play-sharp-fill
സൂപ്പിൽ ചത്ത എലി; യുവതിയുടെ പരാതിയിൽ  റെസ്റ്റോറന്റ് അടച്ചുപൂട്ടി; ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ദുരനുഭവം തുറന്നുപറഞ്ഞത്; എന്നാൽ ആരോപണം നിഷേധിച്ച് റെസ്റ്റോറന്റ് ഉടമകൾ

സൂപ്പിൽ ചത്ത എലി; യുവതിയുടെ പരാതിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി; ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ദുരനുഭവം തുറന്നുപറഞ്ഞത്; എന്നാൽ ആരോപണം നിഷേധിച്ച് റെസ്റ്റോറന്റ് ഉടമകൾ

സ്വന്തം ലേഖകൻ

മാന്‍ഹട്ട്: റെസ്റ്റോറന്റിൽ നിന്ന് പാഴ്സലായി വരുത്തിയ സൂപ്പിൽ എലിയെന്ന് പരാതി. യുഎസിലെ മാൻഹട്ടനിലുള്ള കൊറിയടൗണിലാണ് സംഭവം. യൂനീസ് ലീ എന്ന യുവതിക്കും ഭർത്താവിനുമാണ് ദുരനുഭവം ഉണ്ടായത്.

റെസ്റ്റോറന്റിൽ നിന്ന് ഓർഡര്‍ ചെയ്ത സൂപ്പിലായിരുന്നു എലി കണ്ടത് എന്നാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. ഞാനും ഭർത്താവും അവധി ദിവസമായതിനാൽ കെ-ടൗണിലെ ഗാമിയോക്ക് എന്ന പ്രശസ്ത റെസ്റ്റോറന്റിൽ നിന്ന് സൂപ്പ് ഓർഡർ ചെയ്തു. എന്നാൽ പാഴ്‌സൽ തുറന്നുനോക്കിയപ്പോൾ ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യമാണ് കണ്ടത്. എലിയെ കണ്ടതോടെ ഞാൻ ഛർദിച്ചെന്നും യുവതി ഇൻസ്റ്റഗ്രാം വീഡിയോയിൽ വെളിപ്പെടുത്തി.

എന്നാൽ യുവതിയുടെ പരാതി വ്യാജമാണെന്ന് റെസ്റ്റോറന്‍റ് ഉടമകൾ പറയുന്നു. പണം തട്ടാനാണ് ഇത്തരത്തിൽ വ്യാജപരാതി ഉന്നയിക്കുന്നത്. സ്ഥാപനത്തിൽ സ്ഥിരമായി പരിശോധന നടത്തുന്നുണ്ട്. അവിടെ എലിയുടെ ഒരു സൂചന പോലുമില്ല. കൂടുതൽ പണം നൽകിയില്ലെങ്കിൽ സോഷ്യൽമീഡിയയിലൂടെ അപമാനപ്പെടുത്തുമെന്നാണ് പരാതിക്കാരുടെ നിലപാട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റെസ്റ്റോറന്റ് ഉടമകൾ പറഞ്ഞു.