play-sharp-fill
സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ ഗൂഢാലോചന കേസ് ക്രൈംബ്രാഞ്ചിന് കൈമാറും; കേസെടുത്തത് സിപിഎം തളിപ്പറമ്പ്  ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിൽ

സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ ഗൂഢാലോചന കേസ് ക്രൈംബ്രാഞ്ചിന് കൈമാറും; കേസെടുത്തത് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിൽ

സ്വന്തം ലേഖിക

കണ്ണൂര്‍: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും.

സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നക്ക് എതിരെ വിജേഷ് പിള്ള നല്‍കിയ പരാതി നിലവില്‍ ക്രൈം ബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാന സ്വഭാവമുള്ള കേസ് എന്ന നിലയില്‍ സിപിഎം നല്‍കിയ പരാതിയും ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിക്ക് എതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുപ്പത് കോടി രൂപ വിജേഷ് പിള്ളവഴി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെയാണ് സിപിഎം പൊലീസില്‍ പരാതി നല്‍കിയത്.
സ്വപ്ന ബ്ലാക് മെയില്‍ ചെയ്യുകയാണെന്നാണ് വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ പറയുന്നത്.