വിഷമത അനുഭവിക്കുന്നവർക്ക് നിർദ്ദിഷ്ഠ യോഗ്യതകളും ഗവൺമെന്റിന്റെ അതാത് സമയങ്ങളിലെ നിയമന മാനദണ്ഡങ്ങളുമനുസരിച്ച് രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമന പരിഗണന നല്കുന്നതാണെന്നും പാലാ രൂപതാംഗങ്ങളായ കുടുംബങ്ങളിൽ അഞ്ചോ അതിലധികമോ കുട്ടികളുള്ള ദമ്പതികളിൽ ഒരാൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് രൂപതവക ചേർപ്പുങ്കലിലുളള മാർ സ്ലീവാ മെഡിസിറ്റിയിൽ ജോലികളിൽ മുൻഗണന നൽകുമെന്നും സർക്കുലറിൽ പറയുന്നു.

പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ ഇ​ങ്ങ​നെ:

1. 2000-നു ​ശേ​ഷം വി​വാ​ഹി​ത​രാ​യ പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ ദ​ന്പ​തി​ക​ൾ​ക്ക് അ​ഞ്ചോ അ​തി​ൽ കൂ​ടു​ത​ലോ കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഓ​രോ മാ​സ​വും 1,500 രൂ​പ സാ​മ്പത്തി​ക സ​ഹാ​യം 2021 ഓ​ഗ​സ്റ്റ് മു​ത​ൽ പാ​ലാ രൂ​പ​ത​യു​ടെ ഫാ​മി​ലി അ​പ്പ​സ്റ്റോ​ലേ​റ്റ് വ​ഴി ല​ഭി​ക്കും.

2. പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ കു​ടും​ബ​ങ്ങ​ളി​ൽ അ​ഞ്ചോ അ​തി​ല​ധി​ക​മോ കു​ട്ടി​ക​ളു​ള്ള ദ​മ്പ​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ​നു​സ​രി​ച്ചു രൂ​പ​തവ​ക ചേ​ർ​പ്പു​ങ്ക​ലി​ലു​ള്ള മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ൽ ജോ​ലി​ക​ളി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

3. പാ​ലാ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലും മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ലും പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ ദ​ന്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തേ​തും തു​ട​ർ​ന്നു​ള്ള​തു​മാ​യ പ്ര​സ​വ​ത്തി​ന് അ​ഡ്മി​റ്റ് ആ​കു​ന്ന​തു മു​ത​ൽ ഡി​സ്ചാ​ർ​ജ് ആ​കു​ന്ന​തു​വ​രെ​യു​ള്ള ചെ​ല​വു​ക​ൾ സൗ​ജ​ന്യ​മാ​യി​രി​ക്കും.

4. ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ ന​ഴ്സിം​ഗ് കോ​ള​ജി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ പാ​ലാ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നാ​ലാ​മ​തു മു​ത​ലു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന ചെ​ല​വു​ക​ൾ സൗ​ജ​ന്യ​മാ​യി​രി​ക്കും.

5. പാ​ലാ രൂ​പ​ത​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലാ​മ​താ​യും തു​ട​ർ​ന്നും ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു പാ​ലാ രൂ​പ​ത​യു​ടെ സെ​ൻറ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലും ഹോ​ട്ട​ൽ മാ​നേ​ജ്മെ​ൻറ് കോ​ള​ജി​ലും അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു ട്യൂ​ഷ​ൻ ഫീ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കും.

6. 2000 വ​ർ​ഷം മു​ത​ൽ കു​ടും​ബ​വ​ർ​ഷ​മാ​യ 2021 വ​രെ ജ​നി​ച്ച​വ​രാ​യ പാ​ലാ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ നാ​ലാ​മ​തോ അ​തി​നു ശേ​ഷ​മോ ജ​നി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ സാ​ന്പ​ത്തി​ക വി​ഷ​മ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു നി​ർ​ദി​ഷ്ഠ യോ​ഗ്യ​ത​ക​ളും സർക്കാരിൻറെ അ​ത​തു സ​മ​യ​ങ്ങ​ളി​ലെ നി​യ​മ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളു​മ​നു​സ​രി​ച്ചു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​ന പ​രി​ഗ​ണ​ന ന​ൽ​കും.