‘വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത് തന്റെ ഭാ​ഗത്തു നിന്ന്; പിരിയാനുള്ള കാരണം വ്യക്തിപരം; മുതിർന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടുപേരും; അദ്ദേഹത്തിനു മേൽ ചെളിവാരിയെറിയാൻ താൽപര്യമില്ല; പ്രയാസകരമായ ഘട്ടം സമാധാനപരമായി മറികടക്കാൻ അനുവദിക്കണം’: മേതിൽ ദേവിക

സ്വന്തം ലേഖകൻ

പാലക്കാട്: വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത് തന്റെ ഭാ​ഗത്തു നിന്നാണെന്നും, വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കുള്ള ആരോപണങ്ങളിൽ ഗാർഹിക പീഡനം ഉൾപ്പെടുന്നില്ലെന്നും നർത്തകി മേതിൽ ദേവിക. കൂടുതൽ വിവാദങ്ങൾക്കില്ലെന്നും അവർ പറഞ്ഞു.

പിരിയാനുള്ള കാരണം വ്യക്തിപരമാണ്. വേർപിരിയാനുള്ള തീരുമാനമെടുത്ത സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നും അവർ അഭ്യർഥിച്ചു.

വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല.

മുകേഷിന്റെ രാഷ്ട്രീയമായ പശ്ചാത്തലം മുൻനിർത്തിയാണ് ഇപ്പോൾ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ നിർബന്ധിതയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിർന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടുപേരും. അദ്ദേഹത്തിനു മേൽ ചെളിവാരിയെറിയാൻ താൽപര്യമില്ല.

നടൻ എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കാൻ പാടില്ല.

മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞു.

വിവാഹ മോചന ഹർജി നൽകുന്നതിന് തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നു.

ഗാർഹികപീഢനവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യങ്ങൾ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും മേതിൽ ദേവിക പറഞ്ഞു.

വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കുള്ള ആരോപണങ്ങളിൽ ഗാർഹിക പീഡനം ഉൾപ്പെടുന്നില്ല.

രാഷ്ട്രീയ പ്രതികരണങ്ങളോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.