അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന കോട്ടയത്തെ ജിയോളജി വകുപ്പിൽ മാറ്റം; ജില്ലാ ജിയോളജി ഓഫിസറുടെ കസേര തെറിച്ചു; ഓഫിസറെ ട്രാൻസ്ഫർ ചെയ്തത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ജിയോളജിസ്റ്റ് അഴിമതിക്കാരനെന്ന് നിരന്തരമായി വാർത്ത എഴുതിയത് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ കോട്ടയം: അഴിമതിയിൽ മുങ്ങിക്കുളിച്ച കോട്ടയം ജിയോളജി ഓഫീസിൽ സ്ഥലം മാറ്റം. കെടുകാര്യസ്ഥതയുടെ ഈറ്റില്ലമായ ജില്ലാ ജിയോളജി വകുപ്പിലാണ് സർക്കാർ നടപടി. അഴിമതിക്കേസിൽ വിജിലൻസിന്റെ റിപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്ന ജില്ലാ ജിയോളജി ഓഫിസറെ സ്ഥലം മാറ്റി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ ഉടൻ തന്നെ തരം താഴ്ത്തുമെന്ന് സൂചനയുണ്ട്. ജില്ലാ ജിയോളജിസ്റ്റ് പി.എൻ ബിജുമോനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ജിയോളജി ഓഫീസിലെ അഴിമതി സംബന്ധിച്ച് നിരന്തരമായി വാർത്ത തേർഡ് ഐ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയുo ചെയ്തു. തുടർന്നാണ് നടപടി. ഇദ്ദേഹത്തിന് പകരം സീനിയർ […]

കോട്ടയം നഗരത്തിൽ ഭാരത് ആശുപത്രിയ്ക്ക് സമീപം നടുറോഡിൽ പോസ്റ്റ് ഇടാൻ കുഴി; വൻ ഗതാഗത കുരുക്കിന് കാരണമാകുമായിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസും, നഗരസഭയും

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ ഭാരത് ആശുപത്രിയ്ക്ക് സമീപം നടുറോഡിൽ പോസ്റ്റ് ഇടാൻ കുഴി. നടുറോഡിലെ പോസ്റ്റ് വൻ ഗതാഗത കുരുക്കിന് കാരണമാകുമായിട്ടും തിരിഞ്ഞ് നോക്കാതെ നഗരസഭ അധികൃതർ ന​ഗരത്തിന്റെ ഹൃദയഭാ​ഗത്ത് സ്ഥിതിചെയ്യുന്ന ഭാരത് ആശുപത്രിയ്ക്ക് മുന്നിലെ പോസ്റ്റ് ജനങ്ങളെ വലയ്ക്കുമെന്ന് ഉറപ്പായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല. ഹോസ്പിറ്റലിന്റെ മുന്നിൽ ഉള്ള ആസാദ് ലൈൻ റോഡ് വീതി കുറഞ്ഞതും ഇടുങ്ങിയതുമാണ്.എന്നിട്ടും ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളുടെ തിരക്ക് കണക്കിലെടുക്കാതെയാണ് റോഡിൽ പോസ്റ്റ് ഇടനാ‍യി കുഴി എടുത്തിരിക്കുന്നത്. പ്രതിദിനം നിരവധി ആളുകളാണ് ഭാരത് ആശുപത്രിയിലേക്ക് എത്തുന്നത്. മാത്രവുമല്ല […]

ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം; മരണത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ വാമനപുരം: ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂർ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജർ പുല്ലമ്പാറ കൂനൻവേങ്ങ സ്‌നേഹപുരം ഹിൾവ്യൂവിൽ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നര മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ വാമനപുരം ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെടുത്തു. തിരുവനന്തപുരത്താണ് ഇവർ കുടുംബസമേതം താമസിച്ചുവന്നിരുന്നത്. ഒരാഴ്ച മുൻപ് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. […]

പി എസ് ബഷീർ റോഡ് നാമകരണം ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക്; ഉദ്ഘാടനം നിർവഹിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

