അഭിഭാഷകര്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ കോടതിയെയും ഇന്ത്യന്‍ ഭരണഘടനയെയും പ്രതിഷ്ഠിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.

ഡൽഹി : തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെക്കുറിച്ചും കോടതി വിധികളെക്കുറിച്ചും അഭിഭാഷകര്‍ അഭിപ്രായപ്രകടനം നടത്തുന്ന പുതിയ പ്രവണത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഗ്പൂരില്‍ ഹൈകോടതി ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ കോടതിയുടെ സുപ്രധാന ഉദ്യോഗസ്ഥരാണെന്നും ഞങ്ങളുടെ നിയമ വ്യവഹാരത്തിന്റെ സത്യവും അന്തസ്സും നിങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധികളോട് പ്രതികരിക്കുമ്ബോള്‍ അഭിഭാഷകര്‍ സാധാരണക്കാരില്‍ നിന്ന് വേറിട്ടുനില്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റേതൊരു വ്യക്തിയെയും പോലെ അഭിഭാഷകര്‍ക്കും അവരുടേതായ രാഷ്ട്രീയ ചായ്‌വുകളും വിശ്വാസങ്ങളും ഉണ്ടായിരിക്കുമെന്നും എങ്കിലും അവര്‍ […]

പ്രളയകാലത്തെ ഹീറോ ജൈസൽ ഇപ്പോൾ സീറോ ആയി മാറിയിരിക്കുന്നു.

മലപ്പുറം : പ്രളയ കാലത്തെ ഹീറോയായി മാറിയ ജൈസലിനെ ഓര്‍മ്മയില്ലേ. 2019ലെ പ്രളയകാലത്തല്ല, 2018ലെ പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ കയ്യടി നേടിയത്. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ ജൈസലിന് അതിന്റെ പേരില്‍ കാറും വീടുമൊകകെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ജൈസലിനെ കുറിച്ച്‌ കേള്‍ക്കുന്ന കഥ തലതിരിഞ്ഞതായിരുന്നു. മോഷണവും, പിടിച്ചു പറിക്കലുമൊക്കെയായി സാമൂഹ്യ വിരുദ്ധനായ ജൈസല്‍ പിന്നീട് പോലീസിന്റെ തലവേദനയാവുകയായിരുന്നു. അങ്ങനെ പോലീസ്‌റ്റേഷനും ജയിലുമൊക്കെയായി ജൈസല്‍ എന്ന പ്രളയകാലത്തെ […]

പൂക്കോട് വെറ്റിനറി കോളേജ് സിദ്ധാർത്ഥന്റെ മരണ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഇന്ന് വയനാട്ടിൽ എത്തും

വയനാട് : പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും.ഇന്നുമുതൽ അന്വേഷണം ആരംഭിക്കാൻ ആണ് തീരുമാനം. ആദ്യം കൽപ്പറ്റയിലെ ഡിവൈഎസ്പി ഓഫീസിൽ എത്തി കേസ് വിവരങ്ങൾ പരിശോധിക്കും.ഇന്നലെ കണ്ണൂരിലെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘം കേസ് അന്വേഷിച്ച കല്‍പ്പറ്റ ഡിവൈ എസ് പിയുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച്‌ ഒമ്ബതിനാണ് സംസ്ഥാനം സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ സി ബി ഐയോട് ആവശ്യപ്പെട്ടത്.സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് […]

കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കുകയില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കുകയില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.എങ്ങും രണ്ടാം സ്ഥാനം പോലും ലഭിക്കുകയില്ല. ആളുകളെ വർഗീയവൽക്കരിച്ചു കൊണ്ടുള്ള രാഷ്ട്രീയം മറ്റു സംസ്ഥാനങ്ങളിൽ നടക്കുമായിരിക്കും.പക്ഷേ എന്നാൽ ഇത് കേരളമാണ്  ഇവിടെ മത രാഷ്ട്രീയമില്ല എന്നും ബിജെപിക്ക് മുന്നറിയിപ്പ് നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.കൈക്കരുത്ത് കാട്ടി ആളുകളെ സ്വാധീനിക്കാം എന്ന മോഹം ഉണ്ടെങ്കിൽ അതിനെ നെഞ്ചും വിരിച്ച് നേരിടാൻ ഇവിടെ ആളുകൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഐ പി എൽ ൽ ജയം ഉറപ്പിച്ച മത്സരത്തിൽ അവസാനം നിമിഷം പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങി ഗുജറാത്ത് ടൈറ്റൻസ് .

ഗുജറാത്ത് : ഐ പി എൽ ൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് മൂന്നു വിക്കറ്റിന് ഗുജറാത്ത്‌ ടൈറ്റൻസ് തോൽവി ഏറ്റുവാങ്ങി.അപ്രതീക്ഷിതമായി ടീമിലെത്തിയ ശശാങ്ക് സിങ്ങിന്റെ വെടിക്കെട്ട് ആണ് കളിയുടെ ഗതി മാറ്റിയത്. മുൻ നിര മുഴുവനും തകർന്നടിഞ്ഞ നിമിഷം ശശാങ്ക് സിങ്ങിന്റെ പ്രകടനമാണ് പഞ്ചാബിനെ വിജയത്തിലേക്ക് എത്തിച്ചത്.വെറും 29 പന്തിൽ 61 റൺസ് ആണ് ശശാങ്ക് സിംഗ് അടിച്ചുകൂട്ടിയത്.അവസാനം 17 പന്തിൽ 31 റൺസ് നേടിയ ആശുതോഷ് ശർമ്മയുടെ സഹായത്തോടെ പഞ്ചാബിന്റെ വിജയം അനായാസമാക്കി. കളിയുടെ തുടക്കത്തിൽ ആദ്യം ബാറ്റ് ചെയ്ത […]

