ദീപാവലി ആഘോഷങ്ങൾക്ക് ‘ഹരിത പടക്കങ്ങൾ’ മാത്രം; പടക്കങ്ങൾ ഉപയോഗിക്കാനുള്ള അനുമതി രാത്രി എട്ടുമുതൽ പത്തുവരെ

ദീപാവലി ആഘോഷങ്ങൾക്ക് ‘ഹരിത പടക്കങ്ങൾ’ മാത്രം; പടക്കങ്ങൾ ഉപയോഗിക്കാനുള്ള അനുമതി രാത്രി എട്ടുമുതൽ പത്തുവരെ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങൾക്ക് ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്.

രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായി ഉപയോ​ഗിക്കാവൂ എന്നാണ് നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപാവലിക്ക് രാത്രി എട്ടുമുതൽ പത്തുവരെയാണ് പടക്കങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ള സമയമെന്ന് ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

2017ൽ പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചതിന് പിന്നാലെ ആഘോഷ വേളകളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നവയാണ് ഹരിത പടക്കങ്ങൾ. സാധാരണ പടക്കങ്ങളെക്കാൾ 30% വായു മലീനികരണത്തോത് കുറഞ്ഞവയാണ് ഹരിത പടക്കങ്ങൾ.

ബേരിയം നൈട്രേറ്റില്ലാതെയാണ് ഇവയുടെ നിർമാണം. ലിഥിയം, ആർസെനിക്, ലെഡ് തുടങ്ങിയവയും ഹരിത പടക്കങ്ങളിൽ അടങ്ങിയിട്ടില്ല.