കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിക്കുനേരെ ലൈംഗികപീഡനം; ക്രൂരത ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍; അറ്റന്റര്‍ക്കെതിരെ പരാതി

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അറ്റന്‍ഡര്‍ ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. രണ്ട് ദിവസം മുൻപായിരുന്നു പരാതിക്കാധാരമായ സംഭവം നടന്നതെന്നാണ് യുവതി വ്യക്തമാക്കുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സര്‍ജിക്കല്‍ ഐസിയുവിന് സമീപം വിശ്രമിക്കുമ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷമുളള മയക്കത്തില്‍ നിന്ന് പാതി ഉണര്‍ന്നിരിക്കവെയാണ് ആക്രമണമുണ്ടായത്. യുവതി പീഡനവിവരം ഭര്‍ത്താവിനോട് തുറന്ന് പറയുകയായിരുന്നു. പിന്നാലെ യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് […]

തലസ്ഥാനത്ത് നടുറോഡില്‍ ലൈംഗികാതിക്രമം; 49കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചു; നിമിഷങ്ങള്‍ക്കകം വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്ന് പരാതി; കേസെടുത്തത് മൂന്ന് ദിവസത്തിന് ശേഷം

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പേട്ട പൊലീസില്‍ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട പൊലീസ് കേസെടുത്തത്, മൂന്ന് ദിവസത്തിന് ശേഷം മാത്രം. മൂലവിളാകത്ത് താമസിക്കുന്ന 49കാരിക്കാണ് ഞെട്ടിപ്പിക്കുന്ന ദുരനുഭവം. കഴിഞ്ഞ 13ന് രാത്രി 11മണിക്കാണ് സംഭവം. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നില്‍ നിന്നും […]

ചില്ലറക്കളിയല്ല വിവരാവകാശം…..! വിവരം നല്‍കാത്ത കോട്ടയം നഗരസഭ സൂപ്രണ്ടിന് 15000 രൂപ പിഴ; ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പിഴയിട്ട് വിവരാവകാശ കമ്മിഷന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവരാവകാശ പ്രകാരം അപേക്ഷകര്‍ക്ക് വിവരം നല്കുന്നതില്‍ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസര്‍മാര്‍ക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച്‌ വിവരാവകാശ കമ്മിഷന്‍. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്.ഡി. രാജേഷ് 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ 15000 രൂപയും ചവറ ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി ലത 2500 രൂപയും പിഴയൊടുക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുല്‍ഹക്കിമാണ് ഉത്തരവിട്ടത്. കൊച്ചി കോര്‍പ്പറേഷനില്‍ എസ്.ഡി. രാജേഷ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കെ 2015 […]

മാര്‍ പവ്വത്തിലിന്‍റെ ഭൗതികശരീരം പൊതുദർശനം; ചങ്ങനാശേരിയിൽ വാഹന പാർക്കിങ് ക്രമികരണങ്ങൾ ഇങ്ങനെ…

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: മാര്‍ പവ്വത്തിലിന്‍റെ ഭൗതികശരീരത്തില്‍ ആദരവ് അര്‍പ്പിക്കാന്‍ എത്തുന്നവർക്കായി ചങ്ങനാശേരിയിൽ വാഹന പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു. ന​ഗരത്തിലെ ​ഗതാ​ഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായാണ് പ്രത്യക രീതിയിൽ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഫാത്തിമാപുരം, തൃക്കൊടിത്താനം, തിരുവല്ല ഭാഗത്തുനിന്നും വരുന്നവര്‍ ബൈപാസ് റോഡിലൂടെ റെയില്‍വേ ജംഗ്ഷനില്‍ ആളെ ഇറക്കിയതിനുശേഷം വാഹനങ്ങള്‍ മോര്‍ക്കുളങ്ങര എകെഎം സ്‌കൂള്‍ ഗ്രൗണ്ടിലും സമീപ റോഡ്‌സൈഡുകളിലും പാര്‍ക്ക് ചെയ്യണം. കുട്ടനാട് ഭാഗത്തുനിന്നും എത്തുന്നവര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ആളെ ഇറക്കിയശേഷം ചെറിയ വാഹനങ്ങള്‍ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ എസ്ബി കോളജ് […]

സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നഷ്ടമായത് ആറ് ലക്ഷത്തിലധികം രൂപ; യുവാവ് ജീവനൊടുക്കി;പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സഹകരണ സംഘത്തിന്‍റെ പേരിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പോത്തൻകോട് മംഗലത്ത്നട രഞ്ജിത്ത് ഭവനിൽ രജിത്താ(38) ണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ സംഘത്തിൽ ജോലിക്ക് വേണ്ടി രജിത്ത് പണം കൊടുത്തിരുന്നു. ആറു ലക്ഷത്തിലധികം രൂപയാണ് രജിത്തിന്‍റെ പക്കൽ നിന്ന് സംഘം നടത്തിപ്പുകാരൻ സജിത്ത് തട്ടിയെടുത്തത്. ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശി സജിത്ത്കുമാറാണ് തട്ടിപ്പ് നടത്തിയത്. ചിറയിൻകീഴ് താലൂക്കിൽ വ്യവസായ വകുപ്പിന് കീഴിൽ സഹകരണ സംഘങ്ങൾ രൂപീകരിച്ചു ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് […]

