സാജന്യ പാസ് കീരവാണിക്കും ചന്ദ്രബോസിനും മാത്രം: ഓസ്കർ നിശയിലെത്താൻ രാജമൗലിയും ടീമും നൽകിയത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ നാട്ടു നാട്ടു ഗാനത്തിന്‍റെ ഓസ്കർ പുരസ്കാരവിശേഷങ്ങൾ അവസാനിക്കുന്നില്ല. സംഗീത സംവിധായകൻ എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ, ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും നൽകിയതു ലക്ഷങ്ങളാണെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഓസ്കർ നിയമപ്രകാരം സംഗീതസംവിധായകൻ കീരവാണിക്കും, രചയിതാവ് ചന്ദ്രബോസിനും മാത്രമേ പുരസ്കാരചടങ്ങിൽ പങ്കെടുക്കാൻ പാസുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള ആർആർആർ ടീമും കുടുംബാംഗങ്ങളും പണം നൽകിയാണു ഓസ്കർ നിശയിലെത്തിയത്. ഒരാൾക്ക് ഇരുപതു ലക്ഷം രൂപ ചെലവഴിച്ചാണു പാസ് തരപ്പെടുത്തിയത്. എസ്എസ് രാജമൗലി ഭാര്യ രമ, മകൻ എസ്എസ് കാർത്തികേയ, കുടുംബാംഗങ്ങൾ എന്നിവരും രാചരൺ, […]

കൊയ്ത്തു കഴിഞ്ഞ് നെല്ലു സംഭരിക്കാൻ വൈകിയതിൽ പ്രതിഷേധം; കൃഷിഭവനു മുന്നിൽ കർഷകന്റെ ആത്മഹത്യ ഭീഷണി

സ്വന്തം ലേഖകൻ പാലക്കാട്: ആലത്തൂരിൽ കൊയ്ത്തു കഴിഞ്ഞ് നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ചു കൃഷിഭവനു മുന്നിൽ കർഷകന്റെ ആത്മഹത്യ ഭീഷണി. കർഷകനായ കാവശ്ശേരി വേപ്പിലശ്ശേരി വേലൂർ വീട്ടിൽ രാജേഷ്(42 )ആണ് കൊയ്ത്തു കഴിഞ്ഞ് ഒരു മാസമായിട്ടും നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ചു കൃഷിഭവനു മുന്നിൽ നെല്ലു കൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത് . ഇന്നലെ രാവിലെ ട്രാക്ടറിൽ നെല്ല് എത്തിച്ചു കാവശ്ശേരി കൃഷിഭവനു മുന്നിൽ കൂട്ടിയിട്ട ശേഷം ഒരു കുപ്പി പെട്രോളുമായി രാജേഷ് ഭീഷണി മുഴക്കി.നെല്ലെടുക്കാമെന്നു പാഡി മാർക്കറ്റിങ് ഓഫിസർ നേരിട്ട് അറിയിച്ചതോടെയാണു പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങിയത്. […]

പെട്രോളിങ്ങിനിടെ കാട്ടിൽ നിന്നും വെടിയൊച്ച; അന്വേഷണത്തിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ വനവകുപ്പിന്റെ പിടിയിൽ; നാലുപേർക്കായി തിരച്ചിൽ

സ്വന്തം ലേഖകൻ പാലക്കാട്: വയലൂരി മാനിറച്ചിയുമായി ഒരാൾ പിടിയിൽ. കള്ളമല സ്വദേശി റെജിയേയാണ് പിടികൂടിയത് 150 കിലോ മാനിറച്ചിയുമായി വനം വകുപ്പാണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് പേർ ഓടിരക്ഷപ്പെട്ടു. വനം വകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടി ഒച്ച കേൾക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗസംഘത്തെകണ്ടെത്തിയത്. നേരത്തെ ഷോളയാറിൽ നിന്ന് രണ്ട് പേരെ മാനിറച്ചിയുമായി പിടികൂടിയിരുന്നു. ഉണക്കി സൂക്ഷിക്കാനായി അടുപ്പിന് മുകളിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു ഇറച്ചി.

ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ; പീഡനത്തിന് ഇരയായ യുവതികളുടെ വിവരങ്ങൾ തേടി; എതിർപ്പുമായി കോൺ​ഗ്രസ്; രണ്ടര മണിക്കൂര്‍ കാത്തുനിന്ന ശേഷം ഡല്‍ഹി പൊലീസ് മടങ്ങി

സ്വന്തം ലേഖകൻ ഡൽഹി: പൊലീസ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെന്ന രാഹുലിന്റെ പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭ എംപിമാരായ അഭിഷേക് മനു സിങ്വി, ജയറാം രമേഷ് എന്നിവരും രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇത് വലിയ വാർത്തയായതോടെ ഡൽഹി […]

പത്തനംതിട്ട കോണ്‍ഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ്: ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന് സസ്പെന്‍ഷന്‍; എല്ലാ ചുമതലകളില്‍ നിന്നും നീക്കി

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിനെതിരെ അച്ചടക്ക നടപടി. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. നേരത്തെയുണ്ടായിരുന്ന എല്ലാ ചുമതലകളില്‍ നിന്നും നീക്കി. ഡിസിസി ജനറല്‍ സെക്രട്ടറിയുടേത് അച്ചടക്കലംഘനമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഗുരുതര തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീറിന്റയും എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാളിന്റെയും സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം എം […]

