പെട്രോളിങ്ങിനിടെ കാട്ടിൽ നിന്നും വെടിയൊച്ച; അന്വേഷണത്തിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ വനവകുപ്പിന്റെ പിടിയിൽ; നാലുപേർക്കായി തിരച്ചിൽ

പെട്രോളിങ്ങിനിടെ കാട്ടിൽ നിന്നും വെടിയൊച്ച; അന്വേഷണത്തിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ വനവകുപ്പിന്റെ പിടിയിൽ; നാലുപേർക്കായി തിരച്ചിൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: വയലൂരി മാനിറച്ചിയുമായി ഒരാൾ പിടിയിൽ. കള്ളമല സ്വദേശി റെജിയേയാണ് പിടികൂടിയത് 150 കിലോ മാനിറച്ചിയുമായി വനം വകുപ്പാണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് പേർ ഓടിരക്ഷപ്പെട്ടു.

വനം വകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടി ഒച്ച കേൾക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗസംഘത്തെകണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഷോളയാറിൽ നിന്ന് രണ്ട് പേരെ മാനിറച്ചിയുമായി പിടികൂടിയിരുന്നു. ഉണക്കി സൂക്ഷിക്കാനായി അടുപ്പിന് മുകളിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു ഇറച്ചി.