കോവി‍ഡ് മരണക്കണക്കിൽ വൻ വൈരുദ്ധ്യം: സർക്കാർ കണക്കിൽ മരണസംഖ്യ 16170, കേരള മിഷന്റെ കണക്കുകൾ പ്രകാരം 23,486; വ്യത്യാസം 7316 ; സർക്കാരിന്റെ സുതാര്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം

കോവി‍ഡ് മരണക്കണക്കിൽ വൻ വൈരുദ്ധ്യം: സർക്കാർ കണക്കിൽ മരണസംഖ്യ 16170, കേരള മിഷന്റെ കണക്കുകൾ പ്രകാരം 23,486; വ്യത്യാസം 7316 ; സർക്കാരിന്റെ സുതാര്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വൻ വൈരുദ്ധ്യം.

കേരള മിഷന്റെ കണക്കുകൾ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ കണക്കിനെക്കാൾ 7000 ൽ അധികം കോവിഡ് മരണങ്ങൾ സംസ്ഥാനത്ത് നടന്നതായാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചത്.

ജൂലൈ 13 ന് നൽകിയ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യത്തിന് ജൂലൈ 23 ന് ലഭിച്ച മറുപടി ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഇൻഫർമേഷൻ കേരള മിഷൻ നൽകിയ മറുപടി പ്രകാരം സംസ്ഥാനത്ത് 2020 ജനുവരി മുതൽ കൊവിഡ് ബാധിച്ച് മരിച്ചത് 23486 പേരാണ്.

എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നൽകിയ വാർത്താക്കുറിപ്പിൽ പോലും 16170 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ മാത്രം 7316 ന്റെ കുറവുണ്ട്. ഈ കണക്കുകളാണ് പ്രതിപക്ഷം നിയമസഭയിൽ ഇന്ന് ചൂണ്ടി കാണിച്ചിരിക്കുന്നത്.

നേരത്തെ കേന്ദ്ര സർക്കാരും ഐ.സി.എം.ആറും സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് വിമർശിച്ചിരുന്നു.

മരണക്കണക്ക് മറച്ചുവെക്കുന്നില്ലെന്നും സുതാര്യമായാണ് നടപടികളെന്നുമാണ് ഇതുവരെ സർക്കാർ വാദിച്ചിരുന്നത്. എന്നാൽ ഇതിനെല്ലാം തിരിച്ചടി ആയിരിക്കുകയാണ് പ്രതിപക്ഷത്തിന്റെ പുതിയ വെളിപ്പെടുത്തൽ.