വിജിലൻസ് റെയ്ഡിൽ കുട്ടനാട്ടിലെ ഷാപ്പിൽ ലൈസൻസ് ഇല്ലാത്ത കള്ള് വില്പന കണ്ടെത്തി

ആലപ്പുഴ : കുട്ടനാട്ടില്‍ കള്ള് ഷാപ്പുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍.പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പിന്റെ മാനേജർ ആയിട്ടുള്ള ബിനോഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ലൈസൻസില്ലാതെ ആയിരുന്നു ഇയാൾ കള്ളിൽ വിൽപ്പന നടത്തിയിരുന്നത്. അളവില്‍ കൂടുതല്‍ കള്ള് സംഭരണം കണ്ടെത്തിയ ഷാപ്പുകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്‌സൈസ് കേസെടുത്തിട്ടുണ്ട്. അളവില്‍ കൂടുതല്‍ കള്ള് ഷാപ്പുകളില്‍ സംഭരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. ഇതിനിടെയാണ് ലൈസന്‍സില്ലാതെ ഷാപ്പ് പ്രവര്‍ത്തിക്കുന്നത് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ബിനേഷിനെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ആറ് […]

പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.

പത്തനംതിട്ട : എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കളക്ടർക്ക് പരാതി നൽകിയതായി ആന്റോ ആന്റണി അറിയിച്ചു. എത്രയും വേഗം ഉള്ള ഒരു നടപടിയാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനം ഭരിക്കുന്ന പാർട്ടി എന്നുള്ള ഒരു പരിഗണനയും നൽകില്ല എന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് തുടർച്ചയായി ഇത് നടന്നുകൊണ്ടിരിക്കുകയാണ്.മറ്റ് സ്ഥാനാർത്ഥികളോട് കാണിക്കുന്ന അനീതിയായിട്ടെ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ. എല്ലാ തരത്തിലുള്ള സർക്കാർ സംവിധാനങ്ങളും പരിഗണനങ്ങളും കയ്യിലിട്ട് അമ്മാനമാടുന്ന […]

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ : രാജ്യത്തിന്റെ ചരിത്രത്തിന് തന്നെ ഒരു പുതിയ തുടക്കം കുറിച്ച്കൊണ്ട് ഇത്തവണത്തെ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഇത്രയും കാലം മതപരവും സംസ്കാരിക പരവുമായ കാരണങ്ങളാൽ ആണ് സൗദി അറേബ്യ മത്സരത്തിൽ നിന്ന് വിട്ട്നിന്നത്.കുറച്ചു നാളുകൾക്ക് മുൻപ് മിസ്സ് സൗദി അറേബ്യയായി തെരഞ്ഞെടുത്ത റുമി അൽഖടാനിയാണ് സൗദി അറേബ്യയ്ക്കായി താൻ ഇത്തവണ ചരിത്രം തിരുത്താൻ പങ്കെടുക്കും എന്ന് അറിയിച്ചിരിക്കുന്നത്. സൗന്ദര്യ മത്സരാർഥിയും സോഷ്യൽ മീഡിയ തരംഗവുമായ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ വിവരം പുറത്ത് […]

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സി ഐ ടി യു സമരം.

തിരുവനന്തപുരം:  ഡ്രൈവിംഗ് ലൈസൻസ് നിയമത്തിൽ പരിഷ്കരണം വരുത്താനുള്ള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിൽ.ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം ഒരുകാരണവശാലും അംഗീകരിക്കുന്നതല്ല എന്ന് സി ഐ ടി യു കടുത്ത ഭാക്ഷയിൽ വ്യക്തമാക്കി.ഇതിനെതിരെ പ്രധിഷേധ ധർണയും സംഘടിപ്പിച്ചു.ഇടതുപക്ഷ സംഘടനയായ സി ഐ ടി യു പ്രധിഷേധിക്കുന്നത് ഇടതുപക്ഷ മന്ത്രിയോടാണെന്നതാണ് കൗതുകം.50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം.കോർപ്പറേറ്റുകള്‍ക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്.രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരം കേരളത്തില്‍ നടത്താൻ എന്തിനു വാശി പിടിക്കുന്നു.ചർച്ച ചെയ്യാമെന്ന വാക്ക് […]

മൂന്നാർ ആർ എം എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികൾക്ക് മർദനം.ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്.

ഇടുക്കി : മൂന്നാർ ആർ എം എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികളെ മർദിച്ചെന്ന പരാതിയിൽ ജീവനക്കാരനെതിരെ പോലീസ് കേസ് എടുത്തു.ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെയാണ് കേസ് എടുത്തത്. ഇത്തരത്തിൽ ആർ എം എസ് ഹോസ്റ്റൽ വിവാദത്തിൽ ആകുന്നത് ഇതാദ്യമായിട്ടല്ല.നാല് വർഷങ്ങൾക്ക് മുൻപ് ഇതേ ഹോസ്റ്റലിൽ തന്നെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ്ങിന്റെ പേരിലുള്ള മർദനത്തെതുടർന്ന് ജൂനിയർ വിദ്യാർത്ഥികൾ ഹോസ്റ്റൽ ഉപേക്ഷിച്ച് പോയ സംഭവും ഇതിനു സമാനമാണ്. തുടർച്ചയായി ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നതിൽ നാട്ടുകാർ ആശങ്ക അറിയിച്ചു.വിദ്യാർത്ഥികളുടെ വിശദമായ മൊഴി ഇന്ന് എടുക്കുമെന്ന് പോലീസ് അറിയിച്ചു.