പോത്തന്‍കോട് അച്ഛനേയും മകളെയും ആക്രമിച്ച കേസ്; ​ഗുണ്ടാസംഘത്തിലെ ​ മൂന്ന് പേർ പിടിയിൽ; പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനേയും മകളേയും ആക്രമിച്ച ഗുണ്ടാം സംഘം പിടിയില്‍. അണ്ടൂര്‍ക്കോണം സ്വദേശികളായ ഫൈസല്‍, ആഷിഖ്, നൗഫല്‍ എന്നിവരടങ്ങുന്ന മൂന്നംഘ സംഘത്തെയാണ് പിടികൂടിയത്. ഇവര്‍ക്ക് കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത റിയാസിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്. ഇയാള്‍ ഒളിവിലാണ്. പ്രതികള്‍ ലോഡ്ജിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. കഴിഞ്ഞ ബുധനാഴ്ച രാത്രി […]

സംസ്ഥാനത്ത് ഇന്ന് 1824 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 3364 പേര്‍ രോഗമുക്തി നേടി; മരണം 16

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പരിശോധിച്ച 38,929 സാമ്പിളുകളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 4.6 ശതമാനമാണ് നിലവില്‍ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളുണ്ടെന്നും ആരോഗ്യ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം […]

കോട്ടയം ജില്ലയില്‍ 96 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 347 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 96 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 347 പേര്‍ രോഗമുക്തരായി. 1643 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 50 പുരുഷന്‍മാരും 41 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 24 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2555 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344178 പേര്‍ കോവിഡ് ബാധിതരായി. 337676 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19669 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം […]

കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ തോട്ടിലേക്ക് വീണു; വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസുകാരൻ മരിച്ചു . ഞാണിക്കടവിലെ നാസറിന്റെ മകൻ അഫനാസ്(11) ആണ് മരിച്ചത്. ഞാണിക്കടവിലെ റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിനടുത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടിലേക്ക് വീഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരു ബാറ്ററിക്ക് പതിനാലായിരത്തി അഞ്ഞൂറ് രൂപാ വില; കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്നാർ, ദേവികുളം മേഖലയിൽ നിർത്തിയിടുന്ന ടോറസ് ലോറികളിൽ നിന്ന് മോഷണം പോയത് പതിനഞ്ചിലധികം ബാറ്ററികൾ; ബാറ്ററി മോഷണം തുടർക്കഥയായതോടെ ആശങ്കയിലായി നാട്ടുകാരും

സ്വന്തം ലേഖകൻ മൂന്നാര്‍: മൂന്നാർ, ദേവികുളം മേഖലയിൽ ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോകുന്നത് പതിവാകുന്നു. രാത്രി കാലത്ത് നിർത്തിയിടുന്ന ടോറസ് ലോറികളിൽ നിന്നാണ് പതിവായി ബാറ്ററികൾ മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം ദേശിയപാതയില്‍ ദേവികുളം കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്നും പതിനാലായിരത്തി അഞ്ഞൂറ് രൂപാ വിലയുള്ള രണ്ട് ബാറ്ററികള്‍ കൂടി മോഷണം പോയതോടെ ആശങ്കയിലാണ് നാട്ടുകാരും ഡ്രൈവർമാരും. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്. രാത്രി കാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ […]

തിരുവനന്തപുരത്ത് ട്രാൻസ്‌ജെൻഡറിന് നേരെ ആക്രമണം; അഞ്ച് പേർ മദ്യലഹരിയിൽ ആക്രമിച്ചുവെന്ന് പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാൻസ്‌ജെൻഡറിന് നേരെ ആക്രമണം. ചാവടിമുക്ക് സ്വദേശി ആൽബിന് നേരെയാണ് ആക്രമണം ഉണ്ടായത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ആൽബിൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആൽബിന്റെ പരാതിയിൽ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേർ മദ്യലഹരിയിൽ ആക്രമിച്ചുവെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും സ്വാഭാവികമായ, വിവേചനങ്ങൾ ഇല്ലാത്ത, വേർതിരിവില്ലാത്ത, ഭദ്രമായ ജീവിതം അത്തരം വ്യക്തികൾക്കും ഉണ്ടാകണം എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ട്രാൻസ്ജെൻഡർ നയം പോലും നിലവിലുള്ളത്. എന്നാൽ അന്തസ്സ്, അഭിമാനം, മാന്യത, സദാചാരബോധം […]

