നേത്രരോഗ വിഭാഗമുണ്ട്; എന്നാൽ ശസ്ത്രക്രിയ ചെയ്യണമെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം; കോട്ടയം മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ട് ആറ് മാസം; ദുരിതം പേറി സാധാരണക്കാർ

നേത്രരോഗ വിഭാഗമുണ്ട്; എന്നാൽ ശസ്ത്രക്രിയ ചെയ്യണമെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം; കോട്ടയം മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ട് ആറ് മാസം; ദുരിതം പേറി സാധാരണക്കാർ

സ്വന്തം ലേഖിക

നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ട് ആറ് മാസം പിന്നിട്ടു. ശസ്ത്രക്രിയാ ചെയ്യാനാവാതെ രോഗികൾ ബുദ്ധിമുട്ടുന്നു.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ വികസനങ്ങൾ എടുത്തു പറയുമ്പോഴും സാധാരണക്കാരായ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നത് തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയ്യേറ്റർ അടച്ചിട്ടിട്ട് ആറുമാസം പിന്നിട്ടു. ശസ്ത്രക്രിയ ചെയ്യുവാൻ കഴിയാതെ രോഗികൾ ബുദ്ധിമുട്ടുകയാണ്.

കോട്ടയം ഇടുക്കി പത്തനംതിട്ട എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിൽ നിന്ന് നിരവധി നിർദ്ധനരായ രോഗികളാണ് കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്. എന്നാൽ ശസ്ത്രക്രിയാ സൗകര്യം ഇല്ലാത്തതിനാൽ, പലരും സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്.

അതിന് കഴിയാത്തവർ രോഗം മൂർച്ചിട്ട് ചികിത്സ നടത്തുവാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ലാബ് പരിശോധനകൾക്കും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ.

സാധരണക്കാരായ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രി അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. എന്നാൽ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.