നോക്കുകുത്തിയായെന്നു വിമര്‍ശനം; പോലീസില്‍ ഉടച്ചവാര്‍ക്കലിനു സിപിഎം നിര്‍ദേശം; പ്രധാന സബ്‌ ഡിവിഷനുകളില്‍ കര്‍ക്കശക്കാരായ ഉദ്യോഗസ്‌ഥര്‍ വരും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിൽ സമഗ്രമായ ഉടച്ചവാര്‍ക്കലിനു സി.പി.എം. നിര്‍ദേശം. രാഷ്‌ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും പോലീസിന്റെ കാര്യക്ഷമതയെ ചോദ്യംചെയ്യുന്ന സാഹചര്യമായത്തോടെയാണ് പുതിയ നിർദേശം. സംസ്‌ഥാന പോലീസ്‌ മേധാവിയായി അനില്‍കാന്ത്‌ തുടരും. എ.ഡി.ജി.പിമാര്‍ മുതല്‍ ജില്ലാ പോലീസ്‌ മേധാവിമാര്‍ വരെയുള്ളവരുടെ ചുമതലകളില്‍ മാറ്റമുണ്ടാകും. പ്രധാന സബ്‌ ഡിവിഷനുകളില്‍ കര്‍ക്കശക്കാരായ ഉദ്യോഗസ്‌ഥരെ നിയമിക്കും. മേഖലാ ഐ.ജി തസ്‌തിക തിരിച്ചുകൊണ്ടുവരുന്നതും പരിഗണനയില്‍. തീവ്രവാദ വിരുദ്ധ സേനാ എസ്‌പി എ പി ഷൗക്കത്തലിക്കു ക്രമസമാധാനച്ചുമതല നല്‍കി മലബാര്‍ മേഖലയില്‍ നിയമിക്കുന്നതു സജീവ പരിഗണനയിലാണ്‌. ടി.പി വധക്കേസുകളിലെ […]

മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു; 52 കാരൻ അറസ്റ്റിൽ

സ്വന്തം ലേഖിക കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച 52 കാരൻ അറസ്റ്റിൽ. കണ്ണൂർ കടലായി സ്വദേശി ഹരീഷ്(52) ആണ് അറസ്റ്റിലായത്. പ്രതി നിരവധി പേർക്ക് ഇത്തരത്തിൽ അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയച്ചതായിട്ടാണ് പൊലീസിന്റെ നി​ഗമനം. എൽഐസി ഏജന്റായ പ്രതി രഹസ്യമായി മകളുടെ ഫോണിൽ നിന്ന് കൂട്ടുകാരികളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ ഫോണിൽ നിന്ന് പെൺകുട്ടികൾക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു. സന്ദേശം ലഭിച്ച പെൺകുട്ടികളിൽ ഒരാളുടെ പിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതി കുറ്റം […]

അമിത വേഗതയിലെത്തിയ ലോറി ബസിലിടിച്ചു; 20 പേർക്ക് പരുക്ക്

സ്വന്തം ലേഖിക തമിഴ്നാട്: മേട്ടുപ്പാളയത്ത് അമിത വേഗതയിലെത്തിയ ലോറി ബസിലിടിച്ച് 20 പേർക്ക് പരുക്ക്. മേട്ടുപ്പാളയം കാരമട തിരുമുഗയ്ക്ക് സമീപമാണ് ലോറി ബസിനെ ഇടിച്ച് വീഴ്ത്തിയത്. മേട്ടുപ്പാളയത്ത് നിന്ന് സത്യമംഗലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് ആർ.ടി.സി ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു.

കര്‍ണാടകയില്‍ പതിനഞ്ച്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ പിടിയില്‍

സ്വന്തം ലേഖകൻ ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലാണ് സംഭവം. ആറു​പേരും ചേര്‍ന്ന്​ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തിയതായും എഫ്​.ഐ.ആറില്‍ പറയുന്നു. പെണ്‍കുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച്‌​ ആറുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്​ മാതാപിതാക്കളോട്​ അക്രമവിവരം പുറത്തുപറയരുതെന്ന്​ ഭീഷണിപ്പെടുത്തി. ഡിസംബര്‍ 26 ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ധാര്‍വാഡ് ജില്ലയിലെ ലക്ഷ്മിസിങ്കങ്കേരിയില്‍ നിന്ന് ആറ് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയും നടത്തി. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അനുഷ […]

കൗമാരക്കാർക്ക് വാക്സിനേഷൻ ; പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍

സ്വന്തം ലേഖകൻ ദില്ലി: പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് ജനുവരി ഒന്ന് മുതൽ വാക്സിനേഷനായി കൊവിൻ ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം. സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താം. കൗമാരക്കാരില്‍ കുത്തിവെയ്ക്കുന്നത് കൊവാക്സിൻ ആകുമെന്നാണ് സൂചന. നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിൽ ആകും വാക്സിനേഷൻ എന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ കെ അറോറ വ്യക്തമാക്കിയിരുന്നു. ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതി നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കരുതൽ ഡോസിന്‍റെ ഇടവേള ഒന്‍പത് മാസമാക്കി നിശ്ചയിച്ചു. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ […]