നന്മയുടെ അപൂർവ മാതൃക തീർത്ത്‌ സി പി എം നൂറു വീടുകളുടെ താക്കോൽദാനം ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി നിർവഹിക്കും

കോട്ടയം സുരക്ഷിതമായി കിടക്കാൻ ഒരിടമില്ലാത്തവർക്ക്‌ വീട്‌ നിർമിച്ചു നൽകുകയെന്ന സിപിഐ എമ്മിന്റെ ദൗത്യം പൂർത്തീകരണത്തിലേക്ക്‌. ഇത്‌ വരെ നിർമിച്ചു നൽകിയ 94 വീടുകൾക്ക്‌ പുറമെ, അവസാനമായി നിർമാണം പൂർത്തീകരിച്ച ഒമ്പത്‌ വീടുകളുടെ താക്കോൽദാനം തിങ്കളാഴ്‌ച നടക്കും. പകൽ 11ന്‌ കോട്ടയം പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ താക്കോൽദാനം നിർവഹിക്കുകയെന്ന്‌ ജില്ലാ സെക്രട്ടറി എ വി റസൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ആകെ വീടുകളുടെ എണ്ണം 103 ആകും. ചടങ്ങിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന […]

സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പൂർണപിന്തുണ മന്ത്രി വി എൻ വാസവൻ

കോട്ടയം : സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പൂർണപിന്തുണ നൽകി മന്ത്രി വി എൻ വാസവൻ. ചേംബർ ഓഫ് കൊമേഴ്സും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും ചേർന്ന് കോട്ടയം ജില്ലയിൽ ആരംഭിക്കുന്ന ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക്ന്റെ ഓഫീസ് ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ യൂണിറ്റുകളുടെ മേൽക്കൂരയിൽ സോളാർ പദ്ധതി നടപ്പിലാക്കുന്നതിനും മന്ത്രി എല്ലാവിധ പിന്തുണയും വാഗ്ദാനം നൽകി. വൈദ്യുതിരംഗത്തെ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഇതുപോലെയുള്ള പദ്ധതികൾ വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു, ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തെ ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന […]

ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിൽ പ്രസവിച്ച് നാൽപതുകാരി;റഷീദയുടെ കുഞ്ഞുമാലാഖയ്ക്ക് തുണയായത് ടെക്‌നീഷ്യനും നേഴ്‌സും

സ്വന്തം ലേഖകൻ കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലൻസിനുള്ളിൽ പ്രസവം. പന്നികോട് ഇരഞ്ഞിമാവ് സ്വദേശിനി റഷീദയ്‌ക്കാണ് (40) ആംബുലൻസിൽ സുഖപ്രസവമുണ്ടായത്. ഞായാറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. രാവിലെ പ്രസവ വേദന ഉണ്ടായതിനെ തുടർന്ന് റഷീദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടേക്കുള്ള യാത്രാമധ്യേ ആയിരുന്നു റഷീദയ്‌ക്ക് പ്രസവവേദന കൂടിയത്. കനിവ് 108 ആംബുലൻസിലായിരുന്നു റഷീദയും സംഘവും. ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ വർഗീസ്, നേഴ്‌സിങ് അസിസ്റ്റന്റ് ജിജിമോൾ എന്നിവരാണുണ്ടായിരുന്നത്. യാത്രാമദ്ധ്യേ റഷീദയുടെ ആരോഗ്യനില […]

ബോളിവുഡ് താരം സൽമാൻ ഖാന് പാമ്പ് കടിയേറ്റു; അപകടം നടന്നത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി ഫാം ഹൗസില്‍ എത്തിയപ്പോൾ

സ്വന്തം ലേഖകൻ മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് പാമ്പ് കടിയേറ്റു. ഞായറാഴ്ച രാവിലെ പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് സംഭവം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി ഫാം ഹൗസില്‍ എത്തിയതായിരുന്നു താരം. പാമ്പുകടിയേറ്റ ഉടൻ തന്നെ താരത്തെ നവി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയക്കുകയും ചെയ്തു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ക്രിസ്മസ് രാത്രിയില്‍ സൽമാന്റെ ഫാം ഹൗസില്‍ പാര്‍ട്ടി നടന്നിരുന്നു. ലോക്ഡൗണ്‍ കാലത്തും സൽമാൻ ഫാം ഹൗസിലാണ് ചിലവഴിച്ചത്. പ്രിയ […]