കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ട് ആറ് മാസം; ശസ്ത്രക്രിയാ ചെയ്യാനാവാതെ രോഗികൾ; ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം കെ ജി രാജ്മോഹൻ

കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ട് ആറ് മാസം; ശസ്ത്രക്രിയാ ചെയ്യാനാവാതെ രോഗികൾ; ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം കെ ജി രാജ്മോഹൻ

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ടിട്ട് ആറുമാസം പിന്നിട്ടു. ശസ്ത്രക്രിയ ചെയ്യുവാൻ കഴിയാതെ രോഗികൾ ബുദ്ധിമുട്ടുന്നതിനാൽ, സാധരണക്കാരായ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം കെ ജി രാജ്മോഹൻ ആവശ്യപ്പെട്ടു.

ശസ്ത്രക്രിയാതീയ്യേറ്റർ പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട്,ചൊവ്വാഴ്ച ബിജെപി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് കവാടത്തിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്മോഹൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഇടുക്കി പത്തനംതിട്ട എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിൽ നിന്ന് നിരവധി നിർദ്ധനരായ രോഗികളാണ് കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്.എന്നാൽ ശസ്ത്രക്രിയാ സൗകര്യം ഇല്ലാത്തതിനാൽ, പലരും സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നു. അതിന് കഴിയാത്തവർ രോഗം മൂർച്ചിട്ട് ചികിത്സ നടത്തുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു.

ലാബ് പരിശോധനകൾക്കും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അസ്ഥിരോഗ വിഭാഗത്തിലാണെങ്കിൽ ഡോക്ടർമാർ ഇടനില നിന്ന് സ്വകാര്യ കമ്പനികളിൽ നിന്ന് കൂടിയ വിലയ്ക്ക് ശസ്ത്രക്രിയാ ഉപകരണങ്ങൾ രോഗിയുടെ ബന്ധുവിനെക്കൊണ്ട് വാങ്ങിപ്പിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി പുഴുവരിച്ച് കിടന്നു മരിക്കുന്നു.

ആലപ്പുഴ മെഡിക്കൽ കോളജിൽ മരിക്കാത്ത രോഗിയെ മരിച്ചെന്ന് റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട് ആണെങ്കിൽ ആളുമാറി ശസ്ത്രക്രിയ ചെയ്യുകയും, മൃതദേഹം മാറി നൽകുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. ഇത് ആരോഗ്യ വകുപ്പിൻ്റെ കഴിവ് കേടാണെന്നും, കോവിഡ് മരണനിരക്ക് കൃത്യമായി പുറത്തുവിടാനോ, ആരോഗ്യ വകുപ്പിനോ സർക്കാരിനോ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ ഇന്ത്യയിലെ എല്ലാ താലൂക്ക് ആശുപത്രികളിൽ പ്പോലും ഓക്സിജൻ പ്ലാൻ്റുകൾ നിർമ്മിച്ച് രോഗികൾക്ക് ആശ്വാസം നൽകുമ്പോൾ കേരളത്തിലെ ആരോഗ്യ വകുപ്പ് വൻ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് അജിത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ, സെക്രട്ടറി അശ്വിൻ, ആൻ്റണി അറയിൽ, പ്രജിത്, നന്ദൻ നട്ടാശ്ശേരി, കുസുമലയും ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.