വനിതകൾക്ക് ബാങ്ക് ലോണ്‍ തരപ്പെടുത്താമെന്നു പറഞ്ഞു തട്ടിപ്പ്; ലക്ഷകണക്കിന് രൂപയും രേഖകളുമായി സ്ഥാപന ഉടമ മുങ്ങി
സ്വന്തം ലേഖിക
കോഴിക്കോട്: ബാങ്ക് ലോണ്‍ തരപ്പെടുത്തിക്കൊടുക്കുമെന്ന് വാഗ്ദാനം ചെയ്ത് പണവും രേഖകളും വാങ്ങി സ്ഥാപന ഉടമ മുങ്ങി.
കോഴിക്കോട് കുന്ദമംഗലത്തെ ഫിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് മുങ്ങിയത്. മൂന്നു മാസത്തിനുള്ളില്‍ ലോണ്‍ സംഘടിപ്പിച്ചു കൊടുക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഫിന്‍ സ്റ്റോര്‍ എന്ന സ്ഥാപനം കുന്ദമംഗലത്ത് തുടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് ഓഫീസുകളിലായി പതിനഞ്ചോളം ജീവനക്കാരെയും നിയമിച്ചു. ഇവരെ ഉപയോഗിച്ച് ലോണ്‍ ആവശ്യമുള്ളവരെ കണ്ടെത്തി. ആയിരം രൂപയായിരുന്നു പ്രൊസസിംഗ് ഫീസായി ഈടാക്കിയത്.
ആളുകളില്‍ നിന്നും ആധാര്‍ കാര്‍ഡിന്‍റെയും ബാങ്ക് പാസ് ബുക്കിന്‍റെയും പകര്‍പ്പുകള്‍ക്ക് പുറമേ വെള്ളക്കടലാസുകളില്‍ ഒപ്പിട്ടു വാങ്ങി. ഇതിനു പിന്നാലെ രണ്ടു ദിവസം മുമ്ബ് ഉടമയായ അരുണ്‍ ദാസ് സ്ഥാപനങ്ങള്‍ പൂട്ടി സ്ഥലം വിട്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്.
അരുണ്‍ദാസും ഒപ്പമുണ്ടായിരുന്ന റനീഷ് എന്നയാളും കബളിപ്പിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇടപാടുകാരുടേയും ജീവനക്കാരുടേയും പരാതിയില്‍ അരുണ്‍ദാസിനും റനീഷിനുമെതിരെ കുന്ദമംഗലം പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
അരുണ്‍ സ്ഥാപനം പൂട്ടി പോയപ്പോഴാണ് തട്ടിപ്പുകാരനാണെന്ന് മനസിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.