play-sharp-fill
തലസ്ഥാനത്ത് തിരക്കുള്ള റോഡിൽ യുവതിയോട് യുവാവിന്റെ പരാക്രമം; വലിച്ചിഴച്ച് കാറിൽ കയറ്റി ; പ്രതികരിക്കാതെ ജനം; അന്വേഷണം ആരംഭിച്ച് പൊലീസ്

തലസ്ഥാനത്ത് തിരക്കുള്ള റോഡിൽ യുവതിയോട് യുവാവിന്റെ പരാക്രമം; വലിച്ചിഴച്ച് കാറിൽ കയറ്റി ; പ്രതികരിക്കാതെ ജനം; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തലസ്ഥാനത്ത് തിരക്കുള്ള റോഡിൽ യുവതിയോട് യുവാവിന്റെ പരാക്രമം. നോർത്ത് വെസ്റ്റ് ഡൽഹിയിലെ മംഗോൽപുരിയിലാണ് സംഭവം. യുവതിയുടെ ടീ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റി. യുവതി കാറിൽ കയറിയതോടെ ഇരു ഡോറുകളും അടച്ചു. രാത്രിയിലാണ് സംഭവം.

തിരക്കുള്ള റോഡിലാണ് ഇത് സംഭവിക്കുന്നത്. എന്നാൽ പ്രതികരിക്കാൻ ആരും തന്നെ തയാറായില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ ഡ്രൈവർ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി പൊലീസ് ഡ്രൈവറെ കണ്ടെത്തി.

ശനിയാഴ്ച രാത്രി 11:30ന് ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപമാണ് ഈ കാർ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തി. എന്നാൽ മൂന്ന് യാത്രക്കാർ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് അന്വേഷണ സംഘം.