പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിയായ കോട്ടയം കടുത്തുരുത്തി സ്വദേശിക്ക് 60 വർഷം തടവ്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിയായ കോട്ടയം കടുത്തുരുത്തി സ്വദേശിക്ക് 60 വർഷം തടവ്

സ്വന്തം ലേഖിക

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവിന് അറുപതു വർഷം തടവും 70,000 രൂപ പിഴയും.

കോട്ടയം കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലീപ്(24)നെയാണ് പെരുമ്പാവൂർ പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ൽ ആയിരുന്നു കേസിനാസ്പദ മായ സംഭവം നടക്കുന്നത്. പതിനഞ്ചുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതിനെത്തുടർന്ന് കുന്നത്ത്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

2019 നവംബറിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എ സിന്ധുവായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

സിഐ വി ടി ഷാജൻ, എസ്ഐമാരായ ഷമീർ ഖാൻ, സി കെ സക്കറിയ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.