സുജയ്യ പാർവതി വീണ്ടും ബിജെപി വേദിയിൽ; സസ്‌പെൻഷനിൽ ആണെങ്കിലും അന്ന് പറഞ്ഞതിലൊന്നും മാറ്റമില്ലായെന്ന ഉറച്ച വാക്കുകളുമായി യുവം 2023 ലോഞ്ചിങ് പരിപാടിയിൽ കെ സുരേന്ദ്രനൊപ്പം സുജയ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കൊച്ചി: യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥിയായി സുജയ്യ പാർവതി വീണ്ടും ബിജെപി വേദിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തുമ്പോൾ യുവം 2023 എന്ന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി സംഘാടനത്തിനും മുന്നൊരുക്കത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യാതിഥിയായി എത്തിയത്. ‘ഈ വേദിയിലേക്ക് ക്ഷണിച്ചതിന് ഒരുപാട് നന്ദി. ഇതിന് മുമ്പ് ഒരു വേദിയിലെ ക്ഷണം സ്വീകരിച്ച് പ്രസംഗിച്ചതിന് ശേഷമുള്ള സസ്‌പെൻഷൻ പെൻഡിങ് എൻക്വയറിയിലാണ്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും ഈ വേദിയിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അന്നുപറഞ്ഞതിലൊന്നും […]

സ്കൂട്ടർ മറിഞ്ഞു റോഡിലേക്കു വീണു; തലയിലൂടെ ലോറി കയറിയിറങ്ങി; മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോഴിക്കോട്: തൊണ്ടയാട് രാമനാട്ടുകരയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ദേശീയപാത ബൈപാസിലാണ് അപകടം ഉണ്ടായത്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്‌ന മൻസിൽ പി ഹുസൈൻ (32) ആണ് മരിച്ചത്. ഹുസൈന്‍റെ വാഹനം റോഡിലേക്ക് മറിഞ്ഞ് വീണപ്പോൾ പിന്നാലെ വന്ന വന്ന കോൺക്രീറ്റ് മിക്സ്ചർ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുസൈൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.

വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ആലപ്പുഴയിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ ടിടിഐ അധ്യാപകൻ അറസ്റ്റിൽ. ആമ്പലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകൻ ശ്രീജിത്താണ് അറസ്റ്റിലായത്. ചെട്ടികുളങ്ങര പഞ്ചായത്തിൽ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനാണ് പിടിയിലായ ശ്രീജിത്ത്. സംഭവത്തിൽ ടിടിഐ അധികൃതർ നടപടിയെടുക്കാത്തതിനാൽ വിദ്യാർഥികൾ പൊലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.

ഇന്ധനം നിറയ്ക്കുന്നത് വൈകിയെന്നാരോപിച്ചു; പെട്രോൾ പമ്പിലെ ജീവനക്കാർക്കുനേരെ നാലം​ഗ സംഘത്തിന്റെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട : ഇന്ധനം നിറയ്ക്കുന്നത് വൈകിയെന്നാരോപിച്ച് പെട്രോൾ പമ്പിൽ നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്ക്. സംഭവത്തിൽ പ്രമാടം സ്വദേശി കെ എസ് ആരോമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമി സംഘത്തിലുണ്ടായിരുന്ന ഒരാൾ പമ്പിൽ പെട്രോൾ അടിക്കാനെത്തി. പമ്പിൽ കറന്റ് പോയതിനാൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. ജനറേറ്റർ ഓൺ ആയി വരാൻ രണ്ട് മിനിറ്റ് സമയം എടുക്കുമെന്ന് പമ്പ് ജീവനക്കാർ പറഞ്ഞതാണ് അക്രമി സംഘത്തെ ചൊടുപ്പിച്ചത്. ഗൂഗിൾ പേ വഴി പണം നൽകിയിട്ടും കാത്തിരിക്കണോ എന്ന് ആക്രോശിച്ചാണ് അക്രമികൾ ജീവനക്കാർക്ക് നേരെ തിരിഞ്ഞത്. […]

ആനപ്രേമികൾക്കും പൂരപ്രേമികൾക്കും സ്വാ​ഗതമരുളി തിരുനക്കര പകൽപ്പൂരം നാളെ; 22 കൊമ്പൻമാർ അണിനിരക്കുന്ന പൂരാഘോഷത്തിന് മാറ്റുകൂട്ടാൻ പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും ; ഗജവീരന്മാരും ആല്‍ത്തറമേളവും കുടമാറ്റവും പൂരപ്രേമികളെ ആവേശത്തിലാക്കുന്ന കാഴ്ച്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ പകൽ പൂരം ചൊവ്വാഴ്‌ച നടക്കും. പൂരപ്രേമികള്‍ അക്ഷരനഗരിയിലേക്ക് ഒഴുകിയെത്തും. ഗജവീരന്മാരും ആല്‍ത്തറമേളവും കുടമാറ്റവും പൂരപ്രേമികളെ ആവേശത്തിലാക്കുന്ന കാഴ്ച്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോള്‍ പെരുവനം കുട്ടൻമാരാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നല്‍കുന്നത്. പത്ത് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളാണ് തിരുനക്കര പൂരത്തിന് ആദ്യമെത്തുക. ഉച്ചയ്‌ക്ക്‌ മുമ്പ്‌ നഗരപ്രദേശത്തെ 10 ക്ഷേത്രങ്ങളിൽനിന്ന് ചെറുപൂരങ്ങൾ എത്തും. അമ്പലക്കടവ്‌ ദേവീക്ഷേത്രം, തിരുനക്കര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പുതിയതൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ്‌ ഭഗവതി ക്ഷേത്രം, കൊപ്രത്ത്‌ […]