സ്വന്തം ലേഖകൻ കോട്ടയം: ആലുംമൂട് കവല- കൊച്ചുവീട് ജംഗ്ഷൻ മുൻസിപ്പൽ റോഡിന് മുൻ വൈസ് ചെയർപേഴ്സൺ പി എസ് ബഷീറിൻറെ പേര് നാമകരണം ചെയ്യുന്നു. ഇന്ന് വൈകുംന്നേരം അഞ്ച് മണിയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ജിഷ ജോഷി, ബിൻസി സെബാസ്റ്റ്യൻ, ബി ഗോപകുമാർ, അഡ്വ.ഷീജാ അനിൽ, എൻ സത്യസേനൻ, ബിന്ദു സന്തോഷ്കുമാർ, എൻഎൻ വിനോദ്, സിന്ധു ജയകുമാർ, ഡോ.സോനാ പി ആർ, കെ ശങ്കരൻ, എം പി സന്തോഷ് കുമാർ, ഫാറുഖ് പാലപ്പറമ്പിൽ എന്നിവർ സംസാരിക്കും.

ഇന്നലെയുണ്ടായ ഭൂമിക്കുലുക്കത്തെ തുടർന്ന് കോട്ടയം അയ്മനത്ത് വീടിന് മുൻപിൽ 50 അടിയോളം താഴ്ച്ചയുള്ള വൻ കുഴി രൂപപ്പെട്ടു; പരിഭ്രാന്തിയിൽ നാട്ടുകാർ

സ്വന്തം ലേഖകൻ അയ്മനം: ഇന്നലെയുണ്ടായ ഭൂമിക്കുലുക്കത്തെ തുടർന്ന് കോട്ടയം അയ്മനത്ത് വീടിന് മുൻപിൽ വൻ കുഴി രൂപപ്പെട്ടു. അയ്മനം പഞ്ചായത്തിൽ നാലാം വാർഡിൽ പുത്തൻതോടിത് സമീപം മുണ്ടം പ്ലാക്കൽ സുനിൻ്റെ വീടിനോട് ചേർന്നാണ് കുഴി രൂപപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ 50 അടിയോളം ഗർത്തത്തിന് താഴ്ച്ച കാണുന്നു. ഇന്നലെ പാലാ മേഖലയിൽ ഉണ്ടായ ഭൂമിക്കുലുക്കത്തെ തുടർന്നാണ് ​ഗർത്തമുണ്ടായത് എന്ന് സംശയിക്കുന്നു. തുടർന്ന് അ​ഗാധമായ ഗർത്തം രൂപം കൊണ്ട സ്ഥലത്ത് വാർഡ് മെമ്പർ വിജി രാജേഷ് മെമ്പർ എസ് രാധാകൃഷ്ണൻ, വില്ലേജ് ഓഫീസർ സെബാസ്റ്റ്യൻ വർഗ്ഗീസ് വില്ലേജ് […]

200 കോടിയുടെ കുടിശ്ശിക; പല ആശുപത്രികള്‍ക്കും മൂന്ന് മാസമായി പണം ലഭിച്ചിട്ടില്ല; സ്വകാര്യ ആശുപത്രികളില്‍ കാരുണ്യ ചികിത്സ നിര്‍ത്തുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: സര്‍ക്കാര്‍ 200 കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ കേരള ആരോഗ്യ സുരക്ഷ പദ്ധതിയായ കാരുണ്യ മുഖേനയുള്ള ചികിത്സ നിര്‍ത്തുന്നു. 412 സ്വകാര്യ ആശുപത്രികളിലാണ് കാരുണ്യ പദ്ധതി നിലവില്‍ ഉള്ളത്. കാരുണ്യ മുഖേനയുള്ള ചികിത്സ നിര്‍ത്തുന്നുവെന്ന് കാണിച്ച്‌ ആശുപത്രികള്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചു. മൂന്ന് മാസമായി പല ആശുപത്രികള്‍ക്കും പണം ലഭിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കാരുണ്യ. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന […]

