പത്തനംതിട്ട കോണ്‍ഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ്: ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന് സസ്പെന്‍ഷന്‍; എല്ലാ ചുമതലകളില്‍ നിന്നും നീക്കി

പത്തനംതിട്ട കോണ്‍ഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ്: ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന് സസ്പെന്‍ഷന്‍; എല്ലാ ചുമതലകളില്‍ നിന്നും നീക്കി

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിനെതിരെ അച്ചടക്ക നടപടി.

ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. നേരത്തെയുണ്ടായിരുന്ന എല്ലാ ചുമതലകളില്‍ നിന്നും നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസിസി ജനറല്‍ സെക്രട്ടറിയുടേത് അച്ചടക്കലംഘനമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഗുരുതര തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.

ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീറിന്റയും എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാളിന്റെയും സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം എം സി ഷെരീഫ് ആക്രമണം അഴിച്ചു വിട്ടത്. മുട്ടയേറിനൊപ്പം കല്ലേറുമുണ്ടായി.

ചില പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. വിഭാഗീയതയുടെ പേരിലുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായായിരുന്നു ആക്രമണം അരങ്ങേറിയത്.