ജോജുവിനെതിരെ കുരുക്ക് മുറുകുന്നു; ജോജു വാഹനത്തിൽ ഉപയോ​ഗിച്ചിരുന്നത് കോഡുള്ള നമ്പർ പ്ളേറ്റിന് പകരം പുതിയ നമ്പർ പ്ളേറ്റ്; ജോജു  ജോർജ്ജിൻറെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി പൊതു പ്രവർത്തകൻ

ജോജുവിനെതിരെ കുരുക്ക് മുറുകുന്നു; ജോജു വാഹനത്തിൽ ഉപയോ​ഗിച്ചിരുന്നത് കോഡുള്ള നമ്പർ പ്ളേറ്റിന് പകരം പുതിയ നമ്പർ പ്ളേറ്റ്; ജോജു ജോർജ്ജിൻറെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി പൊതു പ്രവർത്തകൻ

സ്വന്തം ലേഖകൻ

കൊച്ചി : ജോജു ജോർജ്ജിൻറെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി. നമ്പർ പ്ളേറ്റിനെതിരെയാണ് പരാതി. പൊതു പ്രവർത്തകനായ കളമശ്ശേരി സ്വദേശി മനാഫാണ് പരാതിക്കാരൻ.

വാഹന ഷോറൂമിൽ നിന്നു ഘടിപ്പിപ്പിക്കുന്ന കോഡുള്ള നമ്പർ പ്ളേറ്റിന് പകരം പുതിയ നമ്പർ പ്ളേറ്റാണ് വാഹനത്തിലുപയോഗിച്ചിട്ടുള്ളതെന്നാണ് പരാതി.
ഇത്തരം നമ്പർ പ്ളേറ്റുകൾ ഘടിപ്പിക്കുന്നത് മോട്ടോർ വാഹന വകുപ്പിൻറെ ഉത്തരവിൽ ശിക്ഷാർഹമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ദിവസം കോൺഗ്രസ്സ് പ്രവർത്തകർ റോഡുപരോധത്തിനിടെ ഗ്ളാസ്സ് തകർത്ത ലാൻഡ് റോവർ ഡിഫൻഡറിനെതിരെയാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.

വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നിൽ സുരേഷാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റിൽ കൂടുതൽ റോഡ് ഉപരോധിക്കാനും പൊലീസ് അനുമതി നൽകിയിരുന്നില്ല. ജോജുവിനെതിരായ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്