മണര്‍കാട് മാലത്ത് അമിത വേ​ഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു; കാർ യാത്രക്കാരിക്ക് ​ഗുരുതര പരിക്ക്; ഓട്ടോറിക്ഷാ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: മണര്‍കാട് മാലത്ത് അമിത വേ​ഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ കീഴ്‌മേല്‍ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. മണര്‍കാട് കാവുംപടി ഓട്ടോസ്റ്റാന്‍ഡിലെ സാമിന്റെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. സാം സാരമായ പരിക്കുകളോടെ രക്ഷപെട്ടു. ഒറവക്കലില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കാറില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.

കിഴക്കമ്പലം ആക്രമണം; പൊലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് എഫ് ഐ. ആർ; 162 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; സർക്കാരിന് പന്ത്രണ്ട് ലക്ഷത്തിന്റെ നഷ്ടം

സ്വന്തം ലേഖകൻ കൊച്ചി: ക്രിസ്മസ് ദിനം രാത്രി കിഴക്കമ്പലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പോലീസുകാരെ കൊല്ലാന്‍ അതിഥി തൊഴിലാളികള്‍ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആര്‍. പോലീസുകാരെ വധിക്കാന്‍ 50-ല്‍ അധികം വരുന്ന അതിഥി തൊഴിലാളികള്‍ ഒത്തുകൂടി. എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ള പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്. ജീപ്പിനുള്ളിലിരുന്ന പോലീസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചും വടികൊണ്ട് സംഘം ചേര്‍ന്ന് ഗുരുതരമായി പരിക്കേല്‍പ്പിച്ചുമാണ് ആക്രമിച്ചത്. ചികിത്സയില്‍ കഴിയുന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്.ഐ.ആര്‍ ഇട്ടത്. […]

കാര്‍ മുന്നറിയിപ്പില്ലാതെ യു ടേണ്‍ ചെയ്തു; പിന്നാലെ എത്തിയ ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ അടിമാലി: തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പൂപാറ ഗാന്ധിനഗര്‍ സ്വദേശി അപ്പായി – അഞ്ജു ദമ്ബതികളുടെ മകന്‍ അമല്‍[20] ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെ പൊള്ളാച്ചിക്ക് അടുത്ത് വെച്ച്‌ അപകടം സംഭവിക്കുകയായിരുന്നു. മുന്നില്‍ പോയ കാര്‍ മുന്നറിയിപ്പില്ലാതെ യു ടേണ്‍ എടുത്തപ്പോള്‍ അമലും സുഹൃത്ത് പ്രവീണും സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ വീണ അമല്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പ്രവീണിന്റെ കാലിന് ഒടിവുണ്ട്. രാജാക്കാട് എസ്‌എസ്‌എം […]

മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ചോദ്യം ചെയ്തു; അഞ്ചംഗ സംഘം വീട്ടിൽ കയറി യുവാവിന്റെ കാലും കയ്യും തല്ലിയൊടിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ചോദ്യം ചെയ്തതിൽ പ്രകോപിതരായ അഞ്ചംഗ സംഘം വീട്ടിൽ കയറി യുവാവിന്റെ കാലും കയ്യും തല്ലിയൊടിച്ചു. വെട്ടിമുകൾ മഹാത്മാ കോളനിയിൽ വള്ളോംമ്പ്രായിൽ അനീഷിനാണു (38) പരുക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് ദിവസം വൈകിട്ട് ഏഴിനാണു സംഭവം. അനീഷിന്റെ വീടിന്റെ സമീപത്തെ വീട്ടിൽ ഒരു സംഘം യുവാക്കൾ തമ്പടിക്കുകയും മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തുകയും ചെയ്തു. ഇത് അനീഷിന്റെ ഭാര്യ സബീന ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം വീട്ടിൽ കയറി അനീഷിനെ […]

സംസ്ഥാനത്ത് വിലസുന്നത് കൊടുംകുറ്റവാളികളായ ‘അതിഥികള്‍; നോക്കുകുത്തികളായി അധികൃതര്‍; അഞ്ച് വര്‍ഷത്തിനിടെ പ്രതികളായത് 3,650 കേസുകളില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വിലസുന്നത് കൊടുംക്കുറ്റവാളികളായ അതിഥി തൊഴിലാളികൾ. കഴിഞ്ഞ അഞ്ച് വ‌ര്‍ഷത്തിനിടെ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായത് 3,650 ക്രിമിനല്‍ കേസുകളില്‍.15ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അതേസമയം നിലവില്‍ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴില്‍ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ്പ് പ്രാവര്‍ത്തികമായില്ല. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനാണ് ചുമതല. […]