play-sharp-fill
ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ; പീഡനത്തിന് ഇരയായ യുവതികളുടെ വിവരങ്ങൾ തേടി; എതിർപ്പുമായി കോൺ​ഗ്രസ്; രണ്ടര മണിക്കൂര്‍ കാത്തുനിന്ന ശേഷം ഡല്‍ഹി പൊലീസ് മടങ്ങി

ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ; പീഡനത്തിന് ഇരയായ യുവതികളുടെ വിവരങ്ങൾ തേടി; എതിർപ്പുമായി കോൺ​ഗ്രസ്; രണ്ടര മണിക്കൂര്‍ കാത്തുനിന്ന ശേഷം ഡല്‍ഹി പൊലീസ് മടങ്ങി

സ്വന്തം ലേഖകൻ
ഡൽഹി: പൊലീസ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെന്ന രാഹുലിന്റെ പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭ എംപിമാരായ അഭിഷേക് മനു സിങ്വി, ജയറാം രമേഷ് എന്നിവരും രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇത് വലിയ വാർത്തയായതോടെ ഡൽഹി പൊലീസ് രാഹുൽ ​ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ഇതിൽ പ്രതികരിച്ചിട്ടില്ല.

ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്.‘സ്ത്രീകൾ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു’ എന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ ശ്രീനഗറിൽവച്ച് രാഹുൽ ഗാന്ധി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ പൊലീസ് തടഞ്ഞു. കേന്ദ്ര സർക്കാർ‌ ഭയപ്പെടുത്താൻ നോക്കുന്നുവെന്ന് പവൻ ഖേര പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ദ്രോഹിക്കാനുള്ള ഡൽഹി പൊലീസിന്റെ മറ്റൊരു നീക്കമാണ് ഇതെന്നാണ് കോൺഗ്രസിന്റെ നിലപാട്.