15 ലക്ഷം രൂപ തട്ടിച്ചെന്ന് പരാതി; മോന്‍സണെതിരെ ക്രൈംബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു; കേസെടുത്തത് തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിൻ്റെ പരാതിയില്‍

സ്വന്തം ലേഖിക കൊച്ചി: 15 ലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന പരാതിയിൽ മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിൻ്റെ പരാതിയില്‍ ആണ് കേസെടുത്തത്. നാല് പുരാവസ്തുക്കള്‍ മോന്‍സന്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ചു. അതിനുശേഷം 15 ലക്ഷം രൂപ അഡ്വാന്‍സ് ആയി വാങ്ങിയെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് കേസ്. മകളുടെ നിശ്ചയത്തിന് മോന്‍സന്‍ 15 ലക്ഷം വാങ്ങിയിരുന്നുവെന്ന് ഇയാള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. 40 മുതല്‍ 60 വര്‍ഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കള്‍ കാട്ടി മോന്‍സന്‍ […]

ജോജുവിനെതിരെ കുരുക്ക് മുറുകുന്നു; ജോജു വാഹനത്തിൽ ഉപയോ​ഗിച്ചിരുന്നത് കോഡുള്ള നമ്പർ പ്ളേറ്റിന് പകരം പുതിയ നമ്പർ പ്ളേറ്റ്; ജോജു ജോർജ്ജിൻറെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി പൊതു പ്രവർത്തകൻ

സ്വന്തം ലേഖകൻ കൊച്ചി : ജോജു ജോർജ്ജിൻറെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി. നമ്പർ പ്ളേറ്റിനെതിരെയാണ് പരാതി. പൊതു പ്രവർത്തകനായ കളമശ്ശേരി സ്വദേശി മനാഫാണ് പരാതിക്കാരൻ. വാഹന ഷോറൂമിൽ നിന്നു ഘടിപ്പിപ്പിക്കുന്ന കോഡുള്ള നമ്പർ പ്ളേറ്റിന് പകരം പുതിയ നമ്പർ പ്ളേറ്റാണ് വാഹനത്തിലുപയോഗിച്ചിട്ടുള്ളതെന്നാണ് പരാതി. ഇത്തരം നമ്പർ പ്ളേറ്റുകൾ ഘടിപ്പിക്കുന്നത് മോട്ടോർ വാഹന വകുപ്പിൻറെ ഉത്തരവിൽ ശിക്ഷാർഹമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ദിവസം കോൺഗ്രസ്സ് പ്രവർത്തകർ റോഡുപരോധത്തിനിടെ ഗ്ളാസ്സ് തകർത്ത ലാൻഡ് റോവർ ഡിഫൻഡറിനെതിരെയാണ് പരാതി. വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ […]

നേത്രരോഗ വിഭാഗമുണ്ട്; എന്നാൽ ശസ്ത്രക്രിയ ചെയ്യണമെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം; കോട്ടയം മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ട് ആറ് മാസം; ദുരിതം പേറി സാധാരണക്കാർ

സ്വന്തം ലേഖിക നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ട് ആറ് മാസം പിന്നിട്ടു. ശസ്ത്രക്രിയാ ചെയ്യാനാവാതെ രോഗികൾ ബുദ്ധിമുട്ടുന്നു. കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ വികസനങ്ങൾ എടുത്തു പറയുമ്പോഴും സാധാരണക്കാരായ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നത് തുടരുകയാണ്. മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ടിട്ട് ആറുമാസം പിന്നിട്ടു. ശസ്ത്രക്രിയ ചെയ്യുവാൻ കഴിയാതെ രോഗികൾ ബുദ്ധിമുട്ടുകയാണ്. കോട്ടയം ഇടുക്കി പത്തനംതിട്ട എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിൽ നിന്ന് നിരവധി നിർദ്ധനരായ രോഗികളാണ് കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്. എന്നാൽ ശസ്ത്രക്രിയാ […]

ദീപാവലി ആഘോഷങ്ങൾക്ക് ‘ഹരിത പടക്കങ്ങൾ’ മാത്രം; പടക്കങ്ങൾ ഉപയോഗിക്കാനുള്ള അനുമതി രാത്രി എട്ടുമുതൽ പത്തുവരെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങൾക്ക് ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോ​ഗിക്കാവൂ എന്നാണ് നിർദേശം. ദീപാവലിക്ക് രാത്രി എട്ടുമുതൽ പത്തുവരെയാണ് പടക്കങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ള സമയമെന്ന് ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. 2017ൽ പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചതിന് പിന്നാലെ ആഘോഷ വേളകളിൽ […]

കോട്ടയം ജില്ലയിൽ നാളെ ജലവിതരണം മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: ജലഅതോറിറ്റി തിരുവഞ്ചൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ കോട്ടയം ജില്ലയിൽ ജലവിതരണം മുടങ്ങും. നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്.

കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യം; കുറഞ്ഞ ചെലവിൽ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ്​ ആരംഭിച്ചു; ഓൺലൈൻ ബുക്കിങിനെക്കുറിച്ച് കൂടുതൽ അറിയാം…

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ്​ ആരംഭിച്ചു. പൊതുജനങ്ങൾക്ക് https://resthouse.pwd.kerala.gov.in/ ലിങ്കിൽ ക്ലിക്ക് ചെയ്ത്​ റൂം ബുക്ക് ചെയ്യാവുന്നതാണ്. പ്രസ്​തുത വെബ്​സൈറ്റിലുള്ള ബുക്കിങ്​ എന്ന സെക്ഷനിൽ പോയി ഓൺലൈൻ ബുക്കിങ്​ തെരഞ്ഞെടുക്കുക. തുടർന്ന്​ ജനറൽ പബ്ലിക്​ എന്ന കാറ്റഗറി സെലക്​ട്​ ചെയ്യുക. അതിന്​ ശേഷം താമസി​ക്കാൻ ഉദ്ദേശിക്കുന്ന റെസ്റ്റ്​ ഹൗസ്​ തെരഞ്ഞെടുക്കാം. തുടർന്ന്​ പേരും മൊബൈൽ നമ്ബറും തിരിച്ചറിയൽ രേഖ എന്നിവ ഉ​പയോഗിച്ച്‌​ റൂം ബുക്ക്​ ചെയ്യാവുന്നതാണ്​. റൂമുകളുടെ നിരക്ക്​, ഫോൺ നമ്പർ, വിലാസം എന്നിവയെല്ലാം ഈ വെബ്​സൈറ്റിൽ ലഭ്യമാണ്​. […]

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിയായ കോട്ടയം കടുത്തുരുത്തി സ്വദേശിക്ക് 60 വർഷം തടവ്

സ്വന്തം ലേഖിക പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവിന് അറുപതു വർഷം തടവും 70,000 രൂപ പിഴയും. കോട്ടയം കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലീപ്(24)നെയാണ് പെരുമ്പാവൂർ പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2019ൽ ആയിരുന്നു കേസിനാസ്പദ മായ സംഭവം നടക്കുന്നത്. പതിനഞ്ചുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതിനെത്തുടർന്ന് കുന്നത്ത്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2019 നവംബറിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എ സിന്ധുവായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. സിഐ വി ടി ഷാജൻ, എസ്ഐമാരായ ഷമീർ ഖാൻ, […]

പതിനാറുകാരിയെ പീഡിപ്പിച്ച്‌ നഗ്നചിത്രം പകര്‍ത്തി; കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചതായി പരാതി

സ്വന്തം ലേഖിക വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ പതിനാറുകാരിയെ പീഡിപ്പിച്ച്‌ നഗ്നചിത്രം പകര്‍ത്തിയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചതായി പരാതി. പരുക്കേറ്റ പശുമല സ്വദേശിയെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് മാസങ്ങള്‍ക്ക് മുന്‍പു നടന്ന സംഭവത്തില്‍ ഒക്ടോബര്‍ 19നാണ് ഇടുക്കി ചൈല്‍ഡ് ലൈൻ്റെ നിര്‍ദേശപ്രകാരം വണ്ടിപ്പെരിയാര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രദേശവാസിയായ ഷിബുവിനെ(43) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ പീരുമേട് സബ് […]

വനിതകൾക്ക് ബാങ്ക് ലോണ്‍ തരപ്പെടുത്താമെന്നു പറഞ്ഞു തട്ടിപ്പ്; ലക്ഷകണക്കിന് രൂപയും രേഖകളുമായി സ്ഥാപന ഉടമ മുങ്ങി

സ്വന്തം ലേഖിക കോഴിക്കോട്: ബാങ്ക് ലോണ്‍ തരപ്പെടുത്തിക്കൊടുക്കുമെന്ന് വാഗ്ദാനം ചെയ്ത് പണവും രേഖകളും വാങ്ങി സ്ഥാപന ഉടമ മുങ്ങി. കോഴിക്കോട് കുന്ദമംഗലത്തെ ഫിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് മുങ്ങിയത്. മൂന്നു മാസത്തിനുള്ളില്‍‌ ലോണ്‍ സംഘടിപ്പിച്ചു കൊടുക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഫിന്‍ സ്റ്റോര്‍ എന്ന സ്ഥാപനം കുന്ദമംഗലത്ത് തുടങ്ങിയത്. മൂന്ന് ഓഫീസുകളിലായി പതിനഞ്ചോളം ജീവനക്കാരെയും നിയമിച്ചു. ഇവരെ ഉപയോഗിച്ച്‌ ലോണ്‍ ആവശ്യമുള്ളവരെ കണ്ടെത്തി. ആയിരം രൂപയായിരുന്നു പ്രൊസസിംഗ് ഫീസായി ഈടാക്കിയത്. ആളുകളില്‍ നിന്നും ആധാര്‍ കാര്‍ഡിന്‍റെയും ബാങ്ക് പാസ് ബുക്കിന്‍റെയും പകര്‍പ്പുകള്‍ക്ക് പുറമേ വെള്ളക്കടലാസുകളില്‍ […]

കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ട് ആറ് മാസം; ശസ്ത്രക്രിയാ ചെയ്യാനാവാതെ രോഗികൾ; ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം കെ ജി രാജ്മോഹൻ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ടിട്ട് ആറുമാസം പിന്നിട്ടു. ശസ്ത്രക്രിയ ചെയ്യുവാൻ കഴിയാതെ രോഗികൾ ബുദ്ധിമുട്ടുന്നതിനാൽ, സാധരണക്കാരായ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം കെ ജി രാജ്മോഹൻ ആവശ്യപ്പെട്ടു. ശസ്ത്രക്രിയാതീയ്യേറ്റർ പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട്,ചൊവ്വാഴ്ച ബിജെപി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് കവാടത്തിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്മോഹൻ. കോട്ടയം ഇടുക്കി പത്തനംതിട്ട എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിൽ നിന്ന് നിരവധി നിർദ്ധനരായ […]