വർക്കലയിൽ വീടിനു തീപിടിച്ചു; ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌; കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ വര്‍ക്കല: വര്‍ക്കലയില്‍ വീടിനു തീപിടിച്ചു. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌ .വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളായ ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ് തീപിടിച്ചത്. പത്തും പതിമൂന്നും വയസ്സായ രണ്ടു കുട്ടികള്‍ ആയിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത് ഇന്‍സ്റ്റാള്‍മെന്റ് ഫര്‍ണിച്ചര്‍ വ്യാപാരിയാണ് ഗണേഷ് മൂര്‍ത്തി. ഇദ്ദേഹം ജോലി സ്ഥലത്തായിരുന്നു. അമ്പലത്തിലെ പുറം ജോലികള്‍ ചെയ്യുന്ന ആളായ രാജേശ്വരിയും ജോലിക്ക് പോയിരിക്കുകയായിരുന്നു. കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചത്. വീട്ടിനുള്ളില്‍ മൂന്ന്‌ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്‌സ് എത്തി അണയ്ക്കുകയും […]

സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ ഗൂഢാലോചന കേസ് ക്രൈംബ്രാഞ്ചിന് കൈമാറും; കേസെടുത്തത് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിൽ

സ്വന്തം ലേഖിക കണ്ണൂര്‍: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. സ്വപ്നക്ക് എതിരെ വിജേഷ് പിള്ള നല്‍കിയ പരാതി നിലവില്‍ ക്രൈം ബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാന സ്വഭാവമുള്ള കേസ് എന്ന നിലയില്‍ സിപിഎം നല്‍കിയ പരാതിയും […]

ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടം….! കടുത്ത വേനലിലും കുളിരണിഞ്ഞ് അഞ്ചുരുളി; കൗതുകമുണര്‍ത്തുന്ന കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടം. മനുഷ്യനിര്‍മ്മിതമായ തുരങ്കമാണ് അഞ്ചുരുളിയെ മനോഹരിയാക്കുന്നത്. വേനല്‍ ചൂടിലും അഞ്ചുരുളി ടണലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടിവരികയാണ്. വിവിധ സിനമകളുടെ ലൊക്കേഷന്‍ കൂടിയായ അഞ്ചുരുളി ടണലിന്‍റെ മുഖവും ഉള്‍വശവും സഞ്ചാരികള്‍ക്ക് എന്നും കൗതുകമാണ്. ടണല്‍ മുഖത്തെ വെള്ളം കുറഞ്ഞതും ശക്തമായ ഒഴുക്കില്ലാത്തതുമാണ് വേനലിലും സഞ്ചാരികളെ ഇങ്ങോട്ട് അടുപ്പിക്കുന്നത്. അതേസമയം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അഞ്ചുരുളിയില്‍ രൂക്ഷമാണ്. കട്ടപ്പന ഏലപ്പാറ റോഡില്‍ കക്കാട്ടുകടയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ താണ്ടിയാല്‍ അഞ്ചുരുളിയില്‍ എത്താം. തടാകത്തിനു നടുവില്‍ ഉരുളികമഴ്ത്തിയ പോലെ അഞ്ച് […]

സൂപ്പിൽ ചത്ത എലി; യുവതിയുടെ പരാതിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി; ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ദുരനുഭവം തുറന്നുപറഞ്ഞത്; എന്നാൽ ആരോപണം നിഷേധിച്ച് റെസ്റ്റോറന്റ് ഉടമകൾ

സ്വന്തം ലേഖകൻ മാന്‍ഹട്ട്: റെസ്റ്റോറന്റിൽ നിന്ന് പാഴ്സലായി വരുത്തിയ സൂപ്പിൽ എലിയെന്ന് പരാതി. യുഎസിലെ മാൻഹട്ടനിലുള്ള കൊറിയടൗണിലാണ് സംഭവം. യൂനീസ് ലീ എന്ന യുവതിക്കും ഭർത്താവിനുമാണ് ദുരനുഭവം ഉണ്ടായത്. റെസ്റ്റോറന്റിൽ നിന്ന് ഓർഡര്‍ ചെയ്ത സൂപ്പിലായിരുന്നു എലി കണ്ടത് എന്നാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. ഞാനും ഭർത്താവും അവധി ദിവസമായതിനാൽ കെ-ടൗണിലെ ഗാമിയോക്ക് എന്ന പ്രശസ്ത റെസ്റ്റോറന്റിൽ നിന്ന് സൂപ്പ് ഓർഡർ ചെയ്തു. എന്നാൽ പാഴ്‌സൽ തുറന്നുനോക്കിയപ്പോൾ […]

തലസ്ഥാനത്ത് തിരക്കുള്ള റോഡിൽ യുവതിയോട് യുവാവിന്റെ പരാക്രമം; വലിച്ചിഴച്ച് കാറിൽ കയറ്റി ; പ്രതികരിക്കാതെ ജനം; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: തലസ്ഥാനത്ത് തിരക്കുള്ള റോഡിൽ യുവതിയോട് യുവാവിന്റെ പരാക്രമം. നോർത്ത് വെസ്റ്റ് ഡൽഹിയിലെ മംഗോൽപുരിയിലാണ് സംഭവം. യുവതിയുടെ ടീ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റി. യുവതി കാറിൽ കയറിയതോടെ ഇരു ഡോറുകളും അടച്ചു. രാത്രിയിലാണ് സംഭവം. തിരക്കുള്ള റോഡിലാണ് ഇത് സംഭവിക്കുന്നത്. എന്നാൽ പ്രതികരിക്കാൻ ആരും തന്നെ തയാറായില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ ഡ്രൈവർ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി പൊലീസ് ഡ്രൈവറെ കണ്ടെത്തി. ശനിയാഴ്ച […]