പിറവത്ത് വൻ കള്ളനോട്ട് നിർമാണ സംഘം പിടിയിൽ; ഏഴ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും കള്ളനോട്ട് നിർമാണ സാമഗ്രികളും പിടിച്ചെടുത്തു; സംഘം കുടങ്ങിയത് പച്ചക്കറി കടയിൽ കൊടുത്ത 500 രൂപ നോട്ടിലൂടെ
സ്വന്തം ലേഖകൻ
പിറവം: ഇലഞ്ഞിയിൽ വൻ കള്ളനോട്ട് നിർമാണ സംഘം പിടിയിൽ. ഇവർ താമസിച്ച വാടകവീട്ടിൽ നിന്നും കള്ളനോട്ട് നിർമാണ സാമഗ്രികളും ഏഴ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും പാെലീസ് പിടിച്ചെടുത്തു.
ആറംഗ സംഘമാണ് പിടിയിലായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘത്തിലെ ഒരാൾ പ്രദേശത്തെ ഒരു പച്ചക്കറി കടയിൽ നൽകിയ 500 രൂപ നോട്ട് പരിശോധിച്ച കടക്കാരന് തോന്നി.
ഇയാൾ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് വൻ റാക്കറ്റ് കുടുങ്ങിയത്.
കെട്ടിട നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരെന്ന വ്യാജേനെയാണ് സംഘം ഇലഞ്ഞിയിൽ വാടക വീടെടുത്തിരുന്നത്.
വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ അഞ്ച് മുതൽ പൊലീസും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിൽ റെയ്ഡിന് എത്തുകയായിരുന്നു.
റെയ്ഡ് ഇപ്പോഴും തുടരുകയാണ്. മറ്റ് ജില്ലകളിലും കണ്ണികളുള്ള വൻ കള്ളനോട്ട് റാക്കറ്റാണ് കുടുങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.