ഭാര്യയെയും മക്കളേയും പ്രാണനെ പോലെ സ്നേഹിച്ച, യാത്രകളേയും കൂട്ടുകാരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന, ഹരികൃഷ്ണൻ ഇ‌ങ്ങനെയൊരു കടുംകൈ ചെയ്തത് എന്തിന്? കുഞ്ചി എന്ന് വിളിച്ചെത്താൻ അച്ഛൻ ഇല്ലെന്ന സത്യം ഉൾക്കൊള്ളാൻ കഴിയാതെ അഗ്രജ മോൾ; ഹരികൃഷ്ണന്റെ ഓർമയിൽ നിന്ന് കരകയറാൻ കഴിയാതെ സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ വാഹന കമ്പനിയിൽ ജനറൽ മാനേജരായിരുന്ന ഹരികൃഷ്ണൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് എന്തിന്? ഇന്നലെ പ്രിയ സുഹൃത്തിന്റെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി നിന്നിരുന്ന ഓരോരുത്തരുടെയും ഉള്ളിലൂടെ കടന്നു പോയ ചോദ്യം ഇതാണ്. ബാങ്കിൽ അസിസ്റ്റൻറ് മാനേജർ ആയ ഭാര്യയ്ക്കും രണ്ട് പൊന്നു മക്കൾക്കും ഒപ്പം ജീവിതം ആഘോഷമാക്കിയ ഹരിയുടെ ജീവിതം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം നിരവധി സ്ഥലങ്ങളിലേക്ക് ഹരി വിനോദയാത്രകൾ നടത്തിയിരുന്നു. ഇനി പോകാൻ കേരളത്തിൽ സ്ഥലം ഒന്നും ബാക്കി ഇല്ലെന്നുതന്നെ പറയാം. അന്യസംസ്ഥാനങ്ങളിലും വിനോദയാത്ര പോയ കുടുംബം […]

വൈദ്യുതി ബോര്‍ഡില്‍ കടുത്ത സാമ്പത്തിക ബാദ്ധ്യത; വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനം; വര്‍ദ്ധനവ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിൻ്റെ സാമ്പത്തിക ബാദ്ധ്യത നീക്കാന്‍ വൈദ്യുതി നിരക്ക് കൂട്ടാതെ മറ്റു വഴികളില്ലെന്ന് മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി. റെഗുലേറ്ററി കമ്മീഷനോട് വര്‍ദ്ധനവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ദ്ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ദ്ധന സംബന്ധിച്ച താരിഫ് പെറ്റീഷന്‍ ഡിസംബര്‍31 ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഹിയറിംഗിന് ശേഷമായിരിക്കും റെഗുലേറ്ററി കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കുക. കുറഞ്ഞത് 10 ശതമാനം വരെ […]

മദ്യപിച്ച്‌ അസഭ്യം പറഞ്ഞു; പൊലീസെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ

സ്വന്തം ലേഖിക കോഴിക്കോട്: മദ്യപിച്ച്‌ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിന്‍, ക്ലര്‍ക്ക് അരുണ്‍ എന്നിവര്‍ക്കെതിരെ ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്. കോഴിക്കോട് കോട്ടപ്പറമ്ബ് ആശുപത്രിക്ക് മുന്നില്‍വച്ച്‌ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫ്രാന്‍സിസ് റോഡ് സ്വദേശിയായ അജ്മല്‍ നാസിയുടെ ഓട്ടോയില്‍ കയറിയ ഇരുവരും യാത്രക്കിടെ അസഭ്യം പറഞ്ഞെന്നും വഴിയിലിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി. പൊലീസെന്ന് പറഞ്ഞാണ് തല്ലിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവറെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുല്ലപ്പെരിയാറിന് പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നു; ജലനിരപ്പ് 141 അടി; മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിയെത്തുന്നതിനു മുൻപു ഇടുക്കി തുറക്കുന്നത് കരുതലിൻ്റെ ഭാഗമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

സ്വന്തം ലേഖിക തൊടുപുഴ: ജലനിരപ്പുയര്‍ന്നതോടെ ഇടുക്കി അണക്കെട്ടും തുറന്നു. ജലനിരപ്പ് 141 അടിയിലെത്തിയതിനെ തുടർന്നാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. അണക്കെട്ട് തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിയെത്തുന്നതിനു മുൻപു ഇടുക്കി തുറക്കുന്നത് കരുതലിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ സ്പില്‍വേയുടെ മൂന്നും നാലും ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. 22,000 ലീറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് […]