സാജന്യ പാസ് കീരവാണിക്കും ചന്ദ്രബോസിനും മാത്രം: ഓസ്കർ നിശയിലെത്താൻ രാജമൗലിയും ടീമും നൽകിയത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ
നാട്ടു നാട്ടു ഗാനത്തിന്‍റെ ഓസ്കർ പുരസ്കാരവിശേഷങ്ങൾ അവസാനിക്കുന്നില്ല. സംഗീത സംവിധായകൻ എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ, ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും നൽകിയതു ലക്ഷങ്ങളാണെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ഓസ്കർ നിയമപ്രകാരം സംഗീതസംവിധായകൻ കീരവാണിക്കും, രചയിതാവ് ചന്ദ്രബോസിനും മാത്രമേ പുരസ്കാരചടങ്ങിൽ പങ്കെടുക്കാൻ പാസുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള ആർആർആർ ടീമും കുടുംബാംഗങ്ങളും പണം നൽകിയാണു ഓസ്കർ നിശയിലെത്തിയത്. ഒരാൾക്ക് ഇരുപതു ലക്ഷം രൂപ ചെലവഴിച്ചാണു പാസ് തരപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്എസ് രാജമൗലി ഭാര്യ രമ, മകൻ എസ്എസ് കാർത്തികേയ, കുടുംബാംഗങ്ങൾ എന്നിവരും രാചരൺ, ഭാര്യ ഉപാസന എന്നിവരും പുരസ്കാരദാന വേളയിൽ എത്തിയിരുന്നു. ജൂനിയർ എൻടിആർ ഒറ്റയ്ക്കാണു പരിപാടിയിൽ പങ്കെടുത്തത്. ഓസ്കർ നോമിനേഷൻ ലഭിച്ചവർ ആദ്യനിരകളിലും, മറ്റുള്ളവർക്കു പുറകിലുമായിരുന്നു ഇരിപ്പിടങ്ങൾ.
അക്കാദമി അവാർഡ് ഭാരവാഹികൾ പറയുന്നതനുസരിച്ച് അവാർഡ് നോമിനികൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമാണ് സൗജന്യ പാസ് ലഭിക്കുകയുള്ളു. മറ്റുള്ളവർക്ക് ചടങ്ങ് ടിക്കറ്റ് എടുത്ത് കാണാൻ സാധിക്കും. രാജമൗലിയ്ക്കൊപ്പം ഭാര്യ രമയും മകൻ എസ് എസ് കാർത്തികേയയും ചടങ്ങിലുണ്ടായിരുന്നു. രാം ചരൺ ഭാര്യ ഉപാസന കാമിനയോടൊപ്പവും ജൂനിയർ എൻ ടി ആർ ഒറ്റയ്ക്കുമാണ് ഓസ്കർ ചടങ്ങിൽ ഭാഗമായത്.